'അരക്കെട്ടിന്റെ വലിപ്പവും നെഞ്ചളവും ചോദ്യം ചെയ്യപ്പെട്ടു';സിനിമ ലോകത്തെ ഞെട്ടിച്ച് സുർവീണിന്റെ വെളിപ്പെടുത്തൽ
സിനിമ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ താരമാണ് സുര്‍വീണ്‍ ചൗള . സിനിമ മേഖലയില്‍ നിന്ന് മൂന്ന് തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നെന്നാണ് താരം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുര്‍വീണ്‍ ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത് .
സിനിമ സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും താരം ഇതിന് മുമ്പ് അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിരുന്നു . എന്നാല്‍ ഇപ്പോഴിതാ ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താന്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് താരം .

താരത്തിന്റെ ഏറ്റവും പുതിയ വെബ് ഷോയായ ഡീകൂപ്പിള്‍ഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പഞ്ചാബി, ഹിന്ദി സിനിമകളില്‍ സജീവമായ സുര്‍വീണ്‍ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താരം ഏറ്റവും അവസാനമായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ ചിത്രം ജയ്ഹിന്ദ് 2 ആയിരുന്നു.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

ദക്ഷിണേന്ത്യന്‍ മേഖലയില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെ ഞെട്ടലോടെയാണ് സിനിമ ലോകം. സിനിമ മേഖലയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് , ബോഡി ഷെയ്മിംഗ് എന്നിവ നേരിട്ടെന്ന് താരം പറയുന്നു. മുംബൈയില്‍ നടന്ന ആദ്യ സിനിമാ മീറ്റിങ്ങിനിടെയായിരുന്നു അത് സംഭവിച്ചത്. എന്റെ രൂപം , ഭാരം , അരക്കെട്ടിന്റെ വലിപ്പവും നെഞ്ചിന്റെ വലിപ്പം എന്നിവ ചോദ്യം ചെയ്യുന്ന അനുഭവമുണ്ടായെന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു സ്ത്രീയെ നിര്‍വചിക്കേണ്ട ശരിയായ മാനദണ്ഡങ്ങളല്ല ഇവയെന്നും അവര്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഇത് പലതും സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇത് ഒരു പ്രയാസകരമായ ഘട്ടമായിരുന്നു, എന്നാല്‍ ബോഡി ഷെയ്മിംഗ്, മാനസികാരോഗ്യം, തിരസ്‌കരണങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

2003 ല്‍ കഹിന്‍ തോ ഹോഗ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സുര്‍വീന്‍ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. കസൗട്ടി സിന്ദഗി കേ, കാജ്ജല്‍, 24 തുടങ്ങിയ ടിവി ഷോകളുടെ ഭാഗമായിരുന്നു അവര്‍. 2008ല്‍ പരമേശ പന്‍വാല എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ പ്രവേശിച്ച അവര്‍ പിന്നീട് നിരവധി പ്രമുഖ പഞ്ചാബി സിനിമകള്‍ക്ക് പുറമെ ഹം തും ഷബാന, അഗ്ലി, ഹേറ്റ് സ്റ്റോറി 2, പാര്‍ച്ഡ്, ഷോര്‍ട്ട് ഫിലിം ചൂരി എന്നിവയിലും അഭിനയിച്ചു.

അതേസമയം, അഭിമുഖത്തിനിടെ സിദ്ധാര്‍ത്ഥ കണ്ണന്‍ ചോദിച്ച ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായി. എന്തുകൊണ്ടാണ് രണ്ട് വര്‍ഷമായി വിവാഹം മറച്ചുവെച്ചതെന്നും വിവാഹിതയായ ഒരു സ്ത്രീ താരത്തോടുള്ള മനോഭാവം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മാറിയോ എന്നാണ് സിദ്ധാര്‍ത്ഥ കണ്ണന്റെ ചോദ്യം. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

ഭര്‍ത്താവിന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാന്‍ മടിയുള്ള ആളാണ്. ഒന്നാമത്തെ കാരണം ഇതാണ്. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നെടുത്ത തീരുമാനമാണത്. അടുത്ത 40 പേരുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നതിനാല്‍ ഒന്നും വെളിപ്പെടുത്താനില്ലായിരുന്നുവെന്ന് സുര്‍വീന്‍ പറഞ്ഞു. 2015ല്‍ ആണ് സുര്‍വീണ്‍ വിവാഹിതയായത്. എന്നാല്‍ 2017ലാണ് ഇക്കാര്യം പുറത്തറിയുന്നത്.












Click it and Unblock the Notifications