ഇപ്പോഴും ദുഷ്കരമായ വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ തുടരുന്നുണ്ട്; പ്രതികരിച്ച് നടി സ്വാസിക

കൊച്ചി; ഗാർഹിക പീഡന വാർത്തകൾ സംബന്ധിച്ചുള്ള നിരവധി വാർത്തകളും റിപ്പോർട്ടുകളും പുറത്തുവരുന്നതിനിടെ വിവാഹത്തെ കുറിച്ചും വിവാഹമോചനങ്ങളെ കുറിച്ചുമെല്ലാമുള്ള നിലപാട് പറഞ്ഞ് നടി സ്വാസിക.ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കിയുള്ള സീരീസുകളായ തുടരും, ഭയം എന്നിവയിൽ നായിക വേഷം ചെയ്യുകയാണ് താരം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരം ബന്ധങ്ങളെ കുറിച്ച് താരത്തിന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

1

വിവാഹിതരായ ശേഷം സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയാണ് സീരീസ് പറയുന്നത്. എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സീരീസിലൂടെ ശ്രമിക്കുന്നതെന്ന് സ്വാസിക പറയുന്നു.

2

വിവാഹ മോചനം ചെയ്യുന്നത് തെറ്റല്ലെന്ന് പല സിനിമകളും പറയുന്നുണ്ടെങ്കിലും ഇപ്പോളും നിരവധി സ്ത്രീകൾ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ കടിച്ച് തീങ്ങി നിൽക്കാറുണ്ട്. സമൂഹത്തെ ഭയന്നാണ് അവർ ഇത്തരം ബന്ധങ്ങളിൽ തുരുന്നത്. അവരുടെ കുടുംബാങ്ങളും ബന്ധങ്ങളിൽ തുടരാൻ നിർബന്ധിക്കുന്നത് പതിവ് സംഭവമാണ്.

3

തുടർന്ന് പോകാൻ സാധിക്കുന്നില്ലേങ്കിൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതും വിഷാദ അവസ്ഥയിലേക്ക് പോകുന്നതെല്ലാം ഭീകരമായ അവസ്ഥയാണ്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും വേണ്ടതെന്നും നടി പറയുന്നു.

4

സന്തോഷത്തോടെ ജീവിതം തുടരാൻ രണ്ട് പേർ വിവാഹം കഴിക്കുന്നു. എന്നാൽ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ലേങ്കിൽ വിവാഹമോചനം ചെയ്യുക. വിവാഹ മോചനം എന്നത് രണ്ട് ജീവിതങ്ങൾ നശിപ്പുക്കുന്ന ഒരു കാര്യമല്ല മറിച്ച് വ്യക്തികൾക്ക് ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.

5

സമൂഹത്തെ ഭയക്കാതെ ജീവിക്കാൻ മക്കളെ പഠിപ്പിക്കുകയാണ് ഇനിയുള്ള കാലത്ത് മാതാപിതാക്കൾ ചെയ്യേണ്ടതെന്ന് സ്വാസിക പറഞ്ഞു. ഭർതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. അതിനാൽ സമൂഹം എന്തുതന്നെ പറഞ്ഞാലും ശരിയായ തീരുമാനമെടുക്കാൻ മാതാപിതാക്കൾ പെൺകുട്ടികളെയും ആൺകുട്ടികളെയും പഠിപ്പിക്കണം.

6

ഇത് സ്ത്രീകളേയും പുരുഷൻമാരേയും വിഷാദങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നുമെല്ലാം രക്ഷപ്പെടാൻ സഹായിക്കുമെന്നും സ്വാസിക പറഞ്ഞു. ഒരിക്കൽ പരസ്പരം പ്രണയത്തിലായവർക്കിടയിൽ പിന്നീട് പ്രണയം നഷ്ടമായേക്കാമെന്നും സ്വാസിക നിലപാട് വ്യക്തമാക്കി.

9

വിവാഹം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അച്ഛൻ വിദേശത്ത് നിന്ന് ലീവിന് എത്തിയാലുടൻ വിവാഹം ഉണ്ടാകുമെന്നും താരം വ്യക്തമാക്കി. നേരത്തേ താൻ ഒൻപത് വർഷമായി പ്രണയത്തിലാണെന്നും വിവാഹം ജനവരിയിലോ ഡിസംബറിലോ ഉണ്ടാകുമെന്നും സ്വാസിക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+