'ഗ്ലാമർ കാണിക്കാൻ സ്രിന്ദക്ക് മടിയില്ല';നടിമാരെ വിമർശിച്ച് കൈരളി ചാനൽ പരിപാടി; മറുപടിയുമായി താരങ്ങൾ
കൊച്ചി; കഴിഞ്ഞ ദിവസം കൈരളി ചാനലിലെ 'ലൗഡ് സ്പീക്കർ' എന്ന ഷോയുടെ ഒരു എപിസോഡ് വലിയ വിവാദമായിരുന്നു. നടിമാരുടെ ഫോട്ടോഷൂട്ട് സംബന്ധിച്ചുള്ള വിമർശനങ്ങളായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. പരിപാടിയിലെ അവതാരകരായ നടി സ്നേഹ ശ്രീകുമാർ, രശ്മി അനിൽ,ആൽബി എന്നിവർ ചേർന്നായിരുന്നു നടിമാരായ സ്രിന്ദ, ഗോപിക രമേശ്, എസ്തർ എന്നിവർ ഷോട്ടോ ഷൂട്ട് നടത്തുന്നതിനെ വിമർശിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്രിന്ദയും എസ്തറും.
Recommended Video

ഷോയിൽ നടിമാരെ കുറിച്ചുള്ള പരാമർശങ്ങൾ ഇങ്ങനെയായിരുന്നു''യുട്യൂബ് ചാനല് തുടങ്ങുന്ന കാര്യത്തിൽ മാത്രമല്ല,മറ്റ് ചില കാര്യത്തിലും നടിമാർ ഭയങ്കര മത്സരത്തിലാണ്, എന്തിനാണന്നല്ലേ, ഫോട്ടോ ഷൂട്ട് നടത്തുന്ന കാര്യത്തിൽ.നടി സ്രിന്ദ, തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി അവരുടെ ഫോട്ടോ ഷൂട്ട് ഒന്ന് കാണണം. പിന്നെ നടി എസ്തർ, അത് പറയാതിരിക്കാൻ ആവില്ല, ആ കുട്ടി വളർന്നു എന്ന് കാണിക്കാനായി എന്തൊക്കെ പെടാപാടാണോ പെടുന്നത് എന്നായിരുന്നു അവതാരകരായ രശ്മിയുടേയും ആൽബിയുടെയും കമന്റുകൾ.

ഇതിന് സ്രിന്ദ നൽകിയ മറുപടി ഇങ്ങനെ-ഇത് 2021 ആണെന്നത് ഓർമ്മിപ്പിക്കട്ടെ,ഇനിയും ഇത്തരത്തിലുള്ള വൃത്തിക്കേടുകൾ ആവർത്തിക്കരുത്. ടോക്സിക് സ്വഭാവങ്ങൾ മറക്കാനും പൊതബോധങ്ങളെ തിരുത്താനും സ്ത്രീ സ്വാതന്ത്യത്തിന് വേണ്ടി പോരാടാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും ഒക്കെ പഠിക്കാനുമൊക്കെ ശ്രമിക്കുന്ന ഈ ഈ കാലത്ത്, നമ്മൾ 20,000 ചുവട് പുറകിലേക്ക് പോകുകയാണ്.

സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്ക് ഏതെങ്കിലും രീതിയിലുള്ള ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല (അതിന് അർഹത ഇല്ലതാനും), പക്ഷേ ഇപ്പോൾ എഴുതുന്നത് ഇത് എന്നെ വളരെ വലുതാണെന്ന് മനസിലായതിനാലാണ്. ഇതുപോലുള്ള സംഭാഷണങ്ങൾ മാനദണ്ഡം നിർണ്ണയിക്കുന്ന ഒരു പരിതസ്ഥിതിയിൽ ഒരു സ്ത്രീ/പെൺകുട്ടി വളരുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല.

@kairalitv, ഈ അപകീർത്തികരമായ ഉള്ളടക്കം നിങ്ങളുടെ ചാനലിൽ നൽകാൻ നിങ്ങൾ അനുവദിച്ചുവെന്നത് അത്ഭുതകരമാണ്. മാറ്റത്തെ സ്വാധീനിക്കാൻ കഴിവുള്ള ഒരു പ്ലാറ്റ്ഫോമാകുമ്പോൾ നിങ്ങൾ അവതരിപ്പിക്കുന്ന ഉള്ളടക്കത്തെ കുറച്ചും കൂടുതൽ ഉത്തരവാദിത്തമുള്ളവർ ആയിരിക്കേണ്ട സമയമാണിത്. അങ്ങേയറ്റം പിന്തിരപ്പനായി ഇത്തരം കാഴ്ചപ്പാടുകൾ നൽകുന്നതിന് മുൻപ് അവ പരിശോധിക്കാനും നിരുത്സാഹപ്പെടുത്താനും തയ്യാറാകണം.

അപ്പോഴേ നിങ്ങളുടെ പരിപാടികൾ കാണുന്ന കുട്ടികൾക്ക് അവരുടെ ശരീരം അവരുടേത് ആണെന്നും അവരുടേത് മാത്രമാണെന്നും പഠിക്കാൻ കഴിയുള്ളൂ.എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലും സോഷ്യൽ മീഡിയയിലും വന്നിരുന്ന ഏതെങ്കിലും ചേട്ടൻമാരും ചേച്ചിമാരുമെല്ലാം പറയുന്ന അഭിപ്രായത്തെ തള്ളികളയാൻ കഴിയൂ.

കുട്ടികളേ നിങ്ങൾ ഞാൻ പറയുന്നത് വായിക്കുന്നുണ്ടെങ്കിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ധരിക്കുക, നിങ്ങളായി തുടരുക, എന്താണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത് അത് ചെയ്യുക, ദയ ഉള്ളവരായിരിക്കുക, നിങ്ങളുടെ കാര്യം നോക്കി നടക്കുക.

ഇതാ ഇവിടെ ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കാൻ പഠിക്കുന്നു, എനിക്ക് പ്രിയപ്പെട്ട കലയിലൂടെയും ഫാഷനിലൂടെയും സിനിമയിലൂടെയുമെല്ലാം എന്നെ അവതരിപ്പിക്കാൻ പഠിക്കുന്നു, മറ്റാർക്ക് വേണ്ടിയും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ഉപേക്ഷിക്കുകയില്ല. ഞാൻ ഒരിക്കലും 'ഫോട്ടോഷൂട്ട്' ചെയ്യുന്നതും നിർത്താൻ പോകുന്നില്ല, ഒരു റാണിയെ പോലെ തന്നെ ഇനിയും ഞാൻ തുടരും, സ്രിന്ദ പോസ്റ്റിൽ പറഞ്ർു.

സ്രിന്ദയുടെ പ്രതികരണം ഇൻസ്റ്റഗ്രം സ്റ്റോറിയാക്കി കൊണ്ടായിരുന്നു നടി എസ്തറിന്റെ പ്രതികരണം. സ്‌നേഹ, കൈരളി, ആല്‍ബി, രശ്മി യു ആര്‍ ഓള്‍ സോ ഫുള്‍ ഓഫ് ഷിറ്റ് എന്നും താരം കുറിച്ചു. ഇത് പറയുന്നത് അവർ മാത്രമല്ല, ഒരുപാട് പേരുണ്ട്. എന്നെ വെറുക്കുന്ന അപമാനിക്കുന്ന തകർക്കാർ ശ്രമിക്കുന്നവർ (മറ്റ് പെൺകുട്ടികളേയും), നടി കുറിച്ചു.

തന്റെ അച്ഛൻറെ ഒരു മെസേജും എസ്തർ പങ്കുവെച്ചിട്ടുണ്ട്. എന്റെ എസ്തറിനെ എനിക്ക് അറിയാം, ഈ സാഹചര്യം നേരിടാനുള്ള ശക്തി അവൾക്കുണ്ട്.ഇനിയെങ്കിലും നല്ല കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും പഠിക്കു, എന്നും എസ്ർ പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications