Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടാല്‍ ഒരു ഐശ്വര്യാറായ്, ഗെയ്‌ലിനൊപ്പം രാപ്പാര്‍ട്ടി.. ആരാണ് ബോളിവുഡ് നടി സ്‌നേഹ ഉള്ളാള്‍?

ലോകസുന്ദരി ഐശ്വര്യ റായിയും സ്‌നേഹ ഉള്ളാളും തമ്മില്‍ രണ്ടുമൂന്ന് കാര്യങ്ങളിലാണ് സാദൃശ്യമുള്ളത്. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായത് രൂപസാദൃശ്യം തന്നെ. ഐശ്വര്യാറായിയെ മുറിച്ചുവെച്ചത് പോലെയാണ് ചില ആംഗിളുകളില്‍ നിന്ന് നോക്കിയാല്‍ സ്‌നേഹ ഉള്ളാളും. കണ്ണുകളാണെങ്കില്‍ പിന്നെ പറയാനുമില്ല. രണ്ടുപേരും മംഗലാപുരത്തുകാരാണ്. ബോളിവുഡിലെ നടിമാരുമാണ്.

ക്രിസ് ഗെയ്‌ലിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കുമൊപ്പം രാത്രി പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സ്‌നേഹ ഉള്ളാള്‍ എന്ന പേര് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായത്. ഗെയ്‌ലിനും ബ്രാവോയ്ക്കുമൊപ്പം ചാറ്റ് ചെയ്യുകയും ഡാന്‍സ് ചെയ്യുകയും ചെയ്തു എന്ന് പറഞ്ഞ് സ്‌നേഹ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. ഇതോടെ ട്വിറ്ററടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ ട്രെന്‍ഡ് ചെയ്യുകയാണ് സ്‌നേഹ ഉള്ളാള്‍.. കാണൂ ചിത്രങ്ങള്‍...

ഐശ്വര്യ റായിയുടെ അപര

ഐശ്വര്യ റായിയുടെ അപര

ബോളിവുഡ് നടി ഐശ്വര്യ റായിയുടെ അപര എന്നാണ് സ്‌നേഹ ഉള്ളാള്‍ അറിയപ്പെടുന്നത്. ബോളിവുഡില്‍ സ്‌നേഹ പ്രത്യക്ഷപ്പെട്ടതും ഈ സാദൃശ്യം കൊണ്ടുതന്നെ. ഐശ്വര്യയെപ്പോലെ മംഗലാപുരത്താണ് ആണ് സ്‌നേഹയുടെയും വേരുകള്‍.

ബോളിവുഡിലും തെലുങ്കിലും

ബോളിവുഡിലും തെലുങ്കിലും

ബോളിവുഡിലാണ് അരങ്ങേറിയതെങ്കിലും സ്‌നേഹ ഉള്ളാള്‍ കൂടുതല്‍ ശ്രദ്ധേയായത് തെലുങ്കിലാണ്. ഉല്ലാസംഗ ഉത്സംഗ, സിംഹ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ജനിച്ചത് മസ്‌ക്കറ്റില്‍

ജനിച്ചത് മസ്‌ക്കറ്റില്‍

1987 ല്‍ മസ്‌ക്കറ്റിലാണ് സ്‌നേഹ ഉള്ളാള്‍ ജനിച്ചത്. ഇപ്പോള്‍ 29 വയസ്സ്. അച്ഛന്‍ മംഗലാപുരം സ്വദേശി. അമ്മ പഞ്ചാബുകാരി. മസ്‌ക്കറ്റിലും സലാലയിലുമായിരുന്നു വിദ്യാഭ്യാസം.

മുംബൈയിലേക്ക്

മുംബൈയിലേക്ക്

പഠിക്കാന്‍ വേണ്ടിയാണ് സ്‌നേഹ മുംബൈയിലേക്ക് വന്നത്. വൈകാതെ 2005 ല്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റവും കുറിച്ചു.

അരങ്ങേറ്റം സല്‍മാനൊപ്പം

അരങ്ങേറ്റം സല്‍മാനൊപ്പം

സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനൊപ്പമായിരുന്നു അരങ്ങേറ്റം. ചിത്രം ലക്കി, നോ ടൈം ഫോര്‍ ലവ്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്റെ നായികയായും സ്‌നേഹ ഉള്ളാള്‍ അഭിനയിച്ചു. ചിത്രം ആര്യന്‍.

സ്‌നേഹ ബ്രേക്കെടുക്കുന്നു

സ്‌നേഹ ബ്രേക്കെടുക്കുന്നു

ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള പക്വതയായില്ല എന്ന് തോന്നിയാണ് ഈ ഘട്ടത്തില്‍ സ്‌നേഹ ഒരു ബ്രെക്കെടുത്തത്. തെലുങ്കില്‍ ഉല്ലാസംഗ ഉത്സംഗയിലൂടെയാണ് സ്‌നേഹ തിരിച്ചുവന്നത്. ഈ ചിത്രം വലിയ ഹിറ്റായി മാറി.

ഇംഗ്ലീഷിലും കന്നഡയിലും

ഇംഗ്ലീഷിലും കന്നഡയിലും

ഹിന്ദി, തമിഴ് ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷിലും കന്നഡയിലും സ്‌നേഹ ഉള്ളാള്‍ അഭിനയിച്ചു. സ്‌നേഹയുടെ ഇംഗ്ലീഷ് ചിത്രം പക്ഷേ പാതിക്ക് വെച്ച് നിന്നുപോയി.

ഐശ്വര്യ ലേബല്‍ സഹായിച്ചില്ല

ഐശ്വര്യ ലേബല്‍ സഹായിച്ചില്ല

സ്‌നേഹയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഐശ്വര്യയെന്നേ തോന്നൂ. എന്നാല്‍ ഈ സാദൃശ്യം തന്നെ സിനിമയില്‍ സഹായിച്ചില്ല എന്നാണ് സ്‌നേഹ ഉള്ളാള്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ വേഗം ശ്രദ്ധിക്കപ്പെടാന്‍ സ്‌നേഹയ്ക്ക് കഴിഞ്ഞു.

തെന്നിന്ത്യയില്‍ സജീവം

തെന്നിന്ത്യയില്‍ സജീവം

സല്‍മാന്‍ ഖാന്റെ സഹോദരിയായ അര്‍പ്പിത ഖാനുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് സ്‌നേഹ സിനിമാരംഗത്ത് എത്തിയത്. ഹിന്ദി വിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന സ്‌നേഹ ഇപ്പോള്‍ തെന്നിന്ത്യയിലെ സജീവസാന്നിദ്ധ്യമാണ്.

ക്രിസ് ഗെയ്‌ലിനൊപ്പം

ക്രിസ് ഗെയ്‌ലിനൊപ്പം

ട്വന്റി 20 ലോകകപ്പ് കളിക്കാനായി ഇന്ത്യയിലെത്തിയ ക്രിസ് ഗെയ്‌ലിനൊപ്പം പാര്‍ട്ടി ആഘോഷിച്ച ചിത്രങ്ങളാണ് സ്‌നേഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ആസ്വാദ്യകരം

ആസ്വാദ്യകരം

ഗെയ്‌ലിനൊപ്പമുളള നിമിഷങ്ങള്‍ വളരെ ആസ്വാദ്യകരമായിരുന്നു എന്നാണ് സ്‌നേഹ പറയുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍

ഡ്വെയ്ന്‍ ബ്രാവോയും

ഡ്വെയ്ന്‍ ബ്രാവോയും

ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. വേഗ എന്റര്‍ടൈന്റ്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്.

ട്രെന്‍ഡിങ് സ്‌നേഹ

ട്രെന്‍ഡിങ് സ്‌നേഹ

ഗെയ്‌ലിനും ബ്രാവോയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ ട്വിറ്ററക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ ട്രെന്‍ഡ് ചെയ്യുകയാണ് സ്‌നേഹ ഉള്ളാള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+