• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങളാണ് വിഷാദത്തിന് കാരണം; ഇങ്ങനെ പറയുന്നവരോട് സനുഷയ്ക്ക് പറയാനുള്ളത്

Google Oneindia Malayalam News

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായിക വേഷത്തില്‍ വരെ തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് സനുഷ സന്തോഷ്. അടുത്തിടെ താരം മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വിഷാദം ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ആത്മഹത്യ പ്രവണതവരെ ഉണ്ടായിരുന്നെന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.

തിയേറ്റര്‍ ഇല്ല, ദുല്‍ഖറിന്റെ കുറുപ്പ് ഒടിടിയിലേക്ക്? കുരുതിയുടെ വഴിയേ മറ്റൊരു സൂപ്പര്‍ താര ചിത്രംതിയേറ്റര്‍ ഇല്ല, ദുല്‍ഖറിന്റെ കുറുപ്പ് ഒടിടിയിലേക്ക്? കുരുതിയുടെ വഴിയേ മറ്റൊരു സൂപ്പര്‍ താര ചിത്രം

താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പലരും കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ വിഷാദത്തിന് പലവിധത്തിലുള്ള കാരണങ്ങള്‍ക്ക് കണ്ടെത്തിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സനുഷയുടെ മറുപടി.

ഐഎൻഎൽ ഇടതുമുന്നണിയിൽ നിന്ന് പുറത്താകുമോ; ഒപ്പം നിർത്തുന്നതിൽ സിപിഐക്കും യോജിപ്പില്ലഐഎൻഎൽ ഇടതുമുന്നണിയിൽ നിന്ന് പുറത്താകുമോ; ഒപ്പം നിർത്തുന്നതിൽ സിപിഐക്കും യോജിപ്പില്ല

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

അന്ന് സനുഷ് നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു, കൊവിഡ് കാലം എല്ലാ തരത്തിലും തനിക്ക് വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമയമായിരുന്നു സനുഷ പറഞ്ഞിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി ഇപ്പോള്‍ അതേ കുറിച്ച് വലിയ പേടിയോടെയാണാ ആലോചിക്കുന്നതെന്ന് സനുഷ പറഞ്ഞിരുന്നു.

2

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ, ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു. ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്‍പര്യം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും സനുഷ വ്യക്തമാക്കിയിരുന്നു.

3

ഈ സമയത്ത് കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞത് അനിയനോടായിരുന്നു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതൊക്കെ അവനോട് പറഞ്ഞിരുന്നു. എന്നെ മറ്റൊന്നിലേക്കും എത്തിക്കാതെ പിടിച്ച് നിര്‍ത്തിയതിന്റെ പ്രധാന ഘടകം അനിയനാണെന്നും സനുഷ പറഞ്ഞിരുന്നു. ഞാന്‍ പോയാല്‍ അവന് വേറെ ആരാണെന്ന ചോദ്യമാണ് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് സനുഷ അന്ന് പറഞ്ഞു.

4

പിന്നീട് തിരിച്ചു വരാനുള്ള ശ്രമമായിരുന്നു. അതിനായി യോഗ, മെഡിറ്റേഷന്‍ ഡാന്‍സ് എല്ലാം ചെയ്തു തുടങ്ങി. യാത്രകള്‍ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെയായിരുന്നു യാത്രകള്‍. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ യാത്രകളൊക്കെ ചെയ്‌തെന്നും സനുഷ പറഞ്ഞിരുന്നു.

5

എന്നാല്‍ സനുഷയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. താരത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റ് ചിലര്‍ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചു. വിഷാദത്തിന് കാരണം സനുഷയ്ക്കുണ്ടായ റിലേഷന്‍ ഷിപ്പാണെന്ന് വരെ ചിലര്‍ പറഞ്ഞുണ്ടാക്കി.

6

ഇപ്പോഴിതാ അത്തരം ആരോപണങ്ങള്‍ക്ക് സനുഷ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. എനിക്ക് ഒരു റിലേഷന്‍ ഷിപ്പുണ്ടെന്നും അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദ രോഗമുണ്ടായതെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ ഒര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായം പറയാതിരിക്കുക-സനുഷ പറഞ്ഞു.

7

ഊഹിച്ച് ആരും പറയേണ്ടതില്ല, അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. ഇതൊന്നുമല്ല എന്റെ വിഷാദത്തിന് കാരണം. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാരണമാണെന്ന് സനുഷ പറയുന്നു. ആ സമയത്ത് അനിയനും കുടുംബവും സുഹൃത്തുക്കളും എല്ലാം കൂടെ നിന്നതുകൊണ്ടാണ് തനിക്ക് കര കയറാന്‍ സാധിച്ചതെന്നും സനുഷ വ്യക്തമാക്കുന്നു.

8

അന്ന് തനിക്കുണ്ടായ ലക്ഷണങ്ങള്‍ വച്ച് ഗൂഗിള്‍ ചെയ്തപ്പോഴാണ് വിഷാദമാണെന്ന് മനസിലായത്. അതെടെയാണ് ചികിത്സ തേടാന്‍ തീരുമാനിച്ചത്. തനിക്ക് എല്ലാ പിന്തുണയും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചെന്നും സനുഷ പറയുന്നു. വിഷാദം ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

9

ബാലതാരമായാണ് സനുഷ ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ സനുഷ ആദ്യമായി നായികയായി അഭിനയിച്ചത് .

cmsvideo
  നിലപാടുകളെക്കുറിച്ച് റോഷൻ മാത്യൂസ് വെളിപ്പെടുത്തുന്നു | Oneindia Malayalam

  സച്ചിന്‍ കോണ്‍ഗ്രസിന്റെ മുഖമാകും? 2023ലേക്ക് രാഹുലിന്റെ പ്ലാന്‍, ഗെലോട്ടിന് ഉറപ്പ് ഇക്കാര്യത്തില്‍സച്ചിന്‍ കോണ്‍ഗ്രസിന്റെ മുഖമാകും? 2023ലേക്ക് രാഹുലിന്റെ പ്ലാന്‍, ഗെലോട്ടിന് ഉറപ്പ് ഇക്കാര്യത്തില്‍

  'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Actress Sanusha Santhosh React to those who say her depression is due to issues in her relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X