'ഈ പെരുമാറ്റം കടന്നുപോയി, കവിളില്‍ കടിക്കുന്നത് മര്യാദയല്ല': നടി ഷംന കാസിമിനെതിരെ വിമര്‍ശനം
കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ച താരമാണ് ഷംന കാസിം. ഇന്ന് തെന്നിന്ത്യയില്‍ തന്നെ ഏറ്റവും അറിയപ്പെടുന്ന താരമായി മാറാന്‍ ഷംന കാസിമിന് സാധിച്ചു. ജയലളിതയുടെ ബയോപിക്കായ തലൈവിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തില്‍ ഷംന കാസിം അവതരിപ്പിച്ച ശശികലയുടെ റോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന താരത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video

പുതിയ സിനിമയെ കുറിച്ചും അടുത്തിടെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് കബളിക്കപ്പെട്ട കാര്യത്തെ കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. ആ സമയത്ത് കല്യാണ ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. കുടുംബം വഴി തന്നെ വരുന്ന ആലോചനകളായിരുന്നു. അന്നത്തെ ആ സംഭവത്തില്‍ എന്നേക്കാള്‍ വിഷമം ആയത് കുടുംബത്തിനായിരുന്നു. അതുകൊണ്ടാണ് അവര്‍ പൊലീസ് പരാതിയുമായി മുന്നോട്ട് പോയതെന്ന് ഷംന കാസിം പറഞ്ഞു.
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

എന്നാല്‍ ഇപ്പോഴിതാ തെലുങ്കിലെ ഒരു റിയാലിറ്റി ഷോയില്‍ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ താരം വിമര്‍ശനം നേരിടുകയാണ്. തെലുങ്ക് ചാനല്‍ ഇടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തിലാണ് ഷംന കാസിം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം നേരിടുന്നത്.

ഇടിവി തെലുങ്കില്‍ സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്പ്യന്‍സ് എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. വലിയ പ്രേക്ഷക പിന്തുണയുള്ള ടെലവിഷന്‍ ഷോയാണ് ദേ ചാമ്പ്യന്‍സ്. റേറ്റിംഗിലും വളരെ മുന്നിലാണ് ഷോ. പ്രിയ മണി അടക്കമുള്ളവര്‍ ഈ ഷോയിലെ വിധി കര്‍ത്താവായി എത്താറുണ്ട്.

ഈ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് മത്സരാര്‍ത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചതിന് ശേഷം ഷംന വേദിയില്‍ എത്തി കവിളില്‍ ഉമ്മവയ്ക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഷംന കടിക്കുന്നുണ്ട്. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഷംനയുടെ വികാര പ്രകടനം അതിര് കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഒരു വിധികര്‍ത്താവ് ഇങ്ങനെ പെരുമാറത് എന്നായിരുന്നു എന്നാണ് വിമര്‍ശര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഷംനയ്‌ക്കെതിരെ വിമര്‍സനം ഉന്നയിക്കുന്നവര്‍ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.

ഉഭയസമ്മത പ്രകാരം നടത്തുന്ന സ്‌നേഹ പ്രകടനത്തെ കുറ്റപ്പെടുത്തുന്നത് കപട സദാചാരമാണെന്ന് ഷംനയെ അനകൂലിച്ചുകൊണ്ട് ഇവര്‍ പറയുന്നു. കൂടാതെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ചാനല്‍ അധികൃതര്‍ ആസൂത്രണം ചെയ്ത കച്ചവട തന്ത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്താലായലും ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇതാദ്യമായല്ല ഷംന ഇത്തരത്തിലുള്ള സ്‌നേഹ പ്രകടനം നടത്തുന്നത്. ഇതേ റിയാലിറ്റി ഷോയില്‍ താരം കഴിഞ്ഞ വര്‍ഷവും സമാനമായ സന്തോഷ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഇത്തരം വിവാദങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കാര്യങ്ങള്‍ കടന്നിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് കാരണമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുള്ളത്.

അതേസമയം, ഷംനയുടെ ഏറ്റവും പുതിയ ചിത്രം തലൈവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ കരിയറിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത റോള്‍ തന്നെയാവും ശശികലയെന്ന് താരം പറഞ്ഞിരുന്നു. ഇത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷംന പറഞ്ഞിരുന്നു.












Click it and Unblock the Notifications