പൃഥ്വിരാജിന്റെ നായികയ്ക്ക് അശ്ലീല സന്ദേശവും വീഡിയോയും.. ഞരമ്പ് രോഗിക്ക് എട്ടിന്റെ പണി കൊടുത്ത് നടി!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വെര്‍ബല്‍ റേപ്പിന് വിധേയമാകുന്ന ഇടങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഫേക്ക് അക്കൗണ്ടുകള്‍ വഴി മുഖമില്ലാതെ ആക്രമിക്കാം എന്നുള്ളത് തന്നെയാണ് ഞരമ്പ് രോഗികള്‍ക്ക് ഇത്തരം ഇടങ്ങളെ പ്രിയപ്പെട്ടതാക്കുന്നതും. സാധാരണക്കാരായ പെണ്‍കുട്ടികളും സെലിബ്രിറ്റികളും പോലും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ട്.അത്തരത്തില്‍ അശ്ലീലം പറഞ്ഞ് വന്നയാള്‍ക്ക് കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് മലയാളത്തിലെ യുവനടി.

കത്തിപ്പടർന്ന സരിതയുടെ നഗ്നദൃശ്യങ്ങൾ.. പുറത്ത് വിട്ടത് അയാൾ.. വെളിപ്പെടുത്തലുമായി സരിത!!

മുറിയിൽ കെട്ടിയിട്ട് പീഡനം, ഒരു വർഷത്തോളം ക്രൂരത.. സൗദിയില്‍ നിന്നും യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ!

പണി കൊടുത്ത് നടി

പണി കൊടുത്ത് നടി

പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ധൈര്യശാലികളാണ്. തങ്ങളെ അശ്ലീലം പറഞ്ഞും കാണിച്ചും അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ അവര്‍ക്കറിയാം. നടി ദുര്‍ഗാ കൃഷ്ണയും കൊടുത്തു നല്ല മുട്ടന്‍ പണി.

അശ്ലീലവുമായി യുവാവ്

അശ്ലീലവുമായി യുവാവ്

പ്രിഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. ദുര്‍ഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ഒരാള്‍ നിരന്തരമായി ശല്യവുമായി വന്നിരുന്നു.

നിരന്തരം ശല്യപ്പെടുത്തൽ

നിരന്തരം ശല്യപ്പെടുത്തൽ

ജോബിന്‍ കെ ഗൂഡല്ലൂര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ദുര്‍ഗയുടെ ഫേസ്ബുക്കിലേക്ക് നിരന്തരം അശ്ലീല മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നത്. മാത്രമല്ല അശ്ലീല വീഡിയോകളും ഇയാള്‍ അയക്കുക പതിവായിരുന്നു.

സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തു

സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തു

ഈ ഞരമ്പ് രോഗിയെ ദുര്‍ഗ അവഗണിച്ചുവെങ്കിലും അയാള്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. ശല്യം സഹിക്ക വയ്യാതെ ആയപ്പോള്‍ ഇയാളുടെ ചാറ്റിന്റെയും പ്രൊഫൈലിന്റേയും സ്‌ക്രീന്‍ ഷോട്ട് എടുത്ത് നടി തന്റെ വാളില്‍ പോസ്റ്റ് ചെയ്തു.

തുറന്നുകാട്ടാൻ പോസ്റ്റ്

തുറന്നുകാട്ടാൻ പോസ്റ്റ്

സാമൂഹിക മാധ്യമങ്ങളില്‍ ഞരമ്പ് രോഗികള്‍ക്ക് ഒരു ലൈസന്‍സും ഇല്ലെന്നും ദുര്‍ഗ പറയുന്നു. അത്തരക്കാരെ തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ദുര്‍ഗ അയാള്‍ക്ക് പണി കൊടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ദുർഗയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Malayalam actress got vulgar messages and sex videos in fb chat and she posted the screenshot
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്