ആ സംഭവം ചേച്ചിയുടെ ജീവിതത്തില്‍ ടേണിങ് പോയിന്റായി; ശരണ്യയെ കുറിച്ചുള്ള ഓര്‍മ്മകളുമായി സഹോദരങ്ങള്‍
തന്റെ ജീവിതത്തിലെ നല്ലൊരു കാലവും ക്യാന്‍സറിനോട് പൊരുതി അകാലത്തില്‍ മരണമടഞ്ഞ ശരണ്യ മലയാളികല്‍ക്ക് ഇന്നും തീര നൊമ്പരമാണ്. താരം നമ്മളില്‍ നിന്ന് വിട പറഞ്ഞിട്ട് ഒരു മാസത്തോളമായിരിക്കുകയാണ്. ആഗസ്റ്റ് 9ന് ആയിരുന്നു ശരണ്യയുടെ മരണം. ഇന്നും വേദനയോടെയാണ് സആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശരണ്യയെ ഓര്‍ക്കുന്നത്.
തലച്ചോറിലെ അര്‍ബുദം നീക്കാന്‍ ഒമ്പത് തവണയാണ് ബ്രയിന്‍ സര്‍ജറി ചെയ്തത്. കൂടാതെ തൈറോയിഡ് ഗ്രന്ഥികള്‍ നീക്കം ചെയ്യാനുള്ള രണ്ട് ശസ്ത്രക്രിയകളും താരത്തിന് ചെയ്യേണ്ടി വന്നു. മകള്‍ പെട്ടെന്ന് ഭൂമിയില്‍ നിന്നും വിട പറഞ്ഞ ഷോക്കില്‍ നിന്ന് അമ്മ ഇതുവരെ മോചിതയായിട്ടില്ല. അമ്മയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വാരനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയന് ശരണ്‍ജിത്തും അനയത്തി ശോണിമയും.

ഇപ്പോഴിതാ ചേച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സഹോദരങ്ങള്‍. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സഹദോരങ്ങള്‍ മനസുതുറക്കുന്നത്. ചേച്ചിക്ക് സകൂളില്‍ പഠിക്കുന്ന കാലം മുതല്‍ നൃത്തവും പാട്ടുമൊക്കെ ഇഷ്ടമായിരുന്നു. ചേച്ചിയുടെ ജീവിതത്തില്‍ ടേണിംഗ് പോയിന്റായ സംഭവത്തെ കുറിച്ചും രണ്ട് പേരും പറഞ്ഞു. ചാനലുകളില്‍ ചേച്ചി പരിപാടിക്ക് ആങ്കറിംഗ് ചെയ്യുമായിരുന്നു. ആ സമയത്ത് ഫോട്ടോ മനോരമയുടെ ആഴ്ചപതിപ്പില്‍ വന്നിരുന്നു. ആതാണ് ചേച്ചിയുടെ ജീവിതത്തില്‍ ടേണിംഗ് പോയിന്റായത്.

ആ ഫോട്ടോ കണ്ടാണ് ബാലചന്ദ്രമേനോന് സീരിയിലേക്ക് വിളിക്കുന്നത്. ദൂരദര്ശനത്തില് സംപ്രേക്ഷണം ചെയ്യുന്ന സൂര്യോദയം എന്ന സീരിയലില്‍ മേനോന് സാറിന്റെ മകളായാണ് ചേച്ചി അഭിനയിച്ചത്. അതിന് ശേഷമായിരുന്നു മന്ത്ര കോടി എന്ുന സീരിയിലിലേക്ക് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അത് ഹിറ്റായതോടെ ചേച്ചിയുടെ കരിയര്‍ ബ്രോക്കായി. പിന്നീടാണ് സിനിമകളിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ചാക്കോ രണ്ടാമന്, തലപ്പാവ്, എന്നീ സിനിമകളില്‍ വേഷം കിട്ടി. ചോട്ടാ മുംബൈ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിക്കാനുള്ള ഭാഗ്യവും ചേച്ചിക്ക് ലഭിച്ചു. ചേച്ചിക്ക് അസുഖ ലക്ഷണം ആരംഭിച്ച സമയത്തെ കുറിച്ചും സഹോദരങ്ങള്‍ വെളിപ്പെടുത്തി. 2012ലായിരുന്നു അത്. ചേച്ചി തമിഴിലും തെലുങ്കിലും കത്ത് നില്ക്കുന്ന സമയത്ത്, വീട്ടില്‍ എല്ലാവര്ക്കും ഓണക്കോടി എടുക്കുന്നതിന് വേണ്ടി കടയില്‍ പോയപ്പോഴാണ് ചേച്ചി തലചുറ്റിവീഴുന്നത്.

നേരത്തെ ചേച്ചിക്ക് തലവേദന വരാറുണ്ടെങ്കിലും അന്ന് തല ചുറ്റി വീണപ്പോഴാണ് അസുഖത്തെ കുറിച്ച് മനസിലാക്കുന്നത്. അന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് ചേച്ചിക്ക് ക്യാന്‍സറാണെന്ന് മനസിലായത്. അന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞെന്ന് അനിയത്തി ശോണിമ പറയുന്നു. പക്ഷേ, ചേച്ചി ശാന്തമായിരുന്നു. ഒരിക്കല്‍ പോലും ചേച്ചി രോഗ കാര്യം പറഞ്ഞ് കരയുന്നത് കണ്ടിരുന്നില്ല.

കെബി ഗണേഷ് കുമാര്‍ സാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്കായി ശ്രീചിത്രയിലേക്ക് കൊണ്ടുപോയത്. ഡോ ജോര്‍ജ് വിളനിലത്തെ കണ്ടപ്പോള്‍ ബ്രെയിന്‍ ട്യൂമറാണെന്ന് പറഞ്ഞു. ശസ്ത്രക്രിയ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോ പറഞ്ഞു. ആ വര്‍ഷം തിരുവോണത്തിന്റെ പിറ്റേന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു മാസത്തെ വിശ്രമത്തിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുകയായിരുന്നു- സഹോദരങ്ങള്‍ പറഞ്ഞു.

അതേസമയം, ചികിത്സയുടെ ആദ്യ ഘട്ടം മുതല്‍ തന്നെ ശരണ്യക്ക് താങ്ങായി സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായര്‍ ഉള്‍പ്പടേയുള്ളവര്‍ കൂടെയുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ശരണ്യക്ക് അടുത്തിടെ പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ താരം രോഗാവസ്ഥയോട് പട പൊരുതി ക്യാന്‍സര്‍ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. എന്നാല്‍ കോവിഡിനോടൊപ്പം ന്യൂമോണിയയും പിടികൂടിയ ശരണ്യയുടെ ആരോഗ്യ സ്ഥിതി അടുത്തിടെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Recommended Video

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ ശശി. ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശി സിനിമാ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയായിരുന്നു ശരണ്യ ഏറെ ശ്രദ്ധ നേടിയത്. സാധാരണ ജീവിതത്തിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ ശരണ്യ ഒരു ഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാവുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications