അമ്മ നോര്‍മ്മല്‍ ആയിട്ടില്ല, ആകെ തകര്‍ന്നിരിക്കുകയാണ്; സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം ശരണ്യ ശശി ലോകത്തോട് വിടപറഞ്ഞ് ഇന്നേക്ക് നാല് ദിവസമായിരിക്കുകയാണ്. ഏറെ വേദനയോടെയാണ് മലയാളി സമൂഹം ശരണ്യയുടെ മരണ വാര്‍ത്ത കേട്ടത്. താരത്തിന്റെ മരണം ഇതുവരെ അടുത്ത സുഹൃത്തുക്കള്‍ക്കും പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

ശരണ്യയുമായി ഏറ്റവും അടുത്തുനിന്നിരുന്ന താരമായിരുന്നു സീമ ജി നായര്‍. ശരണ്യയോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായും തണലായും നിന്നത് സീമ മാത്രമായിരുന്നു. രോഗാവസ്ഥയില്‍ ഉണ്ടായിരുന്നപ്പോള്‍ ശരണ്യയുടെ വിവരങ്ങള്‍ എല്ലാം പുറത്തറിഞ്ഞത് സീമ ജി നായരിലൂടെയാണ്.

1

ശരണ്യയുടെ അപ്രതീക്ഷിതമായ മരണം സീമ ജി നായരെ ഏറെ തളര്‍ത്തിയിട്ടുണ്ട്. പ്രേക്ഷകരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ അഗ്രഹിക്കുന്നത് സീമ ജി നായരെ കുറിച്ചാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സീമ ജി നായരുടെ മകന്‍ ആരോമല്‍ അമ്മയുടെ അവസ്ഥയെ കുറിച്ച് പങ്കുവച്ച വീഡിയോയാണ്. അമ്മയെ കുറിച്ച് ചോദിച്ചു കൊണ്ട് നിരവധി പേര്‍ സന്ദേശം അയക്കുന്നുണ്ടെന്നും ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ലെന്നുമാണ് ആരോമല്‍ പറയുന്നത്.

2

അമ്മ ഇനി സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി എത്തിയതിന് ശേഷം മാത്രമേ യുട്യൂബ് ചാനലില്‍ വീഡിയോയുമായി എത്തുകയുള്ളൂവെന്നും മകന്‍ പറയുന്നു. മകന്‍ ആരോമലിന്റെ വാക്കുകളിലേക്ക്...' ശരണ്യ ചേച്ചി മരിച്ചിട്ട് ഇപ്പോള്‍ നാല് ദിവസത്തിന് മുകളിലായി. അമ്മ ഇപ്പോഴും റിക്കവറി ആയിട്ടില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ അമ്മയെ അങ്ങോട്ട് വിളിക്കാറില്ല. കൂടെ വണ്ടി ഓടിക്കാന്‍ നില്‍ക്കുന്ന ചേട്ടനെയാണ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുക.

3

ആ ചേട്ടന്‍ പറയുന്നത്, അമ്മ ഇപ്പോഴും സ്‌റ്റേബിള്‍ അല്ല, ഇപ്പോഴും കരച്ചിലാണ്. ഓരോ ചാനലുകളിലെയും ഇന്റര്‍വ്യൂകളിലും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് അമ്മയെ എങ്ങനെ തിരിച്ച് സ്റ്റേബിള്‍ ആക്കാന്‍ കഴിയുമെന്ന് സത്യം പറഞ്ഞാല്‍ അറിയില്ല. എന്നാ വരുന്നെ എന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.

4

മരണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അമ്മയുടെ കൂടെ വര്‍ക്ക് ചെയ്യുന്ന രണ്ട് മൂന്ന് ആര്‍ടിസ്റ്റുകളെ വിളിച്ചപ്പോള്‍, അവര്‍ എന്നോട് പറയുന്ന കാര്യം കേട്ട് എനിക്ക് തന്നെ സങ്കടം തോന്നും. നിന്റെ അമ്മയെ നീ ഒന്നു നോക്കണം, ഭക്ഷണം കഴിക്കുന്നില്ല, വെള്ളം കുടിക്കുന്നില്ല, ഇങ്ങനെ പോയിക്കഴിഞ്ഞാല്‍ അമ്മയ്ക്ക് എന്തെങ്കിലും പറ്റും. ഇതൊക്കെയാണ് അമ്മയുടെ കൂടെ അത്രയും ദിവസം കൂടെ നിന്നവരൊക്കെ പറയുന്നത്.

5

കുറേ പേര്‍ അമ്മ എവിടെ എന്ന് ചോദിച്ച് മെസേജ് അയക്കുന്നുണ്ട്. സീമ ചേച്ചിയെ കാണാനില്ലല്ലോ, സീമ ചേച്ചിക്ക് എന്താ പറ്റിയെ എന്നൊക്കെ ചോദിച്ചു. അമ്മയോട് ഒരു വീഡിയോയില്‍ വരാന്‍ പറ്റുമോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ടെന്ന് ആരോമല്‍ പറയുന്നു. സത്യം പറഞ്ഞാല്‍ അമ്മയ്ക്ക് ഇപ്പോള്‍ വരാന്‍ പറ്റുന്ന സാഹചര്യത്തിലല്ല. ഞാന്‍ വിളിക്കുമ്പോള്‍ പോലും അമ്മ കോള്‍ അറ്റന്റ് ചെയ്യാറില്ല. എന്നോടും പോലും സംസാരിക്കാന്‍ പറ്റുന്ന സാഹചര്യത്തിലല്ല അമ്മ ഇപ്പോള്‍ ഉള്ളത്.

6

അമ്മ അത്രയും തകര്‍ന്നിരിക്കുകയാണ്. ശരണ്യ ചേച്ചിയുടെ മരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യേണ്ട എന്ന് കരുതിയതാണ്. പക്ഷേ, ഇത്രയാള്‍ക്കാര്‍ മെസേജ് അയയ്ക്കുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഇപ്പോഴും അവിടുത്തെ സാഹചര്യം ഒന്നും നോര്‍മ്മല്‍ ആയിട്ടില്ല. അവിടെ ആരും സ്‌റ്റേബിള്‍ അല്ല. എല്ലാവരും ആ രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ളത്. എനിക്ക് അവിടെ പോകണമെന്നുണ്ട്. പക്ഷേ, എനിക്ക് എന്റെ ജോലി തിരക്കുള്ളതുകൊണ്ട് അവിടെ പോകാന്‍ പറ്റില്ല.

7

ഇനി കുറച്ച് ദിവസത്തേക്ക് ഒരു വീഡിയോ ആയിട്ടോ, അല്ലെങ്കില്‍ ഒരു പുതിയ കാര്യങ്ങള്‍ ആയിട്ടോ എനിക്ക് നിങ്ങളുടെ മുമ്പില്‍ വരാന്‍ സാധിക്കില്ല. അമ്മയൊന്ന് സ്റ്റേബിള്‍ ആയി, നോര്‍മല്‍ ആയി, പഴയ ലൈഫിലോട്ട് തിരിച്ചുവന്നാല്‍ മാത്രമേ, ഞങ്ങള്‍ക്ക് ഇനി ഒരു പുതിയ അപ്‌ഡേഷനുമായി വരാന്‍ പറ്റുകയുള്ളൂ. അമ്മ ഇല്ലാത്ത സാഹചര്യത്തിലാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അമ്മ എന്നോട് പറഞ്ഞതാണ് വീഡിയോകള്‍ ഒന്നും ചെയ്യേണ്ട എന്ന്്.

8

പക്ഷേ, എല്ലാവരും നൂറ് കണക്കിന് മെസേജ് അയച്ചതുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും മെസേജ് വന്നുകൊണ്ടിരിക്കുകയാണ്. അമ്മയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ നില്‍ക്കുമ്പോള്‍, അവര്‍ക്ക് മറുപടി പറയാന്‍ വേണ്ടി മാത്രമായിട്ടാണ് ഞാന്‍ ഇവിടെ വന്നത്. കാരണം ഇത്രയും പേര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തരാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. അമ്മ നോര്‍മലായിട്ടില്ല.

9

എല്ലാ പ്രശ്‌നങ്ങളും സോള്‍വ് ചെയ്തിട്ട്, അമ്മ കൊച്ചിയിലേക്ക് തിരിച്ച വരുമ്പോള്‍, അമ്മയെ കൊണ്ട് ഒരു വീഡിയോ ചെയ്യിക്കാം, അമ്മ അവിടുത്തെ സിറ്റുവേഷന്‍ എല്ലാം പറഞ്ഞ് നിങ്ങളുടെ മുമ്പിലേക്ക് വരുന്നതായിരിക്കും. അതിന് വേണ്ടി കാത്തിരിക്കുക. അതിന് വേണ്ടി മാത്രമാണ് ഞാന്‍ ഈ വീഡിയോയുമായി വന്നതെന്നും മകന്‍ ആരോമല്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

10

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സീമ ചേച്ചി പഴയ ജിവിതത്തിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരിം വീഡിയോയ്ക്ക് താഴെ പറയുന്നത്. ചില കമന്റുകള്‍ ഇങ്ങനെ, ഒരിക്കലും നേരില്‍ കാണാത്ത ഞങ്ങള്‍ക്ക് വിഷമിക്കുന്നു അപ്പോ സീമ ചേച്ചിയുടെയും ശരണ്യ യുടെ അമ്മയുടെയും മനസ്സ് എത്ര വേദനിക്കുന്നു എന്ന് മനസ്സിലാകും.

11

അപ്പു വിഷമിക്കണ്ട കേട്ടോ സീമ ചേച്ചി ഞങ്ങളുടെ മുത്താണ് അപ്പു ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് തന്നെ അപ്പുവിന്റെ ഭാഗ്യമാണ് ഈ അമ്മയുടെ മകന്‍ ആയതു കൊണ്ട് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. സീമചേച്ചി വിഷമിക്കാതെ. ശരണ്യചേച്ചി ദൈവസന്നിധിയില്‍ എത്തി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പൂര്‍ണ ആരോഗ്യവതിയായി ദീര്‍ഘായുസോടെ ജീവിക്കട്ടെ . ആരോരും സഹായിക്കാനില്ലാത്ത കൊച്ചിനേ ഇങ്ങനെ സ്‌നേഹിക്കാനും ലാളിക്കാനും കൊഞ്ചിക്കാനും സഹായിക്കാനും സ്‌നേഹ ചേച്ചി മാത്രമേ ഉണ്ടായിരുന്നു. ചേച്ചി വലിയൊരു മനുഷ്യ സ്‌നേഹത്തിന്റെ ഉടമയാണ്. ഭൂമിയുള്ളവരേ സഹായിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളേ സഹായിക്കും. ഉറപ്പ് എന്നിങ്ങനെയാണ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+