'ഇത്തരം വസ്ത്രധാരണം നമ്മുടെ ഹിന്ദുസംസ്കാരത്തിന് യോജിച്ചതല്ല മോളെ'; ചുട്ടമറുപടിയുമായി സനുഷ, വൈറൽ
ബാലതാരമായി മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച് നായിക വേഷത്തില്‍ തിളങ്ങിയ താരമാണ് നടി സനുഷ. മിസ്റ്റര്‍ മരുമകന് എന്ന ദിലീപ് ചിത്രത്തിലാണ് സനുഷ ആദ്യമായി നായിക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്നൊക്കെ താരം വിട്ടുനിന്നിരുന്നു. എന്നാല്‍ അടുത്തിനിടെ യൂട്യൂബ് ചാനലിലൂടെ താരം നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. വിഷാദം ഉത്കണ്ഠ തുടങ്ങിയ അവസ്ഥയിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നാണ് സനുഷ വെളിപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗൃഹലക്ഷ്മിക്ക് നല്കിയ ഒരു അഭിമുഖത്തില്‍ താരം ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഗൃഹലക്ഷ്മിക്ക് നല്കിയ ഫോട്ടോഷൂട്ടും സനുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പങ്കുവച്ച ഫോട്ടോഷൂട്ട് ആയതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആങ്ങള ചമഞ്ഞെത്തുന്ന ചില പ്രൊഫൈലുകള്‍ സനുഷയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനെയുള്ള ചിത്രങ്ങള്‍ എന്തിനാണ് പോസ്റ്റ് ചെയ്തത് എന്തിനെന്നായിരുന്നു മിക്ക സദാചാര ആങ്ങളമാരും ചോദിച്ചത്. ചില കമന്റുകള്‍ക്കെല്ലാം സനുഷ മറുപടി നല്‍കുന്നുമുണ്ട്. അങ്ങനെ ഒരാള്‍ നല്കിയ കമന്റിന് സനുഷ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഗ്ലാമറസ് ലുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി രംഗത്തെത്തിയത്. ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദുസംസ്കാരത്തിന് യോജിച്ചതല്ല സനുശമോളെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് സനുഷ് നല്കിയ മറുപടിക്കാണ് ആരാധകര്‍ കയ്യടിക്കുന്നത്.

ഹിന്ദു സംസ്കാരത്തിന്റെ കാര്യങ്ങളൊക്കെ മുഴുവനായി നോക്കുന്ന ഹെഡ് ഓഫീസില്‍ ഞാന്‍ ഒരു പെര്മിഷന് തരണം എന്ന ലെറ്റര്‍ അയച്ചിരുന്നു. അതിന്റെ ഭാഗമായി സംസാരിക്കാന്‍ വന്ന അവിടത്തെ ആളാണോ ? എന്നായിരുന്നു സനുഷ് ഈ കമന്റിന് നല്കിയ മറുപടി. നിരവധി ആരാധകരാണ് സനുഷ നല്കിയ മറുപടിക്ക് കയ്യടിക്കുന്നത്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.

സനുഷയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയ ഈ പ്രെഫൈല്‍ വ്യാജമാണെന്നാണ് കൂടുതല്‍ പേരും ആരോപിക്കുന്നത്. നൂറിനടുത്ത് ആളുകള്‍ ഈ കമന്റിന് മറുപടിയായി രംഗത്തെത്തിയിട്ടുണ്ട്. സനുഷയുടെ മറുപടി എത്തിയതോടെ ആ അക്കൗണ്ട് കണ്ടം വഴി ഒടിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പുമായി വരുന്നതെന്നായിരുന്നു മറ്റ് ആരാധകര്‍ ചോദിക്കുന്നത്.

നേരത്തെ ഗൃഹലക്ഷ്മിക്ക് നല്കിയ ഫോട്ടോഷൂട്ടിലെ മറ്റൊരു ചിത്രവും സനുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിന് എതിരെയും സമാനമായ പ്രതികരണവുമായി സദാചാര ആങ്ങളമാര് രംഗത്തെത്തിയിരുന്നു. എന്നാല്‍ സനുഷ് ഇതൊന്നും മൈന്‍ഡ് ചെയ്യാതെ മുന്നോട്ടു പോകൂ എന്നായിരുന്നു ആരാധകര്‍ പറയുന്നത്.

ഒരു വിഭാഗം മോശം കമന്റുകളുമായി എത്തുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം സനുഷയ്ക്ക് വലി പിന്തുണയാണ് നല്‍കുന്നത്. ഈ ഫോട്ടോ ഇട്ടത് മുതല്‍ രണ്ട് തരത്തില്‍ ആളുകള്‍ പ്രീതികരിക്കുന്നുണ്ട് എനിക്ക് ഒന്നേ പറയാനുള്ളു. അത് സനുഷയുടെ സ്വാതന്ത്ര്യം. ഒരു പ്രായമായ പെണ്‍കുട്ടി എന്ത് ധരിക്കണം എന്ന് അവള്‍ക്കറിയാം മറ്റുള്ളവര്‍ പടിപ്പിക്കേണ്ട. സപ്പോര്‍ട്ട് സനുഷ സന്തോഷ് എന്നായിരുന്നു ഒരാളുടെ കമന്റ

ഫേസ്ബുക്കില്‍ ഇപ്പോഴും നേരം പുലരാത്തവരും ഉണ്ടെന്ന് മനസിലായില്ലേ ഇനിയും..ഇന്‍സ്റ്റയില്‍ ആണെങ്കില്‍ കുറച്ച് നല്ല ക്വാളിറ്റി കമന്റ്സ് പ്രതീക്ഷിക്കാം... ഇവിടെ ഇപ്പോഴും മാമന്മാരുടെ വിളയാട്ടമാണ്.. ഇവരൊക്കെ ഇനി ഇന്സ്റ്റയില്ല് കൂടി വരാതിരുന്നാല്‍ മതിയാര്‍ന്നു എന്നായിരുന്നു മറ്റൊരാള്‍ ചിത്രത്തിന് താഴെ കുറിച്ചത്.

ജനനത്തിനും മരണത്തിനും ഇടയില്‍ ഒരൊറ്റ ജീവിതമേ ഉള്ളൂ അത് എങ്ങനെ വേണം എന്ന് അവനവന് ആണ് തീരുമാനിക്കുന്നത് അല്ലാതെ സദാചാര ആങ്ങള മാര്‍ അല്ല, ഓള് ദ ബെസ്റ്റ് സനുഷ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ച കമന്റ്. ഇന്ന് ഒരുത്തന് നാളെ വേറെ ഒരുത്തന് ഇങ്ങനെ ഉള്ളവന് മാരുടെ വായടയ്ക്കാന്‍ നില്കാതെ നിങ്ങളുടെ ജോലിയുമായി മുന്നോട് പോകു. നിങ്ങളെ സപ്പോര്‍ട് ചെയുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്കു ഒരു ലൈക്ക് എങ്കിലും തരു അത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാക്കും സനു എന്നായിരുന്നു മറ്റൊരു ആരാധകന് കമന്റ് ചെയ്തത്.

മലയാളിക്ക് ഇത്രയും സെക്സ് ദാരിദ്ര്യ ഉണ്ടോ? ചിലരുടെ കമന്റ് കണ്ടപ്പോള്‍ ഒരു സംശയം. വസ്ത്രം തൊഴില്‍ പ്രണയം എല്ലാം അവനോന്റെ സ്വകാര്യത ആണ്. പിന്നെ എന്തിനാണ് അന്യന്റെ ജീവിതതതിഇല് അഭിപ്രായം പറയുന്നത്. ആ കുട്ടി പൊടി കോചല്ല അതിന്റെ സ്വാതന്ത്ര്യം ആണ് . പിന്നെ നിങള്‍ ഇപ്പോളും ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ച കമന്റ്.

എന്തായാലും സനുഷ ഫേസ്ബുക്കില്‍ പങ്കുവച്ച രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമ.ം, സനുഷ മാത്രമല്ല, സമീപ കാലത്ത് ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച സെലിബ്രിറ്റികള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ടിട്ടുണ്ട്. ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയയിലാണ് ഇത്തരത്തിലുള്ള പ്രവണ കൂടുതല്‍ കണ്ടുവരുന്നത്.

മിക്ക താരങ്ങളും ഇത്തരം സോഷ്യല്‍ മീഡിയ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പല സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങള്‍ ഇത്തരം കമന്റുകള്‍ സ്ക്രീന്‍ ഷോട്ടായും സ്റ്റാറ്റസുകളായും പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ഇത്തരം സദാചാര അങ്ങളമാര് ഒരു പൊടിക്ക് അടങ്ങിയിരുന്നു. കൂടുതലും ഫേക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനശ്വര രാജന് ഒരു ഷോര്‍ട്ട്സ് ധരിച്ച ചിത്രത്തിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനെതിരെ താരം ചുട്ടമറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. അന്ന് അനശ്വരയ്ക്ക് പിന്തുണയുമായി മിക്ക താരങ്ങള്‍ ഷോര്‍ട്സ് ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications