മാറിടത്തെ നോക്കി കമന്റ്; ആരാധകന് ചുട്ടമറുപടി നല്‍കി നടി വിശാഖ
മാറിടം നോക്കി കമന്റ് പറഞ്ഞ ആരാധകന് ചുട്ട മറുപടി കൊടുത്ത് തെന്നിന്ത്യന്‍ നായിക വിശാഖ സിംഗ്. വിശാഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് താഴെയാണ് ആരാധകന്റെ അസ്ലീല കമന്റ് വന്നത്.
'എവരിബഡി ഈസ് സംബഡിസ് ഫോറിനര്‍' എന്ന് പ്രിന്റ് ചെയ്ത വെള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് വിശാഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാചകം കൊള്ളാം പക്ഷെ സ്ഥാനം ശരിയല്ല എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കാണാന്‍ കൊള്ളാം, മാറിടവും മനോഹരം എന്ന് മറ്റൊരു ആരാധകന്‍ കമന്റി. ഇതിന് വിശാഖ നല്‍കിയ ചുട്ട മറുപടി തുടര്‍ന്ന് വായിക്കൂ...

ഇതാണ് ഫോട്ടോയും കമന്റും
വിശാഖ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്കാണ് ആരാധകന്റെ അശ്ലീലച്ചുവയുള്ള കമന്റ് വന്നത്. നടി അതിന് ചുട്ട മറുപടിയും കൊടുത്തു.

ആരാധകന്റെ കമന്റ്
വാചകം കൊള്ളാം പക്ഷേ അതിന്റെ സ്ഥാനം ശരിയല്ല.' എന്നായിരുന്നു വികാസ് സിംഗ് എന്ന ആരാധകന്റെ കമന്റ്

അതിന് നടിയുടെ മറുപടി
'വികാസ് സിംഗ്. നിങ്ങളെ കണ്ടാല്‍ വിദ്യാഭ്യാസവും വിവരവുമുള്ളവനായി തോന്നുന്നുണ്ട്. വാക്യങ്ങള്‍ ഒരു ടീ ഷര്‍ട്ടില്‍ കുറിക്കേണ്ടത് പിന്നെ തോളത്താണോ? അതോ കയ്യിലാണോ എന്ന് പറഞ്ഞുതരാമോയെന്ന് താരം ചോദിച്ചു. ഇത്തരം ബാലിശമായ കമന്റുകള്‍ ഇനിയും നിര്‍ത്താറായില്ലേ? നിന്നെപ്പോലെയുള്ളവന്മാരുണ്ടെങ്കില്‍ സ്ത്രീകളെയും സ്ത്രീകളുടെ സുരക്ഷാ കാര്യങ്ങളും ദൈവം തന്നെ നോക്കേണ്ടി വരുമെന്നായിരുന്നു താരത്തിന്റെ മറുപടി.

മറ്റൊരു ആരാധകനും കിട്ടി പണി
എംഡി മസ്താകിം സെയ്ഫ് എന്നയാള്‍ ഫോട്ടോയ്ക്ക് കുറിച്ച കമന്റ് 'കാണാന്‍ കൊള്ളാം, മാറിടവും മനോഹരം' എന്നായിരുന്നു.

അമ്മയ്ക്കും പെങ്ങള്‍ക്കുമില്ലേ
എന്നാല്‍ ഈ കമന്റിട്ടയാള്‍ പ്രൊഫൈല്‍ പിക്ചറില്‍ നല്‍കിയിരിക്കുന്ന നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ ചിത്രം എടുത്തു മാറ്റാനായിരുന്നു താരത്തിന്റെ ആദ്യ മറുപടി. ധൈര്യമുണ്ടെങ്കില്‍ സ്വന്തം ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ഇടാനും താരം ആരാധകനെ വെല്ലുവിളിച്ചു. താനൊരു പെണ്‍കുട്ടിയായതിനാല്‍ എല്ലാ സ്ത്രീകളെയും പോലെ തനിക്കും മാറിടമുണ്ടെന്നും നിന്റെ അമ്മ, സഹോദരി, ഭാര്യ, മുത്തശ്ശി, ആന്റി, പെണ്‍സുഹൃത്തുക്കള്‍ ഇവര്‍ക്കെല്ലാം ഈ സാധനം ഇല്ലേയെന്നും അവരുടേതെല്ലാം കാണുമ്പോള്‍ മാറിടം കൊളളാമെന്ന് നീ പറയുമോയെന്നും ചോദിച്ചു. ഇപ്പോള്‍ പറഞ്ഞത് മുഖത്തുനോക്കി പറയാന്‍ നിനക്ക് ധൈര്യമുണ്ടോയെന്നും പേജില്‍ നിന്നും ഇറങ്ങിപ്പോടാന്നുമായിരുന്നു വിശാഖയുടെ മറുപടി.

മറുപടി ഹിറ്റായി
വിശാഖയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ നൂറുകണക്കിനുപേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്.
|
പിന്നീട് ഡിലീറ്റ് ചെയ്തു
എന്നാല്‍ സംഭവം ഹിറ്റായതോടെ ഫോട്ടോ നടി ഡിലീറ്റ് ചെയ്തു. ആരാധകരുടെ അശ്ലീല കമന്റുകളും അതിന് താന്‍ നല്‍കിയ മറുപടിയും ഡീലിറ്റ് ചെയ്തുവെന്നും ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴകത്തിന് വിശാഖ
കണ്ണാ ലഡ്ഡു തിന്ന ആശയാ, ഒരു ഊരിലെ രണ്ടു രാജ എന്നീ സിനിമകളിലൂടെയാണ് വിശാഖ ശ്രദ്ധേയയായത്.


Click it and Unblock the Notifications
