'അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു', അവസാനമായി ശരണ്യ പറഞ്ഞത്; മനസുതുറന്ന് സീമ ജി നായര്‍
നടി ശരണ്യയുടെ അപ്രതീക്ഷിത വിയോഗം ഏറെ തളര്‍ത്തിയ വ്യക്തിയായിരുന്നു നടി സീമ ജി നായര്‍. ശരണ്യയുമായി ഏറ്റവും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ച സീമയ്ക്ക് ശരണ്യയുടെ മരണം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ശരണ്യയുടെ മരണത്തിന് ശേഷം അമ്മയും ആകെ തകര്‍ന്നിരിക്കുകയാണെന്നും മകനും വെളിപ്പെടുത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനയില്‍ പ്രഥമ മദര്‍തേരേസ പുരസ്‌കാരം സീമ ജി നായരെ തേടിയെത്തിയിരുന്നു. സമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് കേരള ആര്‍ട്ട്‌സ് ആന്‍ഡ് ലവേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് മദര്‍തേരെസ പുരസ്‌കാരം. എന്നാല്‍ ഇപ്പോഴിതാ പുരസ്‌കാരം നേടിയതിന് പിന്നാലെ ജീവിതത്തിലെ നേരിട്ട ചില ദുരാരോപണങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സീമ ജി നായര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമയുടെ വെളിപ്പെടുത്തലുകള്‍.

പുരസ്‌കാരം നല്‍കിയതിന്റെ സന്തോഷം പങ്കുവച്ചാണ് സീമ ജി നായര്‍ പറഞ്ഞു തുടങ്ങിയത്. പുരസ്‌കാരത്തിന് അര്‍ഹയായ തന്നെ അനുമോദനങ്ങള്‍ കൊണ്ട് വാരിപ്പുണരുമ്പോഴും അതെല്ലാം ഈശ്വരനിലേക്കും മറ്റുള്ളവര്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സീമ പറയുന്നു. തനിക്ക് ലഭിച്ച ഈ അംഗീകാരം ശരണ്യയ്ക്കുള്ളതാണ്. ശരണ്യയുടെ ആഗ്രഹമായിരുന്നു ഈ പുരസ്‌കാരം. ആദ്യം തീരുമാനിച്ച തീയതി മാറ്റി ശരണ്യയുടെ 41ല്‍ തന്നെ അവാര്‍ഡ് ഏറ്റുവാങ്ങിയെന്നും സീമ പറയുന്നു.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

സ്‌നേഹ സീമയില്‍ നിന്നുതന്നെ അവാര്‍ഡ് വാങ്ങണമെന്ന് അവള്‍ ആഗ്രഹിച്ച് കാണും. എറണാകുളത്ത് വച്ചാണ് പുരസ്‌കാരം വാങ്ങുന്നതെങ്കില്‍ അത് വാങ്ങി തിരിച്ചുപോരും എന്നാല്‍ ഇത് അങ്ങനെ അല്ല, അവളുടെ മനസ് നിറഞ്ഞുള്ള ആഗ്രഹവും അനുഗ്രഹവും തന്നെയാണെന്ന് സീമ പറയുന്നു. കൂടാതെ ചാരിറ്റിക്ക് പിന്നില്‍ അമ്മയാണെന്നും അമ്മ നാടകത്തിന് പോയി ലഭിക്കുന്ന പൈസ കൊണ്ട് മറ്റുള്ളവരെ സഹായിക്കാറുണ്ടെന്നും സീമ വ്യക്തമാക്കുന്നു.

അന്നത്തെ കാലത്ത് ഞങ്ങള്‍ വാടക വീട്ടിലാണ്. വാടക കൊടുക്കുന്നതിനൊപ്പം അമ്മ ജോലി കഴിഞ്ഞ് വീടിന് പുറത്ത് സഹായം കാത്തിരിക്കുന്നവരുണ്ടാകും. അപ്പോള്‍ കയ്യിലുള്ള പൈസ അമ്മ അവര്‍ക്ക് കൊടുത്തും അതേ സ്വഭാവമാണ് തനിക്കും ലഭിച്ചിട്ടുള്ളതെന്നും സീമ പറയുന്നു. എന്നാല്‍ അപ്പോള്‍ അമ്മ സഹായിച്ചവരില്‍ പലര്‍ക്കും വീടും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീടാണ് അറിഞ്ഞത്. ഇങ്ങനെയുള്ള കബളിക്കപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സീമ പറയുന്നു.

ചാരിറ്റിയുടെ അര്‍ത്ഥം തനിക്ക് ഇപ്പോഴാണ് മനസിലായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇത്ര വലുപ്പത്തില്‍ ഒന്നും ചിന്തിച്ചില്ലെങ്കിലും ഇതേ മനോഭാവമാണ് അന്നും ഉണ്ടായിരുന്നത്. ഇപ്പോഴും തന്റെ അധ്യാപകര്‍ തന്നെ അഭിനന്ദങ്ങള്‍ അറിയിക്കാറുണ്ട്. ചെറുപ്പ കാലത്ത് ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നെന്നും സീമ പറയുന്നു. ഇപ്പോള്‍ തനിക്ക് പണ്ടെത്താക്കാള്‍ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. പല സ്ഥലത്ത് നിന്നും ആളുകള്‍ പ്രതീക്ഷയോടെയാണ് വിളിക്കുന്നത്.

സഹായം അഭ്യര്‍ത്ഥിക്കുന്ന എല്ലാവരെയും പരിഗണിക്കാന്‍ പറ്റിയെന്ന് വരില്ല. പറ്റുന്ന പോലെ എല്ലാവരെയും സഹായിക്കാന്‍ നോക്കും. പല ആളുകളോടും പറഞ്ഞ് അവരുമായി ബന്ധപ്പെട്ടാണ് പണം അയക്കുന്നത്. ഇതിന്റെ പിറകെ ഓടാന്‍ അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് ഒരു ട്രെസ്റ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും സീമ പറയുന്നു. നടന്‍ മണിമായമ്പള്ളിക്ക് ഒരു കിടപ്പാടം എങ്ങനെയെങ്കിലും ഒരുക്കണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളത്. ഒപ്പം ഒരു സഹപ്രവര്‍ത്തകയ്ക്കും ഒരു വീട് വച്ച് നല്‍കണമെന്ന ആഗ്രഹമാണുള്ളത്.

ശരണ്യയെ കുറിച്ചും സീമ മനസുതുറന്നു. ശരണ്യ അവസാനമായി പറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു സീമ വ്യക്തമാക്കിയത്. ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച് നാളുവരെ അവള്‍ക്ക് ബോധമില്ലായിരുന്നു. വാ തുറന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഉമ്മയെന്ന് പറഞ്ഞ് അവള്‍ ചുണ്ടുകൊണ്ട് സംസാരിക്കുമായിരുന്നു. അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു- സീമ പറഞ്ഞു.

നേരിടേണ്ടി വരുന്ന നെഗറ്റീവ് കമന്റുകളോടുള്ള പ്രതികരണവും താരം പറഞ്ഞു. പോസിറ്റീവുണ്ടെങ്കില്‍ അവിടെ നെഗറ്റീവുമുണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് ശ്രിദ്ധിക്കാറില്ല. തിത്ത പറയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ ചീത്ത പറയട്ടെ, അത് പ്രശ്‌നമില്ല, അതുകൊണ്ട് നെഗറ്റീവ് കമന്റുകള്‍ വരട്ടെ. അതിനൊന്നും ഒരു കുഴപ്പവുമില്ലെന്ന് സീമ ജി നായര്‍ പറയുന്നു. ഈ ദുരിത കാലത്ത് മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ചിലര്‍ അപവാദം പ്രചരിപ്പിക്കും. അവര്‍ നെഗറ്റീവ് മാത്രം പറയും. എന്നാല്‍ അക്കാര്യങ്ങള്‍ ഒന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് സീമ നായര്‍ തുറന്നുപറയുന്നു.

ശരണ്യയുടെ വേര്‍പാടില്‍ നിന്ന് അമ്മ ഇപ്പോഴും തിരിച്ച് വന്നിട്ടില്ല, മരണമാണ് സത്യമായ കാര്യം, അത് മനസിലാക്കി യാഥാര്‍ത്ഥ്യത്തില്‍ എത്താന്‍ സമയമെടുക്കും. ഇത് പറഞ്ഞുകൊടുത്ത് ശരണ്യയുടെ അമ്മയെ പഴയനിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് സീമ പറഞ്ഞു. കൂടാതെ താന്‍ നേരിടുന്ന ദുരാരോപണങ്ങളെ കുറിച്ചും സീമ വ്യക്തമാക്കി. ഒരാളെ സഹായിച്ചതിന്റെ പേരില്‍ ഇല്ലാത്ത ആരോപണങ്ങള്‍ കേള്‍ക്കുന്നതും അത് പ്രചരിപ്പിക്കുന്നത് ഒപ്പമുണള്ളവരാണെങ്കില്‍ വീണു പോകും. ഒരു സ്ത്രീക്കെതിരെ ആകുമ്പോള്‍ അതിന്റെ ആഘാതം വളരെ വലുതാകും. എന്ത് മനക്കട്ടി ആണേലും തളര്‍ന്നുപോകും. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു- സീമ പറയുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ് സീമ ജി നായര്‍ പങ്കുവച്ചിരുന്നു. തന്നെ കുറിച്ച് പുറത്തിറങ്ങിയ ഇല്ലാക്കഥകളെ കുറിച്ചാണ് താരം കുറിപ്പ് പങ്കുവച്ചത്. സീമയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ അവളെയും കുടുംബത്തെയും സ്‌നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.. ഒരുപാട് കഥകള്‍ യഥെഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരില്‍ ആണെന്ന് വരെ പറഞ്ഞിറക്കി. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളില്‍ വേദനിച്ച എനിക്ക് എന്റെ മകള്‍ തന്ന അനുഗ്രഹമായിരിക്കും ഇതെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications