'നായികയാക്കിയാല്‍ എന്താണ് ഗുണം, അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു': കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വരദ
സിനിമ- സീരിയലിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് വരദ. ഒട്ടേറെ സീരിയലുകളില്‍ താരം ഇതിനകം വേഷമിട്ടു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിട്ട കൗസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ചാണ് വരദ അഭിമുഖത്തില്‍ തുറന്നുപറയുന്നത്. സിനിമയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് വരദ പറയുന്നത് . വരദയുടെ വാക്കുകളിലേക്ക്.. .
കാസ്റ്റിംഗ് കൗച്ച് പോലുള്ള ചോദ്യങ്ങള്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടായിട്ടില്ലെന്നും സിനിമയില്‍ നിന്നാണ് ഉണ്ടായതെന്നും വരദ പറയുന്നു. കാസ്റ്റിംഗ് കൗച്ചില്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് കുറേ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. നിങ്ങളെ നായികയാക്കിയാല്‍ ഞങ്ങള്‍ക്ക് എന്താണ് ഗുണം. അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമോ എന്ന ചോദ്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

ആദ്യത്തെ സിനിമ വാസ്തവമായിരുന്നു. അത് കഴിഞ്ഞ കുറേ അന്വേഷണങ്ങള്‍ വരുമല്ലോ. ഈ സമയത്ത് നല്ല ആള്‍ക്കാരും ചീത്ത ആള്‍ക്കാരൊക്കെ വിളിവരും. സിനിമയില്‍ നായികയായതിന് ശേഷവും ഇതുപോലുള്ള വിളികള്‍ വരാറുണ്ട്. തമിഴിലും മലയാളത്തില്‍ നിന്നൊക്കെ വിളികളുണ്ടായിട്ടുണ്ടെന്ന് വരദ പറയുന്നു.
ആദ്യമൊക്കെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ കരച്ചിലാണ് വരാറുള്ളത്. കഥ പറയാം എന്ന് പറഞ്ഞാണ് വിളിക്കുക. അന്ന് മമ്മിയുടെ കയ്യിലാണ് ഫോണുണ്ടാകുക. നമ്മുടെ കയ്യില്‍ അന്ന് ഫോണില്ല. മമ്മിയാണ് എല്ലാ കാര്യങ്ങളും സംസാരിക്കുക. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാന്‍ പറയും. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിഞ്ഞ് ഇതൊക്കെയായിരിക്കും പറയുക.
നിങ്ങളെ നായികയാക്കിയാല്‍ നമുക്ക് എന്താണ് ഗുണം എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വരിക. ഇങ്ങനെയൊക്കെ ആരെങ്കിലും തുറന്നുപറയുമോ എന്ന് എനിക്ക് അറിയില്ല. ആദ്യമൊന്നും എനിക്ക് എന്താണെന്ന് മനസിലായിരുന്നില്ല. ഞാന്‍ അധികം സംസാരിക്കാത്ത ആളായിരുന്നു. ഞാ നന്നായി അഭിനയിക്കാം എന്നൊക്കെയാണ് പറഞ്ഞിരുന്നതെന്ന് വരദ പറയുന്നു.
നമ്മളോടൊക്കെ അഡ്ജസ്റ്റ് ചെയ്യുമോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കേട്ടതോടെ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര് വന്നു. ഇക്കാര്യം മമ്മിയോട് പറഞ്ഞപ്പോള്‍, ഫോണ്‍ വാങ്ങി മേലാല്‍ ഇമ്മാതിരി വര്‍ത്തമാനം പറയാന്‍ വിളിക്കരുതെന്ന് മമ്മി പറഞ്ഞെന്ന് വരദ പറയുന്നു. പിന്നെ ഇങ്ങനെ വരുമ്പോള്‍ അഡ്ജസ്റ്റ്മെന്റാമെങ്കില് ചോദിക്കേണ്ട എന്ന് പറയുമെന്നും വരദ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ നായികയാവാന്‍ വിളിക്കുന്ന വിഷുവിനാണ്. അന്ന് എല്ലാം ഓകെ ആയതിന് ശേഷം ഞാന്‍ പറഞ്ഞത്, വല്ല അഡ്ജസ്റ്റ്മെന്റിനൊന്നും ചോദിക്കരുത് എന്നാണ്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ വേണ്ടാ, ഞാന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. അവര്‍ അന്ന് എന്നോട് ഒന്നും ചോദിച്ചിട്ടില്ല. അങ്ങനെ വരെ പറഞ്ഞ ആളാണ് ഞാന്‍- വരദ പറയുന്നു.
സിനിമയുടെ തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വരദ തുറന്നുപറയുന്നു. അഭിമുഖത്തില്‍ തനിക്ക് ബിഗ് ബോസില്‍ നിന്ന് അവസരം വന്ന കാര്യവും വരദ തുറന്നുപറഞ്ഞു. ബിഗ് ബോസില്‍ നിന്ന് കോള്‍ വന്നിരുന്നു. അഞ്ചാമത്തെ സീസണിലെ അഭിമുഖത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഞാനും ഇതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മനസിലായതോടെയാണ് പങ്കെടുക്കാതിരുന്നതെന്നും വരദ പറയുന്നു.
ഞാന്‍ പോയാല്‍ രണ്ടാമത്തെ ദിവസം ആരുടെയെങ്കുലും തലയും തല്ലിപ്പൊളിച്ച് ഞാന്‍ ഇറങ്ങിപ്പോരും. ബിഗ് ബോസിന്റെ ആദ്യത്തെ സീസണ് കണ്ടിരുന്നു. ആ സമയത്ത് ശ്രീനിഷുണ്ടായിരുന്നു. അവന് പോകുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു എന്തായാലും കാണണമെന്ന് . ആ സീസണ് ഒരു 80 ശതമാനം ഞാന്‍ കണ്ടിരുന്നെന്ന് വരദ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications