'ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയതു അത് എന്റെ തീരുമാനം ആണ്';വിമർശനങ്ങൾക്ക് മറുപടിയുമായി സാധിക

കൊച്ചി; സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരിക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. വിവിധ വിഷയങ്ങളിലെ താരത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാധികയുടെ ഒരു പ്രതികരണം ചർച്ചയായിരിക്കുകയാണ്.
സ്വർണാഭരണങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ സ്ത്രീധന വിഷയവുമായി ചേർത്ത് ചിലർ നടിക്കെതിരെ വിമർശനം ഉന്നയിച്ചു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പിച്ചി ചീന്തപെടുമ്പോൾ നിങ്ങളെ പോലുള്ളവർ ഇത്തരം പരസ്യങ്ങളുമായി വരുന്നത് പ്രതിക്ഷേധാർഹമാണെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതിന് സാധിക നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

'പരസ്യത്തിൽ അഭിനയിക്കുന്നത് പണത്തിനാണ്. സ്വർണ ത്തിന്റെ പരസ്യത്തിൽ അഭിനയിക്കുക വഴി സ്വർണം ത്തിന്റെ ഉപയോഗം മഹത് വത്കരിക്കുക തന്നെ യാണ്. കേരളത്തിൽ സ്ത്രീ ധനത്തിന് എതിരെ നടക്കുന്ന ക്യാമ്പയിൻ നിൽ ഒന്നും താല്പര്യം ഇല്ല' , എന്നായിരുന്നു നടിയുടെ ചിത്രത്തിന് കീഴിൽ ഒരാൾ കമന്റ് പങ്കുവെച്ചത്.

2

ഇതിന് സാധിക നൽകിയ മറുപടി ഇങ്ങനെ-ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയതു അത് എന്റെ തീരുമാനം ആണ്. പിന്നെ ഈ സ്ത്രീധനം സ്വർണ്ണം മാത്രം ആണെന്ന നിങ്ങളുടെ ഒക്കെ നിലപാട് ആയി എനിക്ക് യോജിക്കാൻ ഒക്കില്ല, നടി പറഞ്ഞു. സ്വർണ്ണം എന്നത് സ്ത്രീക്ക് കല്യാണത്തിന് മാത്രം കൊടുക്കാനുള്ള ഒന്നാണെന്നും തനിക്കറിയില്ലെന്നും നടി കുറിച്ചു.

3

' ഞാൻ അധ്വാനിച്ചു എനിക്കിഷ്ടപെട്ട സ്വർണ്ണം കാശു കൊടുത്തു വാങ്ങാറുണ്ട് അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണ് അല്ലാതെ സ്ത്രീധനം അല്ല. പിന്നെ ഈ സ്വർണ്ണം അല്ലാതെ കാർ കാശ് വീട് ഒക്കെ കൊടുക്കാറുണ്ടല്ലോ അപ്പൊ നാളെ തൊട്ടു സാമൂഹിക പ്രതിബദ്ധതക്കായി കാറിന്റെ പരസ്യം ബാങ്ക് ഹൗ ലോൺ ഒക്കെ നിർത്തേണ്ടി വരുമോ, എന്നും നടി മറുപടി നൽകി.

4

ഇത് b2b എക്സിബിഷൻ ആണ് അതായതു ബിസിനസ്‌ to ബിസിനസ്‌ . ഇവിടെ മൊത്തവ്യാപാരികൾ ചില്ലറ വ്യാപാരിക്കാണ് അവരുടെ സ്വർണ്ണം വിൽക്കുന്നത്‌ അല്ലാതെ ഉപബോക്താക്കൾക് അല്ല. പിന്നെ ഞാൻ എന്റെ ദേഹത്തു സ്വർണം അണിഞ്ഞ ഒരു ചിത്രം ഇട്ടതുകൊണ്ടു അത് ഒരിക്കലും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കൽ ആകില്ല. പിന്നെ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ആണ് തെറ്റ് അല്ലാതെ സ്വർണം വാങ്ങുന്നതും വിൽക്കുന്നതും അല്ല, നടി പറഞ്ഞു.

5

ഈ സ്ത്രീധനം എന്ന് പറയുന്നത് സ്വർണ്ണം മാത്രം അല്ല, അത് പണമായും വസ്തുവായും ഒക്കെ കൊടുക്കാം അതൊരു കച്ചവട കരാർ ആണ്. അതിനെതിരെ സംസാരിക്കുമ്പോൾ അത് മനസിലാക്കി സംസാരിക്കണം അല്ലാതെ ആളാകാൻ വേണ്ടി ആകരുത്.. സ്വർണക്കടകൾ മൊത്തം അടച്ചു പൂട്ടിയാൽ ഈ സ്ത്രീധന സംപ്രദായം നിൽക്കുമോ ഇല്ല്യ. അതിനു ആദ്യം വേണ്ടത് ഉറച്ച തീരുമാനം ആണ്. ഞാൻ സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല എന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും തീരുമാനം

6

'ഞാൻ ചെയ്യുന്നത് എന്റെ ജോലി ആണ് സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ ഞാൻ പറഞ്ഞോ? ഇല്ലല്ലോ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പിന്നെ ഒരാളോട് സ്വർണ്ണം ഇടാൻ പാടില്ല എന്ന് പറയാനുള്ള അവകാശം ആർക്കും ഇല്ല്യ, കാരണം അങ്ങനെ ഒരു നിയമം തല്കാലത്തേക്ക് ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടില്ല അങ്ങനെ ഒരു നിയമം വരുമ്പോൾ ചിന്തിക്കാം അതിനെപറ്റി', എന്നും നടി വ്യക്തമാക്കി.

7

വധുവിനെ മോഡലക്കിയുള്ള സ്വർണ പരസ്യം ഒഒഴിവാക്കണമെന്ന ഗവർണറുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ കേരള ഗവർണർ അല്ലെ പറഞ്ഞത് പക്ഷെ ഞാൻ ഇപ്പൊ മഹാരാഷ്ട്ര അല്ലെ?കേരളത്തിൽ അല്ലല്ലോ. പിന്നെ അദ്ദേഹം പറഞ്ഞത് വധുവിന്റെ ഫോട്ടോ പരസ്യത്തിന് ഉപയോഗിക്കരുത് എന്നാണ്. അപ്പൊ അതും എനിക്ക് ഈ കാര്യത്തിൽ ബാധകം അല്ല ഞാൻ വധു അല്ല എന്നായിരുന്നു സാധികയുടെ മറുപടി.
പിന്നെ കല്യാണം കഴിഞ്ഞവരുടെ ഫോട്ടോ ഉപയോഗിക്കാം എന്നും പറഞ്ഞിട്ടുണ്ട്. എന്റെ കല്യാണം കഴിഞ്ഞത് ആണല്ലോ ഇനിയിപ്പോ എന്താണ് പ്രശ്നം?ചുമ്മാ ഒരാളെ കുറ്റപ്പെടുത്താൻ ഓരോ കാരണങ്ങൾ അതാണല്ലേ ശീലം നല്ലതാണ് മുന്നോട്ടു പോകൂ , എന്നും താരം കുറിച്ചു.

8

അതേസമയം നടിയെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളാണ് നിറയുന്നത്. 'ആദ്യം ജ്വല്ലറി പരസ്യം നിർത്തണം .... ജ്വല്ലറി പരസ്യവും വിവാഹ പരസ്യവും കാണിച്ച് ജനങ്ങളുടെ മനസ്സിൽ ആഗ്രഹം വളർത്തും , ആ ആഗ്രഹം അത്യഗ്രഹമായി മാറും.പണം ഉളളവൻ്റെ മകൾ നല്ല രീതിയിൽ കഴിക്കും , ഇല്ലാത്തവൻ്റെ മകൾ കടം വാങ്ങിച്ച് കല്യാണം നടത്തും , ചിലത് കുറയുമ്പോൾ വിസ്മയയുടെ അനുഭവം പാവം പെൺകുട്ടികൾക്ക് ഉണ്ടാക്കും.ഇങ്ങനെ അഭിനയിക്കുന്നവർ / ഒരു സംഭവം നടന്നാൽ നൂറ് നാവ് കൊണ്ട് എതിർക്കും.
മറ്റു സമയത് പണത്തിനു വേണ്ടി അഭിനയിക്കുയും ചെയ്യും...ന്യയികരണമായി വന്നവർക്ക് ഫീലിംഗ് പുച്ചം' എന്നായിരുന്നു ഒരാൾ കുറിച്ചത്.

Recommended Video

cmsvideo
    Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam
    9

    അതേസമയം സ്വർണ്ണത്തിന്റ പേരിൽ അത് സ്ത്രീധനമായി ഉപയോഗിക്കുന്നു അതിന്റെ പേരിൽ പ്രശ്നങ്ങൾ നടക്കുന്നു എന്നത് കൊണ്ട് ഇത്തരം പരസ്യങ്ങ ൾ പാടില്ല എന്നത് ശുദ്ധ അസംബന്ധം ആണെന്നായിരുന്നു ചിലർ കുറിച്ചത്. ഒരു സ്ത്രീ സ്വന്തം അധ്വാനം കൊണ്ടു സ്വർണം വാങ്ങുന്നു.. ധരിക്കുന്നു.. അങ്ങനെ കണ്ടാൽ മതി.. അപ്പോൾ ഇൻസ്പിരേഷൻ ആയില്ലേയെന്നും ചിലർ ചോദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+