ചിക്കനും സ്‌പെഷ്യലുമൊക്കെ സംവിധായകന് മാത്രം, ഭക്ഷണത്തിൽ വരെ പക്ഷപാതമാണ്; ഷൂട്ടിംഗ് സെറ്റിനെ കുറിച്ച് ഷാലിൻ

ബാലതാരമായി സിനിമ ലോകത്ത് എത്തിയ നടിയാണ് ഷാലിന്‍ സോയ. മാണിക്യക്കല്ല്, മല്ലു സിംഗ്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളാണ് ഷാലിന്‍ സോയയെ ശ്രദ്ധേയയാക്കിയത്. സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നതിനൊപ്പം താരം ചില ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിരുന്നു. അടുത്തിടെ ശരീരഭാരം കുറച്ച് സൂപ്പര്‍ മേക്കോവറില്‍ ഷാലിന്‍ എത്തിയിരുന്നു. 13 കിലോയോളം ഭാരം കുറച്ചായിരുന്നു താരത്തിന്റെ ഞെട്ടിക്കുന്ന മേക്കോവര്‍.

1

സോഷ്യല്‍ സജീവമായ താരം കൂടിയാണ് ഷാലിന്‍. ഇടയ്ക്കിടെ താരം ചില ഫോട്ടോഷൂട്ടുകളും പങ്കവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സിനിമ സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഷാലിന്‍. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

2

നടി അഭിനയിച്ച ചില സെറ്റുകളില്‍ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ഷാലിന്‍ മനസ് തുറനന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഷൂട്ടിംഗ് സെറ്റില്‍ വിവേചനം നേരിടാറുണ്ടെന്ന് താരം പറയുന്നു. ഷാലിന്റെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. സിനിമയില്‍ റാഗിംഗ് ഉണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

3

സിനിമയിലുള്ളവര്‍ക്ക് താന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാകും. സെറ്റിലൊക്കെ വലിയ പക്ഷപാതമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തില്‍. സ്റ്റീല്‍ ഗ്ലാസില്‍ നിന്ന് കുപ്പി ഗ്ലാസിലേക്ക് എത്തുന്ന പോലെയാണ് സംഭവമെന്നും ഷാലിന്‍ അഭിമുഖത്തില്‍ പറയുന്നു. സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായും ചായ തന്നെയാണല്ലോ, അതുകൊണ്ട് നമുക്ക് കുഴപ്പമില്ലെന്ന് താരം പറയുന്നു.

4

എന്നാലും മനപ്പൂര്‍വം ആ സ്റ്റീല്‍ ഗ്ലാസ് തരുമ്പോള്‍ നമുക്ക് കൊള്ളുമെന്നും ഷാലിന്‍ പറയുന്നു. സെറ്റുകളില്‍ ചിക്കനും സ്‌പെഷ്യല്‍ ഐറ്റംസുമൊക്കെ ഉണ്ടെങ്കില്‍ അത് സംവിധായനകന് മാത്രമായിരിക്കും നല്‍കുക. വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന ഒരു തരം പക്ഷപതാമാണ് ഷൂട്ടിംഗ് സെറ്റുകളില്‍ നടക്കുന്നതെന്ന് ഷാലിന്‍ വ്യക്തമാക്കുന്നു.

5

അവിടെവച്ച് ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, എന്നാലും മനപ്പൂര്‍വം പക്ഷപാതമായി പെരുമാറുമ്പോള്‍ നമുക്ക് കൊള്ളും. ചിലപ്പോള്‍ ചോദിച്ചാല്‍ പോരും തരില്ലെന്നും ഷാലിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തിലാണ് ഷാലിന്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+