Get Updates
Get notified of breaking news, exclusive insights, and must-see stories!

"with you"എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല ഗതികേട് ആണ്; ഗംഭീരമെന്ന് പറയാൻ മനസില്ലെന്ന് രേവതി സമ്പത്ത്

കൊച്ചി; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയായി മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള നിരവധി താരങ്ങളായിരുന്നു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. എന്നാൽ നേരത്തേ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനൊപ്പം നിലകൊണ്ടവർ ഉൾപ്പെടെ നടിക്ക് ഇപ്പോൾ സോഷ്യൽ ലോകത്ത് പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോൾ മൗനം പാലിച്ച പലരും ഇന്ന് അവൾക്കൊപ്പം എന്ന് പ്രഖ്യാപിക്കുമ്പോൾ നിലപാടല്ല മറിച്ച് ഗതികേട് ആണെന്നും ആ വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാൻ മനസില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. രേവതിയുടെ വാക്കുകളിലേക്ക്

ഇക്കാര്യം പറയാതെ വയ്യ

എക്കാലവും എല്ലായിപ്പോഴും സർവൈവർ സെന്റെർഡ് ആയ സമൂഹം ഒരു മാതൃകയാണ്. ഉള്ളിൽ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നടിയുടെ(സർവൈവർ) കൂടെ ഐക്യദാർഢ്യം ഇപ്പോൾ പല ആക്ടേഴ്‌സും പങ്കുവെക്കുന്നതിൽ സന്തോഷം,വളരെ അഭിനന്ദിക്കുന്നു.
മറുവശത്ത്, വേറൊരു കാര്യം പറയാതെ വയ്യ.

സർവൈവർ ആഗ്രഹിക്കുന്നത് അതാണ്

ഒരു സ്ത്രീ അവൾക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോൾ ഒരു സമൂഹം എന്നരീതിയിൽ അഥവാ സഹജീവികൾ എന്ന രീതിയിൽ ചേർത്തുപിടുക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക്‌ എല്ലാവിധ പിന്തുണയും സ്നേഹവും കൊടുക്കുക എന്നതാണ്. ഏതൊരു സർവൈവറും അർഹിക്കുന്ന ഒരു കാര്യം ആണത്.

നിന്ന നിൽപ്പിൽ യു ടേൺ അടിക്കുന്നവർ

എന്നാൽ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല. നിന്ന നിൽപ്പിൽ യൂ ടേൺ എടുക്കലിൽ വിദഗ്ദ്ധരാണ്. ഈ പറയുന്ന രീതി ഇവിടെ ഒരു സർവൈവറിന് മേലും ഇല്ല, എന്നാൽ അതൊന്നും നോക്കാതെ തന്നെ സ്വന്തമായി പോരാടുന്ന സർവൈവേഴ്‌സ് ആണ് ഭൂരിഭാഗത്തിന് മേലും. അവരുടെ ആദ്യ കാലങ്ങളിലോ, അവർ കഠിനമായ വിചാരണകളിൽ കടന്നുപോയപ്പോഴോ, വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് "with you"എന്ന് പ്രഖ്യാപിക്കുമ്പോൾ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാൻ മനസില്ല.

പ്രഹസനങ്ങളാണ് ഇത്

ഗ്രീൻ സിഗ്നൽ കാണുമ്പോൾ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാർഢ്യം ഒരു കുമിള മാത്രമാണ്.പ്രഹസനങ്ങൾ കൊണ്ടുള്ള ഐക്യദാർഢ്യം ഒരു മാതൃക ആക്കരുത്/ആക്കിമാറ്റരുത് എന്നാഗ്രഹിക്കുന്നു.പോരാട്ടങ്ങളുടെ വേദനകളെ കളിയാക്കുന്നതിനു തുല്യമാണത്, രേവതി സമ്പത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

 പോസ്റ്റ് റീ ഷെയർ ചെയ്യുന്നതല്ല പിന്തുണ

അതേസമയം നടി റിമ കല്ലിങ്കലും ഡബ്ല്യു സി സിയുമെല്ലാം ഇപ്പോഴത്തെ ചില താരങ്ങളുടെ പിന്തുണ പ്രഖ്യാപിക്കലിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ല പിന്തുണ. ഇവിടെ കണ്ട് വന്നിട്ടുള്ള സംസ്കാരം മാറേണ്ടതുണ്ട് എന്നായിരുന്നു റിമ കല്ലിങ്കൽ റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചത്.

 നിഷ്പക്ഷമായ വിചാരണ ലഭിക്കണം

ഈ ഇന്‍ഡസ്ട്രിയ്ക്ക് ഉള്ളില്‍ ആണെങ്കില്‍ പോലും ഇവിടുത്തെ ഏറ്റവും വലിയ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്താണ് ചെയ്തത് എന്ന് നമുക്ക് അറിയാം. അതിജീവിതയേയും ആക്രമിയെയും ഒരുമിച്ച് ഇരുത്തം എന്ന് തീരുമാനിച്ച ഒരു സംഘടനയുണ്ട്. ഒരു സംഘടനയുടെ പ്രസിഡന്റ് കുറ്റവാളിയെവെച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നിഷ്പക്ഷമായ വിചാരണ ലഭിക്കണം. അതിനായാണ് ഞങ്ങള്‍ പൊരുതുന്നതെന്നും റിമ പറഞ്ഞു.

1

അതിജീവനത്തിന്റെ പാതയിൽ വേണ്ടിയിരുന്ന സമയത്ത് വേണ്ടിയിരുന്ന രീതിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ലഭിച്ചിരുന്നില്ലെന്നായിരുന്നു ഡബ്ല്യു സി സിയുടെ പ്രതികരണം.അതുകൊണ്ട് തന്നെ ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ ഞങ്ങൾ ഈയവസരത്തിൽ നിർബന്ധിതരാവുകയാണെന്നും ഡബ്ല്യു സി സി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+