Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരയ്ക്കുന്ന പട്ടികൾ, അത് തുടരട്ടെ: എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്; വിമർശകർക്ക് സനുഷയുടെ മറുപടി

ബാല താരമായി വന്ന് മലയാളികളുടെ ഇഷ്ട നായികമായി മാറിയ താരമാണ് സനുഷ സന്തോഷ്. അടുത്ത കാലത്തായി സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിന്ധ്യമായിരുന്നു. അടുത്തിടെ താന്‍ അനുഭവിക്കുന്ന ചില മാനസിക ബുദ്ധി മുട്ടുകളെ കുറിച്ച് സനുഷ തുറന്നുപറഞ്ഞിരുന്നു .

തനിക്ക് ആത്മഹത്യ പ്രവണത വരെ ഉണ്ടായിരുന്നെന്ന് താരം യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി ഇപ്പോള്‍ അതേ കുറിച്ച് വലിയ പേടിയോടെയാണാ ആലോചിക്കുന്നതെന്നാണ് സനുഷ പറഞ്ഞത് .

1

അതേസമയം, താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം സനുഷ പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വിവാദമായിരുന്നു. ഒട്ടേറെ പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. പുകവലിക്കുന്ന ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചതിനാണ് താരം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കും ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

പുകവലിക്കെതിരായ ബോധവത്കരണത്തിന് വേണ്ടി പങ്കുവച്ച ചിത്രത്തിന് നേരെയാണ് സൈബര്‍ അധിക്ഷേപവും പരിഹാസങ്ങളും നിറഞ്ഞത്. സനുഷ പുകവലിക്കുന്ന കുട്ടിയാണോ എന്ന് വരെ ചോദിച്ച് കമന്റുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കളിയാക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സനുഷ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തിനേക്കാള്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കേണ്ടതിനെ കുറിച്ചൊക്കെ സനുഷ തുറന്നുപറയുന്നു.

3

ഓരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അവര്‍ കംഫര്‍ട്ടിബിള്‍ ആണെങ്കില്‍ നിങ്ങള്‍ ആരാണ് അവരെ ചോദ്യം ചെയ്യാനെന്ന് സനുഷ ചോദിക്കുന്നു. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് സനുഷ ചോദിക്കുന്നു. കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ. അല്ലാതെ ഇവര്‍ക്ക് മറുപടി നല്‍കാന്‍ ഇല്ല- സനുഷ പറഞ്ഞു.

4

പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് അവസാനമായി പങ്കുവച്ചത്, ആ ആശയം എന്താണെന്ന് മസിലാക്കി, അതിന് ഫോട്ടോഷൂട്ട് ആണെന്ന് തിരിച്ചറിഞ്ഞ് കമന്റ് ചെയ്യുന്നവരുണ്ട്. പക്വതയോടെ അതിനെ കണ്ട് പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സനുഷ പറയുന്നു. സാക്ഷര കേരളത്തില്‍ ഇത്രയും വിവരമില്ലാത്തവര്‍ ചെയ്യുന്ന കമന്റുകളൊക്കെ എന്ന ബാധിക്കുന്ന കാര്യമല്ല. നാളത്തെ തലമുറ നിങ്ങളെ കണ്ടിട്ടാണ് വളരേണ്ടത്. ഒരു പ്രൊഫഷനെ അതിന്റേതായ രീതിയില്‍ കാണമെന്നും സനു പറഞ്ഞു.

5

മലയാളികള്‍ക്ക് സ്വന്തം കുട്ടിയെന്ന സ്‌നേഹമുള്ള വ്യക്തിയാണ് ഞാന്‍. എനിക്ക് അതില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് ചൂഷണം ചെയ്ത് മോശം കമന്റിടുന്നവരുണ്ട്. അവരോട് വളരൂ എന്നേ പറയാനുള്ളൂ, അത് തെറ്റാണ്, മോശമാണ് എന്നൊക്കെ പറയുന്നവര്‍ സ്‌മോക്കിംഗ് അത്ര മോശമാണ് എന്ന് കരുതിയിട്ടാണെങ്കില്‍ സമ്മതിച്ചു. എന്നാല്‍ അത് ഒരു പെണ്‍കുട്ടി ചെയ്തതുകൊണ്ട് മാത്രം ഇത്ര പ്രശ്‌നമാക്കേണ്ടതുണ്ടോ? സനുഷ ചോദിക്കുന്നു.

6

നമ്മുടേത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹമാണ്. പെണ്‍കുട്ടികള്‍ ഇങ്ങനെ മാത്രമേ ജീവിക്കാന്‍ പാടുള്ളൂവെന്ന് പഠിപ്പിക്കുന്നതുകൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ അവള്‍ മോശമാണെന്ന് പഠിപ്പിക്കുന്ന മാതാപിതാക്കളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് സനുഷ പറയുന്നു. പെണ്‍കുട്ടികള്‍ ഇങ്ങനെ ആയിരിക്കണം, അല്ലെങ്കില്‍ അവള്‍ മോശം പെണ്‍കുട്ടിയാണെന്നാണ് മിക്ക ആണുങ്ങളും പഠിച്ചുവളരുന്നത്. സനൂ ഇത് ചെയ്തത് മോശമായിപ്പോയി എന്ന് വീട്ടുകാരാണ് പറഞ്ഞതെങ്കില്‍ ഞാനത് കേള്‍ക്കുമെന്നും സനുഷ പറയുന്നു.

7

27 വയസുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അതില്‍ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്‌തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പുകവലി ആവശ്യമെങ്കില്‍ എനിക്കത് ചെയ്യാന്‍ കഴിയണമെന്നും സനുഷ പറയുന്നു.

8

ജീവിതത്തിലെ മിക്ക കാര്യങ്ങളും ബോധത്തോടെ ചെയ്യുന്ന ആളാണ് ഞാന്‍. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. എന്റെ തെറ്റിനെ മനസിലാക്കാനും അതിനെ പഠിക്കാനുമൊക്കെ എനിക്ക് അറിയാം. ഇത്രയും സദാചാരം എനിക്ക് ആവശ്യമില്ല. എല്ലാത്തിനും ഉപരി എന്നെ എന്റെ വീട്ടുകാര്‍ക്ക് അറിയാം. അവര്‍ക്കാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മറ്റാര്‍ക്കും ഉണ്ടാകേണ്ടെന്നാണ് കരുതുന്നത്. ചുറ്റുമുള്ളവര്‍ ചെയ്യുന്ന ജോലികളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്ന് സനുഷ പറയുന്നു.

9

ബോഡി ഷെയിമിംഗും വെര്‍ബലി ഹരാസ് ചെയ്യുന്നതൊക്കെ സാധാരണമെന്ന് കരുതുന്നവരുണ്ട്, അവരുടെ ലോകം ചെറുതാണ്. അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ, ബോഡി ഷെയിമിംഗ് ആവരുത്. ചിപ്പോഴൊക്കെ അവയൊക്കെ ആത്മഹത്യയിലേക്ക് വരെ എത്തിനില്‍ക്കുന്ന അവസ്ഥയുണ്ടാകാമെന്ന് സനുഷ പറയുന്നു. വണ്ണത്തിന്റെ പേരില്‍ ഞാനും ധാരാളം കേട്ടിട്ടുണ്ട്. ഓരോ ഡ്രെസ് ഇടുമ്പോഴും അതില്‍ വണ്ണക്കൂടുതല്‍ ഉണ്ടോ എന്ന് ചിന്തിപ്പിച്ചവരുണ്ട്. താന്‍ പിസിഒഡി നേരിട്ടിരുന്നെന്നും ഒപ്പം അള്‍സര്‍ ഉണ്ടായതുകൊണ്ടുമാണ് ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും സനുഷ പറയുന്നു.

10

ഫോട്ടോഷൂട്ടൊക്കെ നടത്തുമ്പോള്‍ സിനിമ കിട്ടാത്തതുകൊണ്ടാണന്നൊക്കെ പറഞ്ഞവരുണ്ട്. ഞാന്‍ സിനിമകള്‍ ചെയ്യാതിരുന്നതോ കിട്ടാത്തതോ അല്ല, സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മലയാളത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇത്രയും ഇടവേള എടുത്തതെന്നും താരം പറയുന്നു. കഴിവുള്ളവരെ ഏത് സമയത്തും സിനിമ തേടിയെത്തുമെന്നും സനുഷ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+