ആത്മാഭിമാനമുള്ള സ്ത്രീയുടെ സൗന്ദര്യം ഇതല്ലെന്ന് ഫോട്ടോക്ക് കമന്റ്; കമന്റിട്ടയാൾക്ക് സനുഷയുടെ കിടിലൻ മറുപടി
ബാലനടിയായെത്തി മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ് സനുഷ. പിന്നീട് നായികയായും സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. സോഷ്യൽ നിരന്തരം പോസ്റ്റുകളുമായി എത്തുന്ന താരം മലയാളികൾക്ക് പ്രിയപ്പെട്ട നടി തന്നെയാണ്. സോഷ്യൽ മീഡിയയിൽ അടുത്തിടെയുണ്ടായ സംഭവങ്ങളും സനുഷയുടെ മറുപടികളും വാർത്തകളിൽ നിറഞ്ഞിരുന്നു.
മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ മോശം കമന്റിട്ടയാൾക്ക് മറുപടി നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് സനുഷ ഇപ്പോൾ. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രമായിരുന്നു സനുഷ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഈ ഫോട്ടോയ്ക്കെതിരെയായിരുന്നു കമന്റ്.

'ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല' എന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. ജയകുമാര്‍ ചിറക്കല്‍ എന്നു പേരുള്ള പ്രൊഫൈലിൽ നിന്നാണ് കമന്റിട്ടത്. എന്നാൽ 'സ്വന്തം ഫേക്ക് അക്കൌണ്ട് വഴി പുറമേ മാന്യനായ ചേട്ടൻ' എന്ന് മറുപടി നൽകിക്കൊണ്ട് സനുഷ കമന്റിട്ടയാളുടെ വായടപ്പിക്കുകയും ചെയ്തിരുന്നു.

ഫേക്ക് അക്കൌണ്ടിൽ നിന്ന് തന്നെ വിമർശിച്ചയാൾക്ക് തക്കതായ മറുപടി നൽകിയതോടെ നിരവധി ആരാധകരാണ് സനുഷയെ പിന്തുണച്ചെത്തിയത്. പോസ്റ്റ് ഷെയർ ചെയ്തും കമന്റ് ചെയ്തും ആരാധകർ സ്നേഹവും പിന്തുണയും അറിയിക്കുകയും ചെയ്തു. തന്റെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റിടുന്നവർക്ക് നേരത്തെയും ഇത്തരത്തിൽ സനുഷ മറുപടി നൽകിയിട്ടുണ്ട്.

നേരത്തെ തനിക്ക് വിഷാദ രോഗം വന്നപ്പോള്‍ അതേക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടി അടുത്തിടെ ഗൃഹലക്ഷ്ണിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു.

'എനിക്ക് റിലേഷന്‍ഷിപ്പുണ്ടെന്നും അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെിന് പിന്നിലെന്നുമെല്ലാം പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണെന്നും നടി ഓർമിപ്പിക്കുന്നു. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കണമെന്നും ഊഹിച്ച് പറയേണ്ടതില്ലെന്നും സനുഷ വ്യക്തമാക്കിയിരുന്നു.

അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,' തന്റെ വിഷാദത്തിന് കാരണമായതെന്നും നടി പറയുന്നു.
Recommended Video

മ്മൂട്ടിക്കൊപ്പം അഭിനയിച്ച ദാദാസാഹിബ് എന്ന ചിത്രത്തിലെ ഒരു ഫോട്ടോ രണ്ട് തവണ ഇൻസ്റ്റഗ്രാം നീക്കം ചെയ്തതതോടെ ഇതിനെ വിമർശിച്ചും നടി രംഗത്തെത്തിയിരുന്നു. ഒരു നടനോ പുരുഷ മോഡലോ ഇങ്ങനെയൊരു ചിത്രമിട്ടാൽ അതിൽ നഗ്നതയുടെ പ്രശ്നമില്ലെന്നും പെൺകുട്ടികൾ ഇട്ടാൽ മാത്രം എതിർപ്പ് ഉയരുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യവുമായാണ് സനുഷ രംഗത്തെത്തിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications