Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു അമ്മയാകാന്‍ സാമന്ത ആഗ്രഹിച്ചിരുന്നു, പ്രചരണം പച്ചക്കള്ളം: നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ദില്ലി: നാഗ ചൈതന്യയ്ക്കൊപ്പമുള്ള വൈവാഹിക ജീവിതത്തില്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ സാമന്ത ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ശാകുന്തളം നിര്‍മ്മാതാവ് നീലിമയാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മ നല്‍കാനും അമ്മയാകാനും സാമന്ത തയ്യാറായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നീലിമ വ്യക്തമാക്കിയത്. ഒരു നല്ല കുടുംബ ജീവിതത്തിന് അവള്‍ ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

തന്റെ കുടുംബത്തിനൊപ്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നതായും താരം അഭിനയിച്ച് അവസാന സിനിമകളില്‍ ഒന്നായ ശാകുന്തളത്തിന്റെ നിര്‍മ്മാതാവ് പറയുന്നു.

നാഗ ചൈതന്യയുമായുള്ള വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷം

നാഗ ചൈതന്യയുമായുള്ള വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷം വിവാഹേതര ബന്ധങ്ങളുണ്ടെന്നും ഗർഭച്ഛിദ്രം നടത്തിയെന്നതടക്കമുള്ള നിരവധി അഭ്യൂഹങ്ങൾ നേരിടേണ്ടി വന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് നീലിമയുടെ വെളിപ്പെടുത്തല്‍. 'ഈ വർഷം അവസാനത്തോടെ ഒരു ഇടവേള വേണമെന്നും ഒരു കു‍ഞ്ഞ് ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു'- നീലിമ പറയുന്നു.

2021 ഓഗസ്റ്റിന് മുമ്പ് ശാകുന്തളത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ

2021 ഓഗസ്റ്റിന് മുമ്പ് ശാകുന്തളത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയുമോ എന്ന് സാമന്ത തന്നോടും ശാകുന്തളം ടീമിനോടും ചോദിച്ചിരുന്നുവെന്നും ദി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് നീലിമ ഗുണ പറഞ്ഞു. "കഴിഞ്ഞ വർഷം, ഞാനും ശകുന്തളത്തിനായി എന്റെ അച്ഛൻ സംവിധായകൻ ഗുണശേഖർ ഗരുവും സാമന്തയെ സമീപിച്ചപ്പോൾ, അവൾക്ക് കഥ ഇഷ്ടപ്പെട്ടു, അതിൽ വളരെ ആവേശമുണ്ടായിരുന്നു, പക്ഷേ ആ വേഷം സ്വീകരിക്കണമെങ്കിൽ ഷൂട്ടിംഗ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഈ വർഷം പരമാവധി ജൂലൈ/ആഗസ്റ്റോടെ ചിത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു അവളുടെ ആവശ്യം.

ചരിത്ര സിനിമകൾ പൂർത്തിയാക്കാൻ

ചരിത്ര സിനിമകൾ പൂർത്തിയാക്കാൻ ഒരുപാട് സമയമെടുക്കുന്നതിനാൽ, സാമന്ത ആദ്യം സിനിമയിൽ ഒപ്പിടാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ശകുന്തളത്തിന്റെ ഷൂട്ടിംഗ് അവരുടെ അഭ്യർത്ഥനപ്രകാരം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് സാമന്ത ആ വേഷം സ്വീകരിക്കാന്‍ തയ്യാറായത്.

സിനിമ പെട്ടെന്ന് തീര്‍ക്കുമെന്ന് കേട്ടയുടനെ അവൾ വളരെ സന്തോഷവതി

"സിനിമ പെട്ടെന്ന് തീര്‍ക്കുമെന്ന് കേട്ടയുടനെ അവൾ വളരെ സന്തോഷവതിയായിരുന്നു, ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്നും അതിനുശേഷം ഒരു നീണ്ട ഇടവേള എടുത്ത് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നും കുടുംബ ജീവീതം ആസൂത്രണം ചെയ്യണമെന്നും അവൾ എന്നോട് പറഞ്ഞു. അവളുടെ ഭാഗത്ത് നിന്നുള്ള ഈ അഭ്യർത്ഥന ഉൾക്കൊണ്ട ഞങ്ങളും ഒരിക്കലും ഷൂട്ടിങ്ങിനായി ഇടവേള എടുത്തിട്ടില്ലെന്നും നീലിമ കൂട്ടിച്ചേര്‍ത്തു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍

അതേസമയം, വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി സാമന്തയും രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുയാണെന്നാണ് നടി വ്യക്തമാക്കിയത്. വ്യക്തിപരമായ പ്രതിസന്ധിയിൽ നിങ്ങളുടെ വൈകാരികമായ സംഭാവനകൾ എന്നെ മൂടിക്കളഞ്ഞിരുന്നുവെന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Recommended Video

cmsvideo
    Sidharth's cryptic post on Samantha get backlash from published
    അഗാധമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതിനും പ്രചരിപ്പിക്കുന്ന തെറ്റായ കിംവദന്തി

    അഗാധമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതിനും പ്രചരിപ്പിക്കുന്ന തെറ്റായ കിംവദന്തികൾക്കും കഥകൾക്കുമെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി. എനിക്ക് വേറേ ബന്ധമുണ്ടെന്നും ഗർഭച്ഛിദ്രം നടത്തിയെന്ന തരത്തില്‍ വരെ പ്രചരണങ്ങളുണ്ടായി. ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്. സുഖപ്പെടുത്താൻ എനിക്ക് സമയം എടുക്കാൻ അനുവദിക്കുക. വ്യക്തിപരമായി എനിക്കെതിരെ നിർത്താതെയുള്ള ആക്രമണമാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും തകരില്ല. എന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും സാമന്ത കുറിപ്പിലൂടെ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+