വില്ലന്‍ നായികയെ സ്വന്താക്കി
സീരിയലിലെ വില്ലനും നായികയും തമ്മില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടോ? സീരിയലില്‍ അതു സംഭവിക്കില്ലെങ്കിലും ജീവിതത്തില്‍ അതു സംഭവിച്ചു. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അമല എന്ന സീരിയിലെ നായിക വരദയും വില്ലനായ ഹരീഷിനെ അവതരിപ്പിക്കുന്ന ജിഷി മോഹനുമാണ് വിവാഹിതരായത്.
സാധാരണ വില്ലനെ തട്ടി നായകന്‍ നായികയെ സ്വന്തമാക്കാറാണ് പതിവ്. എന്നാല്‍ സീരിയല്‍ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും നായകനെ ഒഴിവാക്കി വില്ലന്‍ നായികയെ സ്വന്തമാക്കി.

സീരിയല്‍ രംഗത്ത് സജീവമായ ജിഷിയും വരദയും അമലയില്‍ അഭിനയിക്കുന്നതിനു മുന്‍പു തന്നെ പരിചയമുണ്ടായിരുന്നു. ആ സൗഹൃദമാണ് കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരത്ത് വിവാഹത്തില്‍ എത്തിയത്. രണ്ടുപേരുടെയും ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. അതിനു ശേഷം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സ തേടുന്ന കുട്ടികള്‍ക്കൊപ്പം വിരുന്നും നടത്തി രണ്ടുപേരും മാതൃകയായി. വിവാഹശേഷം രണ്ടുപേരും അമലയില്‍ ശത്രുക്കളായി അഭിനയിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications