'നല്ല തീരുമാനം; ശരണ്യയുടെ അത്മാവ് ഇതുകണ്ടു സന്തോഷിക്കുന്നുണ്ടാകും'; വൈറലായി സീമയുടെ പുതിയ വീഡിയോ

നടി ശരണ്യയുടെ അപ്രതീക്ഷിത വിയോഗം സിനിമ- സീരിയല്‍ മേഖലയെ ആകെ ഞെട്ടിച്ചിരുന്നു. ശരണ്യയുടെ ആ പുഞ്ചിരി ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. ശരണ്യയുടെ വിയോഗം ഏറെ തളര്‍ത്തിയത് എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന നടി സീമ ജി നായരെയാണ്. ശരണ്യ ബുദ്ധിമുട്ടുന്ന സമയത്ത് താങ്ങായും തണലായും കൂടെ നിന്ന സീമയെ പ്രേക്ഷകര്‍ ആരും മറക്കുകയുമില്ല.

എന്നാല്‍ ഇപ്പോഴിതാ ശരണ്യയുമായി ബന്ധപ്പെട്ട സീമ ജി നായര്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശരണ്യ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ പാലിയേറ്റീവ് കെയറിലേക്ക് കൈമാറിയതിനെ കുറിച്ചാണ് സീമ ജി നായര്‍ വീഡിയോയില്‍ പറയുന്നത്. സീമയുടെ വാക്കുകളിലേക്ക്...

1

ശരണ്യയുടെ 41ാം ചരമദിനം കഴിഞ്ഞ അവിടുന്ന് തിരിച്ചുവരുമ്പോള്‍ അവള്‍ ഉപയോഗിച്ചിരുന്ന കുറച്ച് സാധനങ്ങളുണ്ട്. വീല്‍ചെയല്‍, മെഡിസിന്‍സ്, സെക്ഷന്‍ ചെയ്യാനുള്ള മെഷീനുണ്ട്. എക്‌സൈസ് ചെയ്യാനുള്ള വലിയൊരു ബോളുണ്ട്, ബെഡുണ്ട്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. കുറച്ച് സാധനങ്ങളൊക്കെ അധികം ഉപയോഗിച്ചിട്ടില്ല. ഈ സാധനങ്ങള്‍ ഏതെങ്കിലും പാലിയേറ്റീവ് കേന്ദ്രത്തിലേക്ക് നല്‍കണമെന്ന് ശരണ്യയുടെ അമ്മ തന്നോട് പറഞ്ഞെന്ന് സീമ പറയുന്നു.

2

ജോലിത്തിരക്ക് കാരണം എനിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എറണാതകുളത്തുള്ള ഒരു പാലിയേറ്റീവിലേക്ക് അതുകൊടുക്കാന്‍ പോകുകയാണ്. ഭയങ്കര വിലയുള്ള മെഡിസിനുകളാണ് പലതും, കീമോയ്ക്ക് അടക്കമുള്ള മെഡിസിനുകളും കൂട്ടത്തിലുണ്ട്. അതുകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കില്‍ നല്ല കാര്യമാണ്. എല്ലാം പാലിയേറ്റീവിലേക്ക് കൊടുക്കുകയാണെന്ന് സീമ പറഞ്ഞു.

3

ശരണ്യ ഉപയോഗിച്ച പല വസ്ത്രങ്ങളും അമ്മ തനിക്ക് തന്നിട്ടുണ്ടെന്ന് സീമ പറയുന്നു. സീമ തന്നെ ഇടണമെന്നാണ് അമ്മ പറഞ്ഞത്. അളവ് പാകമാകില്ലെങ്കിലും അതൊക്കെ ഞാന്‍ ചെറുതാക്കി. കുറേ സാരികളുണ്ടായിരുന്നു. അതൊക്കെ കുറേ സ്ഥലങ്ങളില്‍ കൊടുത്തിരുന്നു. ചില വസ്ത്രങ്ങള്‍ താന്‍ തന്നെ ഇടണമെന്നാണ് അമ്മ പറഞ്ഞത്. അതൊക്കെ ഞാന്‍ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് സീമ പറഞ്ഞു.

4

ഇനിയുള്ള വ്‌ളോഗില്‍ ഇതൊക്കെയായിരിക്കും നിങ്ങള്‍ കാണാന്‍ പോകുകയെന്ന് സീമ പ്രേക്ഷകരോട് പറഞ്ഞു. ശരണ്യയുടെ വ്‌ളോഗില്‍ കണ്ട പല ഉടുപ്പുകളും ഇപ്പോള്‍ എന്റെ കയ്യിലുണ്ട്. ശരണ്യയുടെ പല വസ്ത്രങ്ങളും സീമ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതേസമയം, സീമയുടെ വീഡിയോയ്ക്ക് താഴെ പിന്തുണച്ച് ആരാധകരും രംഗത്തെത്തി. സീമ ഇപ്പോള്‍ ചെയ്തത് നല്ല തീരുമാനമാണെന്നാണ് ആരാധകര്‍ കമന്റായി രേഖപ്പെടുത്തുന്നത്.

5

ചില കമന്റുകള്‍ ഇങ്ങനെ, നല്ല തീരുമാനം...തണലേകുന്ന കൈകള്‍ തളരാതെ ഇരിക്കട്ടെ. ചേച്ചിയുടെ ഡ്രസ്സ് മാത്രം അല്ല.. ശരണ്യ ചേച്ചിയുടെ ആത്മാവ് പോലും... സീമ ആന്റിയില്‍ അലിഞ്ഞു ചേരണം... ഇനി മുതല്‍ ശരണ്യ ചേച്ചിയെ... സീമ ആന്റിയിലൂടെ ഞങ്ങള്‍ കാണുകയും ചെയ്യുമെന്നാണ് ഒരാള്‍ കുറിച്ചത്. ചേച്ചി ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകും. ചേച്ചീനെ പോലെ ഉള്ള ആളുകള്‍ ഉള്ളത് കൊണ്ടാണ് ഈ മുല്ല പെരിയാര്‍ ഒക്കെ അതിന്റെ കാലാവധി കഴിഞ്ഞിട്ടും, പിടിച്ചു നിക്കുന്നത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

6

ഒത്തിരി സന്തോഷമായി വീഡിയോ കണ്ടപ്പോള്‍... ശരണ്യ മോള്‍ ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാകും.... കാരണം ഏറ്റവും അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കാണ് ചേച്ചി ഇതെല്ലാം എത്തിക്കുക. ദുഖം ഉള്ളിലൊതുക്കി ജീവിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. സീമക്ക് എല്ലാ നന്മകളും നേരുന്നു. ഒരിക്കല്‍ എങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടുള്ള കുറച്ചു പേരില്‍ ഒരാള്‍ ആയിരുന്നു ശരണ്യ, പറ്റിയില്ലല്ലോ ഈശ്വരാ- എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകള്‍.

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

Recommended Video

cmsvideo
    അവാർഡ് കിട്ടിയ നിമിഷത്തിൽ താൻ അനുഭവിക്കേണ്ടി വന്ന വിഷമത്തെക്കുറിച്ച് സീമ ജി നായർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+