ആ ഫോട്ടോഷൂട്ടിന് പിന്നില്‍; വൈറല്‍ ചിത്രങ്ങളെക്കുറിച്ച് ശ്രുതി മേനോന്‍ പറയുന്നു...
ചാനല്‍ അവതാരകയും നടിയുമായ ശ്രുതി മേനോന്റെ അര്‍ധനഗ്ന ചിത്രങ്ങളായിരുന്നു പോയ വാരം സോഷ്യല്‍ മീഡിയയിലെ താരം. നടിയും അവതാരകയുമായ ആര്യയുടെയും തെന്നിന്ത്യന്‍ നടി കസ്തൂരിയുടെയും ഫോട്ടോഷൂട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ചൂടന്‍ ചിത്രങ്ങളിലൂടെ ശ്രുതി മേനോന്‍ ആരാധകരെ അമ്പരപ്പിച്ചത്.
എന്നാല്‍ താന്‍ അറിയാതെയും പറയാതെയും ചെയ്ത ഫോട്ടോഷൂട്ടൊന്നുമല്ല ഇത് എന്നാണ് ശ്രുതി മേനോന്‍ പറയുന്നത്. താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇത്. അതില്‍ പ്രശ്‌നമുള്ളതായി ഒന്നും തോന്നിയില്ല. ജിന്‍സ് ഏബ്രാഹവും അദ്ദേഹത്തിന്റെ ടീമും വളരെ നന്നായാണ് ഷൂട്ട് നടത്തിയതെന്നാണ് ശ്രുതി പറയുന്നത്.

ഫോട്ടോഷൂട്ട് വന്ന വഴി
വിവാ മാഗസിന് വേണ്ടി ജിന്‍സണ്‍ എബ്രഹാമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.

വൈകാതെ വൈറലായി
ഫോട്ടോഗ്രാഫര്‍ തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് വാട്‌സ്ആപ്പിലും മറ്റും ആളുകള്‍ ആഘോഷിച്ചത്.

വിശദീകരണവുമായി ശ്രുതി
ചിത്രങ്ങള്‍ പിടിവിട്ടുപോയതൊടെയാണ് ശ്രുതി മേനോന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

അവതാരകയില്‍ നിന്നും നടിയിലേക്ക്
ഏഷ്യാനെറ്റില്‍ കോമഡി പരിപാടിയുടെ അവതാരകയായി എത്തിയ ശ്രുതി മേനോന്‍ വൈകാതെ ബിഗ് സ്‌ക്രീനിലും എത്തി

സിനിമകള്‍ ഇവ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മുല്ല, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു തുടങ്ങിയ സിനിമകളിലാണ് ശ്രുതി അഭിനയിച്ചത്.

ഏഴ് ചിത്രങ്ങള്‍
ശ്രുതിയുടെ മേക്ഓവര്‍ ഫോട്ടോസ് കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലുമായിട്ടായിരുന്നു. ഏഴ് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications