Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിലര്‍ ഇതൊക്കെ ബിസ്‌നസാണെന്നു വരെ പറയുന്നു; സ്വന്തം വീട്ടില്‍ ഒരനുഭവം വന്നവര്‍ക്കേ ആ വേദന എന്തെന്ന് അറിയൂ'

മലയാളികളുടെയ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. സിനിമയിലൂടെയും സീരിയലിലൂടെയും ഒട്ടേറെ വേഷങ്ങളിലൂടെയാണ് സീമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയത്. അന്തരിച്ച നടി ശരണ്യയുടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി പ്രേയത്‌നിച്ച കാര്യങ്ങളാണ് നടി സീമ ജി നായരെ പ്രശസ്തയാക്കിയത്. അഭിനയത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സീമ ജി നായര്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനയില്‍ പ്രഥമ മദര്‍തേരേസ പുരസ്‌കാരം സീമ ജി നായരെ തേടിയെത്തിയിരുന്നു.

1

എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരുപാട് വിമര്‍ശനങ്ങള്‍ തന്നെ തേടിയെത്തിയെന്ന് സീമ ജി നായര്‍ പറയാറുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടെ നേരിടുന്ന വേദനിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് അടുത്തിടെ സീമ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചാരിറ്റി കൊണ്ട് എനിക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. ജീവിക്കണമെങ്കില്‍ ഒരു തൊഴില്‍ വേണം. വരുമാനവും ആവശ്യമാണ്. ഒരാള്‍ക്ക് അസുഖം വന്ന് സഹായം ആവശ്യപ്പെട്ട് നമ്മുടെ അടുത്ത് വന്നാല്‍ അതിനുള്ള വഴിയുണ്ടാക്കാനാണ് ആദ്യം ശ്രമിക്കുകയെന്ന് സീമ പറഞ്ഞിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ ചാരിറ്റിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചാരിറ്റി പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍. സ്വന്തം വീട്ടില്‍ അങ്ങനെ ഒരനുഭവം വന്നവര്‍ക്കേ ആ വേദന എന്തെന്ന് അറിയൂ എന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

3

പല വീഡിയോകളും പോസ്റ്റുകളും ചെയ്യാന്‍ പറഞ്ഞുകൊണ്ട് നിരവധി ആള്‍ക്കാര്‍ സമീപിക്കുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്ന് സീമ പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ചോദിച്ചു കൊണ്ട് നിരവധി മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നുണ്ടെന്ന് സീമ പറയുന്നു. സീമയുടെ വാക്കുകളിലേക്ക്..

4

നമസ്‌ക്കാരം.. നല്ല ഒരു ദിവസം നേര്‍ന്നു കൊണ്ട് തുടങ്ങട്ടെ.. സോഷ്യല്‍ വര്‍ക്കുകള്‍ ചെയ്യുന്നതു കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ചോദിച്ചു കൊണ്ട് നിരവധി മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നുണ്ട്.. എനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് അതില്‍ നിന്നു കൊണ്ടാണ് ഞാന്‍ പലതും ചെയ്യുന്നത്.

5

പല വീഡിയോകളും പോസ്റ്റുകളും ചെയ്യാന്‍ പറഞ്ഞുകൊണ്ട് നിരവധി ആള്‍ക്കാര്‍ സമീപിക്കുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.. അതാതു സ്ഥലത്തെ വാര്‍ഡ് മെമ്പറിനെയോ പഞ്ചായത്ത് പ്രസിഡന്റിനെയോ വിളിച്ച് കണ്‍ഫേം ചെയ്യും..

6

ശേഷം അവിടുത്തെ ജനകീയ കമ്മറ്റി യോ സഹായം വേണ്ടവരുടെ കുടുംബത്തില്‍ നിന്നോ തയ്യാറാക്കി തരുന്ന പോസ്റ്ററുകള്‍/വീഡിയോകള്‍ പേജില്‍ പോസ്റ്റ് ചെയ്യുകയുമാണ് പതിവ്.. പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞ പോലെ ചെറിയ തുക കൂട്ടി ചേര്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാകും.. ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആ കൈത്താങ്ങ് മതിയാവും..

7

അല്ലാതെ ഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നതല്ല ജീവന്‍ വെച്ചുള്ള പോരാട്ടം.. ഓരോ കുടുംബത്തിന്റെയും കണ്ണീര്‍ വിലപ്പെട്ടതാണ്.. ഇന്നലെയിട്ട പോസ്റ്റ് തന്നെ ഒരുപാട് ഷെയര്‍ ചെയ്തു പോയി, കൃത്യമായി പറഞ്ഞാല്‍ പോസ്റ്റ് ചെയ്ത് 18 മണിക്കൂര്‍ കഴിയുമ്പോള്‍ 2300+ ഷെയര്‍ പോയിട്ടുണ്ട്..

8

എന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടിയാണു ഞാന്‍ ഇത് ചെയ്യുന്നതെന്ന തോന്നല്‍ എനിക്കില്ല.. ഇങ്ങനത്തെ പോസ്റ്റുകള്‍ ബിസ്സിനസ്സാണെന്നു വരെ പറയുന്നു ചിലര്‍.. സ്വന്തം വീട്ടില്‍ അങ്ങനെ ഒരനുഭവം വന്നവര്‍ക്കേ ആ വേദന എന്തെന്ന് അറിയൂ.. എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.. സ്‌നേഹത്തോടെ സീമ ജി നായര്‍- ഫേസ്ബുക്കില്‍ കുറിച്ചു.

9

അതേസമയം, സീമ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. സീമ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനം മനസ്സിലാക്കുന്നുണ്ട്. വിമര്‍ശനം കാര്യമാക്കരുത്. ഒരിക്കലും തളരരുത്. മാങ്ങായുള്ള മാവിലെ കല്ലെറിയുകയുള്ളു. ധൈര്യമായി മുന്‍പോട്ടു പോകുക. സപ്പോര്‍ട്ട് ചെയ്യാന്‍ അനേകം ആളുകള്‍ കൂടെയുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു.

10

മാങ്ങക്ക് വേണ്ടി മാവിലേക്ക് കല്ലെറിയാറുണ്ട്, എന്നിട്ടും അടുത്തവര്‍ഷം മാവ് പൂക്കാറില്ലേ? നാം ചെയ്യുന്നത് ശരിയാണ് എന്ന് തോന്നുന്നകാലം അത് ചെയ്തുകൊണ്ടിരിക്കുക- മറ്റൊരാള്‍ കമന്റായി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ പിന്തുണയാണ് സീമ ജി നായര്‍ക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+