നടി ശരണ്യയുടെ ആദ്യ ഭർത്താവ് ശ്യാമള സേവ്യറിന്റെ മകൻ: ചർച്ചയായി 2014 ലെ വിവാഹം..പക്ഷേ
കൊച്ചി; മലയാളിയെ ഏറെ വിഷമിച്ചായിരുന്നു നടി ശരണ്യയുടെ വിടവാങ്ങൽ.കാൻസർ ബാധിച്ച് പത്ത് വർഷത്തോളം ചികിത്സയിൽ കഴിയുകയായിരുന്ന അവർ. ജീവിത്തതിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് കൊവിഡും ന്യൂമോണിയയും വില്ലനാകുന്നത്. തുടർന്ന് 36 ദിവസത്തിലേറെയായിരുന്നു ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് സ്ഥിതി ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.
താരത്തിന്റെ വിയോഗ സമയത്ത് ശരണ്യയെ സ്വന്തം മകളെ പോലെ സ്നേഹിച്ച നടി സീമയും അമ്മയും മാത്രമായിരുന്നു അവർക്കൊപ്പം ഉണ്ടായിരുന്നത്. നേരത്തേ താരം വിവാഹിത ആയിരുന്നുവെങ്കിലും മരണസമയത്ത് ശരണ്യയുടെ ഭർത്താവ് അവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതോടെ നടിയുടെ ഭർത്താവ് ആരെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറൽ ഡാൻസ് മുത്തശ്ശിയായ ശ്യാമള സേവ്യറിന്റെ മകനെയാണ് ശരണ്യ ആദ്യം വിവാഹം കഴിച്ചത്. ആ വിവാഹത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു-
2012 ലായിരുന്നു ശരണ്യയ്ക്ക് രോഗത്തിന്റെ തുടക്കം. അന്ന് ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് അവർക്ക് ബോധരഹിതയായി വീഴുകയായിരുന്നു. തുടർ ചികിത്സയിലാണ് ട്യൂമറാണെന്ന് കണ്ടെത്തിയത്. രോഗം തുടക്കത്തിൽ ചികിത്സിച്ച് ഭേദമായിരുന്നുവെങ്കിലും പിന്നീട് വീണ്ടും രോഗം ബാധിച്ചു.

തുടർ ചികിത്സ തുടരുന്നതിനിടയിലാണ് ബിനു സേവ്യർ ശരണ്യയുമായി അടുപ്പത്തിലാകുന്നത്.
പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു. ശരണ്യ അഭിനയിക്കാത്തത് എന്താണെന്ന് ചോദിച്ചായിരുന്നു ആദ്യം ബിനു നടിയെ പരിചയപ്പെടുന്നത്. ഇതിനിടയിൽ രോഗവിവരം ശരണ്യ പങ്കുവെച്ചു. തുടർന്ന് ശരണ്യയെ നേരിൽ കാണാൻ ബിനു സമ്മതം തേടുകയായിരുന്നു.

പിന്നീട് ഈ ബന്ധം പ്രണയത്തിലെത്തുകയും രോഗാവസ്ഥയിൽ തുടരവെ തന്നെ ശരണ്യയെ വിവാഹം കഴിക്കാൻ ബിനു തയ്യാറാവുകയും ചെയ്തു. ഇരു വീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു 2014 ല്‍ ഒക്ടോബര്‍ 26 ന് ശരണ്യയും ബിനുവും തമ്മിൽ വിവാഹം കഴിക്കുന്നത്. എന്നാൽ സിനിമാ മേഖലയിൽ പോലും അധികമാരും ഈ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.

വിവാഹത്തിന് ശേഷം ശരണ്യയ്ക്ക് വീണ്ടും രോഗം മൂർച്ഛിച്ചു. പിന്നീടാണ് ബിനുവും ശരണ്യയും തമ്മിൽ വേർപിരിയുന്നത്. എന്നാൽ എന്തിനാണ് ബന്ധം വേർപ്പെടുത്തിയതെന്ന കാര്യത്തിൽ നടിയോ വീട്ടുകാരോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതേസമയം അസുഖക്കിടക്കയിലും തന്റെ ഏട്ടനാണ് തന്റെ ബലമെന്ന് ശരണ്യ മുന്‍പ് പറഞ്ഞിട്ടുണ്ട്.

എന്നാൽ ബിനു സേവ്യർ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ബിനു മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശ്യാമളയ്ക്ക് ഇരട്ട കുട്ടികളാണ്. നൃത്തസംവിധായകൻ ആണ് ബിജു സേവ്യർ എന്ന ബിജു ധ്വനിതരംഗ് ആണ് ശ്യാമളയുടെ രണ്ടാമത്തെ മകൻ.

അതിനിടെ ശരണ്യയുടെ അമ്മ മകളുടെ
മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും പുറത്തുകടന്നിട്ടില്ലെന്ന് പറയുകയാണ് ശരണ്യയ്ക്കൊപ്പം അവസാന കാലം വരെ ഉണ്ടായ നടി സീമ ജി നായർ. ശരണ്യയുടെ അമ്മയുടെ ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ശരണ്യയുടെ മരണ വിവരം അവരെ സാവാധാനം അറിയിക്കാമെന്നായിരുന്നു തങ്ങള് വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയ വഴിയാണ് അവരത് അറിഞ്ഞതെന്നും സീമ പറയുന്നു.

ശരണ്യയ്ക്കായി ഭക്ഷണം എടുക്കാൻ പോയതായിരുന്നു ശരണ്യയുടെ അമ്മ. അവർ ഈ വിവരം അറിഞ്ഞാൽ തകരുമെന്ന് ഉറപ്പായതിനാൽ വീട്ടിലെത്തി സവാധാനം വിവരം അറിയിക്കാമെന്നായിരുന്നു വിചാരിച്ചത്. അങ്ങോട്ടേക്ക് ആളുകൾ പുറപ്പെടുകയും ചെയ്തു.

എന്നാൽ ഫോണിൽ നെറ്റ് ഓണാക്കിയപ്പോൾ ശരണ്യയ്ക്ക് ആദരാജ്ഞലി അർപ്പിച്ചുള്ള സന്ദേശങ്ങൾ ഫോണിൽ വന്നു. വാർത്ത കേട്ടപ്പോൾ മുതൽ അവർ കരച്ചിലാണ്. കണ്ട് നിൽക്കാൻ പ്രയാസമായിരുന്ന്നു. അവരുടെ ലോകം മകളായിരുന്നു. ആശ്വസിക്കാൻ എല്ലാവരും ഏറെ പാടുപെട്ടു, സീമ ജി നായർ പറഞ്ഞു.


Click it and Unblock the Notifications