കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തെറ്റെന്ന് നടി തൃഷ; വിവാഹ ചോദ്യങ്ങള്‍ക്കും മറുപടി
ചെന്നൈ: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടിയാണ് തൃഷ. കേരളത്തിലും അവര്‍ക്ക് ആരാധകര്‍ ഏറെയാണ്. അവിവാഹിതയായ കാരണത്താല്‍ പലപ്പോഴും ഒട്ടേറെ ചോദ്യങ്ങള്‍ തൃഷ നേരിടാറുണ്ട്. നടിയുടെ വിവാഹം സംബന്ധിച്ച പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്നാണ് അടുത്തിടെയുണ്ടായ ഒരു പ്രചാരണം.
കോണ്‍ഗ്രസില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നവരെല്ലാം ബിജെപിയിലെത്തുകയാണ് എന്നാണ് നടി ഖുഷ്ബുവിനെ ചൂണ്ടിക്കാട്ടി ചിലര്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളിലും മറുപടിയുമായി തൃഷ തന്നെ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

സൂപ്പര്‍ ഹിറ്റുകളുടെ നായിക
ഒട്ടേറെ ഹിറ്റ് സിനിമകളില്‍ നായികയായിട്ടുണ്ട് തൃഷ. തമിഴിലെ പ്രമുഖ നടന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചു. വിജയ് സേതുപതിക്കൊപ്പമുള്ള 96 എന്ന സിനിമയ്ക്ക് ശേഷം തൃഷയുടെ സിനികമള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടില്ല. തൃഷയുടെ യുഗം അവസാനിച്ചു എന്ന് ഇതോടെ ചിലര്‍ വിധിയെഴുതി. ഇവര്‍ക്കുള്ള മറുപടിയായിരുന്നു പൊന്നിയന്‍ സെല്വന്. തൃഷയുടെ ശക്തമായ വീണ്ടുവരവായിരുന്നു അത്.

കൈനിറയെ ചിത്രങ്ങള്‍
തൃഷയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട് എന്ന് പറയാം. വിജയ് നായകനാകുന്ന ദളപതി 67, അജിത്ത് നായകനാകുന്ന എകെ 62 എല്ലാം ഇറങ്ങാനിരിക്കുന്നു. ഏറ്റവും ആദ്യം റിലീസ് ചെയ്യാന്‍ പോകുന്ന തൃഷയുടെ സിനിമ രാംഗിയാണ്. എം ശരവണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് എആര്‍ മുരുഗദോസ് ആണ്.

എല്ലാത്തിനും മറുപടി
രാംഗി സിനിമ ഡിസംബര്‍ 30നാണ് റിലീസ്. ഇതിന്റെ ഭാഗമായി ഒട്ടേറെ പ്രൊമൊഷന് പരിപാടികളിലും അഭിമുഖങ്ങളിലും തൃഷ ഭാഗമാകുന്നുണ്ട്. ഈ വേളയിലാണ് നടിയെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളെ പറ്റിയും ചോദ്യം ഉയര്‍ന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുമോ, കോണ്‍ഗ്രസില്‍ ചേരുമോ, എപ്പോഴാണ് വിവാഹം തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം നടി മറുപടി നല്കി.

എന്തിനാ കോണ്‍ഗ്രസില്‍ ചേരുന്നത്
തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അടുത്തിടെ പ്രചാരണമുണ്ടായത്. എന്തിനാണ് വെറുതെ കോണ്‍ഗ്രസില്‍ ചേരുന്നത് എന്ന് ബിജെപി അനുകൂലികള്‍ ഈ വേളയില്‍ ചോദിക്കുകയും ചെയ്തു. നടി ഖുഷ്ബു കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് രാജിവച്ച് ബിജെപിയിലെത്തുകയും ചെയ്തില്ലേ. നടി നഗ്മ രാജ്യസഭാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ശക്തമായി പ്രതികരിച്ചതും കണ്ടില്ലേ എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

തൃഷ പറയുന്നു
താന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ ആലോചിച്ചിട്ടില്ലെന്ന് നടി തൃഷ വിശദീകരിച്ചു. മാത്രമല്ല, കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വേണ്ടെന്ന് നടി തടഞ്ഞു. ജയലളിതയുടെ ജീവിതത്തെ ചൂണ്ടിക്കാട്ടി ചില ഉദാഹരണങ്ങള്‍ തൃഷ പറയുകയും ചെയ്തു. തന്നെ കുറിച്ചു വരുന്ന വാര്‍ത്തകളെല്ലാം തൃഷ നിഷേധിക്കുകയാണ് ചെയ്തത്.

ഒട്ടേറെ നടിമാര്‍
സിനിമയില്‍ സജീവമായ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ ഒട്ടേറെ നടിമാരുണ്ട്. തമിഴ്നാട്ടില്‍ തന്നെ ഉദാഹരങ്ങള്‍ ഏറെയാണ്. മുന്‍ മുഖ്യമന്ത്രി ജയലളിത ഏറ്റവും വലിയ ഉദാഹരണമാണ്. എംജിആറിന്റെ പാത പിന്തുടര്ന്ന് തമിഴ് രാഷ്ട്രീയത്തില്‍ വേരുറപ്പിച്ച ജയലളിത, മരണം വരെ തമിഴകത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഖുഷ്ബു, നമിത, ഗൗതമി, നഗ്മ തുടങ്ങിയ നടിമാരും രാഷ്ട്രീയത്തില്‍ സജീവമാണ്.

കളംമാറി കളിച്ചവര്‍
നടി ഖുഷ്ബു ഏറെ കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് അവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു, തമിഴ്നാട്ടില്‍ ബിജെപിയുടെ പരിപാടികളില്‍ ഇപ്പോള്‍ നിറസാന്നിധ്യമാണ് ഖുഷ്ബു. നമിതയും ഗൗതമിയുമെല്ലാം ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്ത് നിറഞ്ഞിരുന്നു. നടി നഗ്മ ഏറെ കാലമായി കോണ്‍ഗ്രസിനൊപ്പമാണ്. രാജ്യസഭാ സീറ്റ് നല്‍കാത്ത വിഷയത്തില്‍ അവര്‍ നടത്തിയ പ്രതികരണം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു.
-
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും










Click it and Unblock the Notifications