Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ

ബാലതാരമായി മലയാള സിനിമാരംഗത്തേക്കെത്തി നായിക നടിയായും അഭിനയിച്ച താരമാണ് സനുഷ. അടുത്ത കാലത്ത് സിനിമകളിൽ സജീവമല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സനുഷ സജീവ സാന്നിധ്യമാണ്. ഫോട്ടോ ഡിലീറ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്ന് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് സനുഷ.

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

സനുഷ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുട്ടിക്കാലത്തെ ചിത്രങ്ങളിലൊന്ന് ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്തത് ചർച്ചയായിരുന്നു. സനുഷ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദാദാസാഹിബ് ചിത്രത്തിലെ ഒരു ചിത്രമാണ് സനുഷ പങ്കുവെച്ചിരുന്നത്. ഇതിൽ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തെങ്കിലും ഈ ഫോട്ടോയും നഗ്നതയുടെ പേര് പറഞ്ഞ് ഇൻസ്റ്റഗ്രാം വീണ്ടും ഡിലീറ്റ് ചെയ്യുകയായിരുന്നു.

2

ആദ്യം ചിത്രം ഡിലീറ്റ് ചെയ്തതോടെ നഗ്നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. "എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ.." എന്ന വാക്കുകളോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

3

ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് ഇട്ടതെന്നും കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റഗ്രാം രണ്ടുവട്ടം അത് ഡിലീറ്റ് ചെയ്തെന്നും സനുഷ പറയുന്നു. രണ്ട് തവണയും തുടർച്ചയായി ഡിലീറ്റ് ചെയ്തതോടെ അതേ ഫോട്ടോ മൂന്നാമത്തെ വട്ടം ഞാന്‍ ഒരു പൂവ് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഇട്ടുവെന്നും സനുഷ പറയുന്നുണ്ട്. ആ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ടെന്നും തെന്നെ സംബന്ധിച്ച് ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രമെന്നും നടി പറയുന്നു. എന്റെ മുഖം ആദ്യമായൊരു സിനിമാപോസ്റ്ററില്‍ വന്നത് അതിലാണെന്ന ഓർമയും അതോടൊപ്പം പങ്കുവെക്കുന്നുണ്ട്.

4


ഫോട്ടോ ഇൻസ്റ്റഗ്രാം ഡിലീറ്റ് ഒരു നടനോ പുരുഷ മോഡലോ ഇങ്ങനെയൊരു ചിത്രമിട്ടാൽ അതിൽ നഗ്നതയുടെ പ്രശ്നമില്ല. എന്നാൽ പെൺകുട്ടികൾ ഇട്ടാൽ മാത്രം എതിർപ്പ് ഉയരുന്നത് എന്തുകൊണ്ടാണ് എന്നാണ് ചെയ്തതോടെ തന്റെ ഉള്ളിലുണ്ടായ ചോദ്യമെന്നും സനുഷ പറയുന്നു.

Recommended Video

cmsvideo
    Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam
    5

    ദാദാസാഹിബ് ചിത്രത്തിലെ മമ്മൂക്കയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് സനുഷ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയുടെ പുറത്ത് ഇങ്ങനെ കയറി ഇരിക്കാനും ഭാഗ്യം വേണമെന്നും ഇത്തവണ എന്തായാലും ഇന്‍സ്റ്റാഗ്രാം പെട്ടുവെന്നുമാണ് സനുഷയുടെ പുതിയ ഫോട്ടോയ്ക്ക് ആരാധകര്‍ കമന്റ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+