ജീവിതത്തില്‍ നേരിട്ട മോശം അനുഭവങ്ങള്‍, കുഞ്ഞ് ജനിച്ച് 56ാം ദിവസം സീരിയല്‍ ഷൂട്ട്; മനസുതുറന്ന് സീമ ജി നായർ

നടി ശരണ്യയുടെ അപ്രതീക്ഷിത വിയോഗം സീമ ജി നായരെ ഏറെ തളര്‍ത്തിയിരുന്നു. ശരണ്യയയൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടായിരുന്ന സീമയ്ക്ക് ശരണ്യ എല്ലാം എല്ലാമായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മിനിസ്‌ക്രീനിലും ബിഗ് സ്‌കീനിലും തിളങ്ങി നില്‍ക്കുമ്പോവും സീമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

1

ആഴ്ചകള്‍ക്ക് മുമ്പ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനയില്‍ പ്രഥമ മദര്‍തേരേസ പുരസ്‌കാരം സീമ ജി നായരെ തേടിയെത്തിയിരുന്നു. സമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് കേരള ആര്‍ട്ട്സ് ആന്‍ഡ് ലവേഴ്സ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് മദര്‍തേരെസ പുരസ്‌കാരം. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സീമ ജി നായരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സീമ ജി നായരുടെ വാക്കുകളിലേക്ക്...

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

 ഏറ്റവും വലിയ പേടി

ഏറ്റവും വലിയ പേടി

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സീമ ജി നായര്‍ വീഡിയോയിലൂടെ മറുപടി നല്‍കിയത്. എന്താണ് ഏറ്റവും വലിയ പേടി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്, അതിന് സീമയുടെ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് ഏറ്റവും അധികം പേടി് മനുഷ്യരെയാണ്. ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്. എത്ര നന്മ ചെയ്യാന്‍ ശ്രമിച്ചാലും എത്ര നല്ല് ചെയ്താലും അതിനെ നെഗറ്റീവായി കണ്ടെത്തി നമ്മുടെ മനസിനെ എത്രത്തോളം തളര്‍ത്താന്‍ പറ്റുമോ, അത്രത്തോളം തളര്‍ത്താന്‍ പറ്റുന്ന കുറച്ച് ആള്‍ക്കാര്‍ നമ്മുടെ ചുറ്റിനുമുണ്ടെന്ന് സീമ ജി നായര്‍ പറയുന്നു.

പ്രചോദനമായത്

പ്രചോദനമായത്

ഏന്റെ കുഞ്ഞുമാള്‍ മുതലുള്ള ജീവിതത്തില്‍ ഏറ്റവും അധികം ഇന്‍സ്‌പൈര്‍ ചെയ്തിരിക്കുന്നത് അമ്മയാണ്. എന്റെ അമ്മയില്‍ നിന്നാണ് മറ്റുള്ളവരെ സഹായിക്കണം എന്നുള്ള ഗുണങ്ങള്‍ കിട്ടിയത്. എത്ര കഷ്ടപ്പാടിലും പിടിച്ച് നില്‍ക്കാന്‍, എന്തൊക്കെ തളര്‍ച്ച വന്നാലും ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ശരി തളരാതെ പിടിച്ച് നില്‍ക്കണം എന്ന് പറഞ്ഞ് തന്നിട്ടുള്ളത്. അമ്മയാണ്. പിന്നെ ഗുരുത്വം വിറ്റ് തിന്നരുത്. ഗുരുത്വം എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു ആ മൂന്നക്ഷരം മറക്കരുതെന്ന്.

പിന്തുണയ്ക്കുന്നവരാണോ കുറ്റപ്പെടുത്തുന്നവരാണോ കൂടുതല്‍

പിന്തുണയ്ക്കുന്നവരാണോ കുറ്റപ്പെടുത്തുന്നവരാണോ കൂടുതല്‍

തന്റെ ജീവകരാുണ്യ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കുന്നവാണ് കൂടുതല്‍. 99.9 ശതമാനം ആള്‍ക്കാരും എന്നെ സ്‌നേഹിക്കുന്നവരാണ്. കുറ്റപ്പെടുത്തുന്ന ആള്‍ക്കാര്‍ കുറച്ച് കാണും. അത് സ്വാഭാവികമല്ലേ, കാരണം ഗുണം ഉണ്ടെങ്കില്‍ ദോഷവുമുണ്ട്. നെഗറ്റീവ് ഉണ്ടെങ്കില്‍ പോസിറ്റീവ് ഉണ്ട്. സത്യം ഉണ്ടെങ്കില്‍ കള്ളമുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഓപ്പോസിറ്റ് ഇല്ലെങ്കില്‍ ലോകമേ നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ ഓപ്പസിറ്റ് വേണമെന്ന് സീമ പറയുന്നു.

പുരസ്‌കാരം ലഭിച്ചപ്പോള്‍

പുരസ്‌കാരം ലഭിച്ചപ്പോള്‍

അവാര്‍ഡ് കിട്ടാന്‍ വേണ്ടിയല്ല ഒന്നും ചെയ്തത്. കുറച്ച് പേര്‍ വിളിച്ച് അനുമോദനങ്ങളൊക്കെ തരാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. പിന്നെ എല്ലാവരും പറയും ഇതൊക്കെ വാങ്ങിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്ന് 24 വര്‍ഷത്തോളം ഞാന്‍ ഇത് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആരെയും അറിയിച്ചിരുന്നില്ല. പിന്നെ ശരണ്യ ഒരു നടിയായതുകൊണ്ടും സോഷ്യല്‍ മീഡിയ അതിനെ ഏറ്റെടുത്തത് കൊണ്ടുമാണ് എല്ലാവരും ഈ വിവരങ്ങളൊക്കെ അറിഞ്ഞത്. ഈ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു സിനിമയിലെ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രത്തെയാണ് ഓര്‍മ്മിച്ചത്.

മോശമായി തോന്നിയ അനുഭവം

മോശമായി തോന്നിയ അനുഭവം

എന്റെ ജീവിതത്തില്‍ ഒരുപാട് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രീതിയിലും പല ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു മോശപ്പെട്ട അനുഭവം എന്ന് ഒരു അനുഭവത്തെ പറഞ്ഞിട്ട് എനിക്ക് ഒരിക്കലും പറയാന്‍ പറ്റത്തില്ല. ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാടക നടിയെന്ന രീതിയില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നടി എന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരു അനുഭവം മാത്രമായി പറയാന്‍ പറ്റാത്തത് കൊണ്ട് അത് ഞാന്‍ പറയുന്നില്ല.

ശരണ്യയുടെ അമ്മ

ശരണ്യയുടെ അമ്മ

ശരണ്യയുടെ അമ്മ റിയാലിറ്റി മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട് എന്നേ പറയാന്‍ പറ്റുള്ളൂ, ശ്രമിച്ചു എന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല. എല്ലാവരും പറയുമ്പോള്‍ എല്ലാം കേട്ടിരിക്കും. എന്നാല്‍ വീണ്ടും ആദ്യത്തെ ചോദ്യം തന്നെ ചോദിക്കും. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അമ്മയ്ക്ക എന്നല്ല, എനിക്കോ ആര്‍ക്കോ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ക്യാമറയുടെ ഒക്കെ മുന്നില്‍ ഇരിക്കേണ്ടത് കൊണ്ട് ഞാന്‍ കുറച്ചൊക്കെ അഭിനയിച്ച് മുന്നോട്ടു പോകുകയാണ്.

ആത്മകഥ എഴുതാന്‍

ആത്മകഥ എഴുതാന്‍

അത് ആലോചിക്കേണ്ട ഒരു കാര്യമാണ്. അതുമായി ബന്ധപ്പെട്ട് ഒരു കൂട്ടര്‍ സമീപിച്ചിട്ടുണ്ട്. അതിനുള്ള തയ്യാറെടുത്ത് നടത്തുന്നുണ്ട്. കുറച്ച് സമയമെടുക്കും. നമ്മുടെ അനുഭവങ്ങള്‍ എഴുതാം. നമ്മള്‍ മറ്റുള്ളവരുടെ ലൈഫില്‍ ചെന്നപ്പോള്‍ അല്ലെങ്കില്‍ നമ്മുടെ ലൈഫില്‍ ചിലര്‍ വന്നപ്പോള്‍. അങ്ങനെ കുറച്ച് കാര്യങ്ങളുണ്ട് എഴുതാന്‍. അതുകൊണ്ട് തീര്‍ച്ചയായും ഒരു ഓട്ടോബയോഗ്രഫി ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് സീമ ജി നായര്‍ പറയുന്നു.

9

സിനിമയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷം
അങ്ങനെ ഒരു വേഷവും ആഗ്രഹിക്കുന്നില്ല. കാരണം, എനിക്ക് അറിയാവുന്ന ആകെയുള്ള ജോലി അഭിനയമാണ്. അപ്പോള്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചതുകൊണ്ട് ചേച്ചിക്ക് ഒരു വേഷവും കിട്ടണമെന്നില്ല. തുടക്കത്തില്‍ നമ്മള്‍ ആഗ്രഹിച്ച് കാണും. ഇങ്ങനെ ഒരു വേഷം കിട്ടിയാലോ, മുന്നോട്ട് മുന്നോട്ട് വരുമ്പോള്‍ അതൊക്കെ വെറും സ്വപ്‌നങ്ങളാണെന്ന് മനസിലാക്കി കഴിഞ്ഞപ്പോള്‍ അതില്‍ നമ്മള്‍ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലായി. അതുകൊണ്ട് ഇപ്പോള്‍ അങ്ങനെയുള്ള ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഇല്ല,

മകനെ കുറിച്ച്

മകനെ കുറിച്ച്

മക്കളെ കൊണ്ട് നമ്മള്‍ വിഷമിക്കുകയും ചെയ്യും അഭിമാനിക്കുകയും ചെയ്യും. ജനിച്ചപ്പോള്‍ ഹാര്‍ട്ടിന് ചെറിയ പ്രശ്‌നങ്ങള്‍ മകനുണ്ടായിരുന്നു. നാല് വയസുവരെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അവനെ പ്രസവിച്ചിട്ട് 56 ദിവസം ആകുമ്പോളാണ് മാനസ സീരിയലില്‍ അഭിനയിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഈ പൊടിക്കുഞ്ഞിനെയും കൊണ്ടാണ് ഞാന്‍ ചെന്നൈയില്‍ ഷൂട്ടിന് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+