മമ്മൂട്ടിയെ നാണം കെടുത്തി ചളിക്കുണ്ടിലേക്ക് താഴ്ത്തി... 'ഫാനരൻമാർക്ക്' അടപടലം ട്രോൾ.. 'ക്ക' 'ട്ടി'!

Subscribe to Oneindia Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി സാധാരണ വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാത്ത ആളാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അടുത്ത കാലത്തായി അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാറാണ് പതിവ്.

പാര്‍വ്വതി കസബയിലെ കഥാപാത്രത്തെ വിമര്‍ശിച്ചപ്പോള്‍ തുടങ്ങിയതാണത്. മമ്മൂട്ടിയെ സമൂഹ മധ്യത്തില്‍ നാണം കെടുത്താന്‍ മാത്രമേ ഈ ആരാധക പൊങ്കാലകള്‍ക്ക് സാധിക്കുന്നുള്ളൂ എന്നതാണ് ദയനീയമായ അവസ്ഥ.

ആദ്യം പാര്‍വ്വതിയെ തെറിവിളിച്ചു. പിന്നെ പാര്‍വ്വതി അഭിനയിച്ച മൈ സ്‌റ്റോറി എന്ന സിനിമയുടെ പാട്ടിന് ഡിസ് ലൈക്ക് കൊടുത്തുകൊണ്ടായിരുന്നു പ്രതിഷേധം. ഒടുവില്‍ മമ്മൂട്ടി തന്നെ ആ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോഴും പൊങ്കാലക്ക് കുറവില്ല. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ 'മമ്മൂട്ടി' എന്ന് പാര്‍വ്വതി വിളിച്ചു എന്ന് പറഞ്ഞ് വീണ്ടും തെറിവിളിയായി. ഒടുവില്‍ പാര്‍വ്വതിക്ക് മമ്മൂട്ടി സാര്‍ എന്ന് വിളിക്കേണ്ടി വന്നു. ആത്യന്തികമായി നാണക്കേട് മമ്മൂട്ടിക്ക് തന്നെയാണ്. ട്രോളന്‍മാര്‍ ആണെങ്കില്‍ ഇപ്പോള്‍ കൊന്ന് കൊലവിളിക്കുകയാണ്.

നാണം കെടുത്തലാണ് പണി

നാണം കെടുത്തലാണ് പണി

മമ്മൂട്ടി എന്ന് സ്വയം പറഞ്ഞാല്‍ പോലും ഇപ്പോള്‍ ഫാന്‍സ് സമ്മതിക്കാത്ത സ്ഥിതി ആയിട്ടുണ്ട്. എത്ര ശക്തമായ ആരാധക വൃന്ദം ഉണ്ടായിട്ട് എന്താണ് കാര്യം. നാണം കെടുത്തുക എന്നതാണല്ലോ ഇവരുടെ സ്ഥിരം പരിപാടി.

രണ്ട് കൂട്ടരും

രണ്ട് കൂട്ടരും

ആരാധകരുടെ കാര്യത്തില്‍ രണ്ട് കൂട്ടരും മോശമല്ല. പണ്ട് മോഹന്‍ലാലിനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചതിന് വിനാത് ശ്രീനിവാസനെ പൊങ്കാലയിട്ട കൂട്ടരാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഇപ്പോള്‍ മമ്മൂട്ടി എന്ന് പറഞ്ഞതിന് പാര്‍വ്വതിക്ക് തെറി... എന്തൊരു ദുരന്തങ്ങള്‍...

പുതിയ ആളാണ്...

പുതിയ ആളാണ്...

വെണ്ടയ്ക്ക്, മുരിങ്ങായ്ക്ക, വാഴയ്ക്ക, പാവയ്ക്ക... ഇതൊക്കെ നേരത്തെ ഉള്ളതാണ്. ഇപ്പോള്‍ പുതിയ ഒന്ന് കൂടി വന്നിട്ടുണ്ട്... മമ്മൂക്ക; അദ്ദേഹം പറയുന്നതല്ല, ഫാന്‍സ് വിളിപ്പിക്കുന്നതാണ്

പണ്ട് ഇങ്ങനെയോ...

പണ്ട് ഇങ്ങനെയോ...

കുഞ്ഞായിരിക്കുമ്പോള്‍ പോലും മമ്മൂട്ടിയെ വീട്ടുകാര്‍ മമ്മൂക്ക എന്നായിരുന്നത്രെ വിളിച്ചിരുന്നത്! അപ്പോള്‍ പിന്നെ ഫാന്‍സിനെ പറഞ്ഞിട്ട് കാര്യമില്ല... അന്ന് ഫാന്‍സ് ഇല്ലാതിരുന്നത് വീട്ടുകാരുടെ ഭാഗ്യം!

ഫാന്‍ ആണല്ലേ...

ഫാന്‍ ആണല്ലേ...

വന്ന് വന്ന് മമ്മൂട്ടി ഫാന്‍സിനെ കൊണ്ട് ഒരു നിവൃത്തിയും ഇല്ലാത്ത സ്ഥിതി ആയിട്ടുണ്ട്. പാവങ്ങ എന്നൊന്നും പറഞ്ഞാല്‍ സാധനം എടുത്ത് കൊടുക്കില്ല... 'പാവ യ്ക്ക' എന്ന് തന്നെ പറയണമത്രേ...

എന്തൊരു ദുരന്തം

എന്തൊരു ദുരന്തം

സ്വന്തം ഫാന്‍സിന്റെ ഈ പ്രകടനങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടിക്ക് തന്നെ തോന്നുന്നുണ്ടാവും- എന്തൊരു ദുരന്തങ്ങളാണ് ഇവര്‍ എന്ന്... അത്രക്കും നാണക്കേട് അല്ലേ ഉണ്ടാക്കി വച്ചിരിക്കുന്നത്.

സന്തോഷമാകും

സന്തോഷമാകും

അറിയാതെ എങ്കിലും പാര്‍വ്വതി 'മുക്കാ' എന്നാ വിളിച്ചാല്‍ മതി... ഫാനരന്‍മാര്‍ക്ക് സന്തോഷം ആകും. സാര്‍ എന്ന് വിളിച്ചാലും മതി. അല്ലെങ്കില്‍ പിന്നെ പൊങ്കാലയുടെ പൊടിപൂരം ആയിരിക്കും!

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധര്‍ ഈ താരാരാധകര്‍ തന്നെ ആയിരിക്കും. എന്താണ് സ്ത്രീ വിരുദ്ധത എന്ന് പോലും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയിലാണ് അവര്‍ എത്തിനില്‍ക്കുന്നത്.

ദുല്‍ഖറിന്റെ കുഞ്ഞിന് പോലും

ദുല്‍ഖറിന്റെ കുഞ്ഞിന് പോലും

വന്നുവന്നു ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിന് പോലും മമ്മൂട്ടിയെ ഉപ്പൂപ്പ എന്ന് വിളിക്കാന്‍ പറ്റാത്ത സ്ഥിതി ആയിട്ടുണ്ടത്രെ... മമ്മൂക്കയെ ഉപ്പാപ്പ എന്ന് വിളിച്ചാല്‍ ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റുമോ!

ഞങ്ങള്‍ക്കാകാം...

ഞങ്ങള്‍ക്കാകാം...

മമ്മൂട്ടി ഫാന്‍സ്, മമ്മൂട്ടി ടൈംസ് ഒക്കെ ആകാം... പക്ഷേ, മറ്റാരും അങ്ങനെയൊന്നും ഫേസ്ബുക്കില്‍ എഴുതാന്‍ പാടില്ലത്രെ. തങ്ങള്‍ക്കാകാം, വേറെ ആരെങ്കിലും വിളിച്ചാല്‍ തലമണ്ട അടിച്ച് പൊളിക്കും എന്നാണ് ഈ ഫാന്‍സിന്റെ നിലപാട്.

എന്തിനാ വാപ്പച്ചീന്ന്

എന്തിനാ വാപ്പച്ചീന്ന്

ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയെ വാപ്പച്ചി എന്നാണ് വിളിക്കുന്നത്. പക്ഷേ, ലാലേട്ടന്‍ വരെ മമ്മൂക്ക എന്ന് വിളിക്കുന്ന സ്ഥിതിക്ക് ദുല്‍ഖര്‍ മാത്രം ആയിട്ട് എന്തിനാണ് വാപ്പച്ചീ എന്ന് വിളിക്കുന്നത് എന്ന് ഫാന്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ലത്രെ!

അറിയാതെ 'മുട്ടി'യാല്‍

അറിയാതെ 'മുട്ടി'യാല്‍

കൈ മുട്ടി- എന്ന് പാര്‍വ്വതി പറഞ്ഞാല്‍ പോലും ഫാന്‍സിന്റെ കുരുപൊട്ടും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാര്‍വ്വതിയോട് മാത്രമാണ് കലിപ്പ്... അത് തീര്‍ക്കാന്‍ എന്ത് വേണമെങ്കിലും ചെയ്തുകളയും ഈ ഫാന്‍സ്.

വേതാളം പോലെ

വേതാളം പോലെ

കുഞ്ഞിരാമായണം എന്ന സിനിമയിലെ പാട്ട് പോലെയാണ് ഇപ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ അവസ്ഥ. വേതാളം പോലെ കൂടെ തുടരുകയാണ് ഈ ഫാന്‍സ് ദുരന്തങ്ങള്‍

ഇതാണ് നിലവാരം

ഇതാണ് നിലവാരം

മമ്മൂട്ടിയെ മമ്മൂട്ടി സാര്‍ എന്ന് വിളിപ്പിച്ചു എന്നതാണ് ഇപ്പോഴത്തെ അഹങ്കാരം. അതിന് മുമ്പ് മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞതിന് ലിച്ചിയെ പൊങ്കാലയിട്ട ടീംസ് ആണ്. നിലവാരം വ്യക്തമാകാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം!

പാവം ദുല്‍ഖര്‍

പാവം ദുല്‍ഖര്‍

ചിലര്‍ക്കിപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ ആലോചിച്ചാണ് വിഷമം. ദുല്‍ഖര്‍ ഇപ്പോള്‍ തന്നെ കുഞ്ഞിക്ക ആണല്ലോ... ഒരു പത്തെഴുപത് വയസ്സ് ആകുമ്പോഴും ഈ ഫാന്‍സ് ദുല്‍ഖറിനെ കുഞ്ഞിക്ക എന്ന് തന്നെ ആയിരിക്കുമല്ലോ വിളിക്കുക!

 'ക്ക'യും 'ട്ടി' യും!!!

'ക്ക'യും 'ട്ടി' യും!!!

സത്യത്തില്‍ 'ട്ടി' എന്ന അക്ഷരത്തിന്റെ വില പോലും പോയിരിക്കുകയാണ് ഇപ്പോള്‍. എല്ലാ വിലയും 'ക്ക'യ്ക്ക് ആണല്ലോ... അറിയാതെ എങ്ങാനും അക്ഷരം മാറിപ്പോയാല്‍ പിന്നെ കേള്‍ക്കേണ്ടി വരുന്ന തെറിക്ക് കയ്യും കണക്കും ഉണ്ടാവില്ല!

പോത്തേട്ടന്‍സ് ബ്രില്യന്‍സ്

പോത്തേട്ടന്‍സ് ബ്രില്യന്‍സ്

മഹേഷിന്റെ പ്രതികാരം സിനിമയില്‍ ആരും കാണാതെ പോയ ഒരു പോത്തേട്ടന്‍സ് ബ്രില്യന്‍സ് കൂടി ഉണ്ടായിരുന്നു. അതില്‍ മമ്മൂട്ടിക്ക എന്നും കുമ്മട്ടിക്ക എന്നും ആണല്ലോ ഉപയോഗിച്ചത്... എന്തൊരു ദീര്‍ഘദര്‍ശനം!

പോര്‍ക്കിറച്ചി ആകുമ്പോള്‍

പോര്‍ക്കിറച്ചി ആകുമ്പോള്‍

പോര്‍ക്കിറച്ചി ആകുമ്പോള്‍ കാ ഇട്ട് വക്കുന്നതിനേക്കാള്‍ നല്ലത് കൂര്‍ക്കയിട്ട് തന്നെ വയ്ക്കുന്നതാണ്. മമ്മൂക്ക ഫാന്‍ ആണെങ്കില്‍ പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യം പോലും ഇല്ല!

പഠിപ്പിച്ച സാര്‍ ആണെങ്കിലും

പഠിപ്പിച്ച സാര്‍ ആണെങ്കിലും

മമ്മൂട്ടി ആണോ... മമ്മൂക്ക എന്ന് തന്നെ വിളിക്കണം. പഠിപ്പിച്ച സാര്‍ ആണെങ്കിലും മമ്മൂക്ക തന്നെ! ലാലേട്ടന്‍ വരെ മമ്മൂക്ക എന്നല്ല വിളിക്കുന്നത്... പിന്നെ സാറിന് മാത്രം എന്താ ഇത്ര വലിയ പ്രത്യേകത.

മുന്തിരിങ്ങ മാറ്റിയത്...

മുന്തിരിങ്ങ മാറ്റിയത്...

ജ്യൂസ് ജ്യൂസ് ജ്യൂസ്... മുന്തിരിങ്ങാ ജ്യൂസ് എന്നായിരുന്നത്രെ മഹേഷിന്റെ പ്രതികാരത്തില്‍ സൗബിന്‍ പാടേണ്ടിയിരിന്നത്. എന്നാല്‍ പിന്നീട് ചില ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണത്രെ, ഇക്കയോട് ചേര്‍ന്നു നില്‍ക്കുന്ന കുമ്മട്ടിക്ക എന്ന വാക്ക് ഉപയോഗിച്ചത്!!!

അറിവാളന്‍...

അറിവാളന്‍...

അറിവുള്ളവര്‍ ആരും തന്നെ ആദരവ് ചോദിച്ച് വാങ്ങില്ല... പക്ഷേ അഹങ്കാരികള്‍ അങ്ങനെ ചെയ്യും. ഇവിടെയിപ്പോള്‍ ഫാന്‍സ് ദുരന്തങ്ങള്‍ എന്ന അഹങ്കാരികള്‍ കാരണം ചീത്തപ്പേര് മുഴുവന്‍ മമ്മൂട്ടിക്ക് ആയിട്ടുണ്ട്!

പുറത്തിറങ്ങാന്‍ വയ്യ

പുറത്തിറങ്ങാന്‍ വയ്യ

മമ്മൂട്ടിക്ക് ഇപ്പോള്‍ വീട്ടിന്റെ പുറത്ത് പോലും ഇറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ ഫാന്‍സ് മുഴുവന്‍ ഇങ്ങനെ അല്ലേ വിളിക്കുന്നത്. സംഗതി ട്രോളായതുകൊണ്ട് ചിരിക്കാനും വയ്യ കരയാനും വയ്യാത്ത സ്ഥിതി!

മമ്മൂട്ടിക്ക് പോലും

മമ്മൂട്ടിക്ക് പോലും

മമ്മൂട്ടിക്ക് പോലും അദ്ദേഹത്തിന്റെ സ്വന്തം പേര് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. ബഹുമാനത്തോടെ മമ്മൂക്ക എന്ന് പറഞ്ഞുകൂടെ എന്ന് വരെ ചോദിച്ചുകളയും ഫാനരന്‍മാര്‍...

കുഞ്ഞിക്കയും മാറുമോ

കുഞ്ഞിക്കയും മാറുമോ

ഇക്കണക്കിന് പോയാല്‍ കുറച്ച് കാലം കഴിഞ്ഞാല്‍ മമ്മൂട്ടിയെ കുഞ്ഞിക്ക എന്ന് പോലും വിളിക്കേണ്ടി വരും. ഫാന്‍സിന്റെ പൊങ്കാല സഹിക്കാന്‍ ആരാണ് ഇഷ്ടപ്പെടുക!

എന്തുകൊണ്ട് പേര്

എന്തുകൊണ്ട് പേര്

ബാക്കി ഒരുമാതിരിപ്പെട്ട നടന്‍മാര്‍ എല്ലാം മക്കളുടെ പേരിന്റെ കൂടെ സ്വന്തം പേരും കൂടി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി മാത്രം അങ്ങനെ ചെയ്തില്ല. അതിന്റെ കാരണം ഇപ്പോള്‍ ആണ് പലര്‍ക്കും മനസ്സിലായത്!

വാഴയ്ക്കയോ....

വാഴയ്ക്കയോ....

സംഗതി വാഴപ്പഴത്ിന് ചില സ്ഥലങ്ങളില്‍ വാഴയ്ക്ക എന്നൊക്കെ പറയും. എന്നാല്‍ ഇങ്ങനെ പറയുന്നവരെ തിരിച്ചറിയാന്‍ എളുപ്പമാണ്... അവര്‍ക്ക് 'ക്ക' ഇല്ലാതെ ഒന്നും പറ്റില്ലല്ലോ!

അറിയാതെ വിളിച്ചതാ....

അറിയാതെ വിളിച്ചതാ....

മമ്മൂട്ടിയെ കണ്ടാല്‍ പ്രായം തോന്നില്ല എന്നത് ഒരു സത്യം തന്നെ ആണ്. ഇനിയിപ്പോള്‍ അദ്ദേഹത്തിന് കണ്ടിട്ട് പ്രായം തോന്നാത്തതിനാല്‍ എങ്ങാനും ആയിരിക്കുമോ പാര്‍വ്വതി മമ്മൂട്ടി എന്ന് പറഞ്ഞത്. അങ്ങനെ ആയിരുന്നെങ്കില്‍ ഫാന്‍സ് അങ്ങ് ക്ഷമിച്ചേനെ!

വിളിക്കരുത്

വിളിക്കരുത്

മമ്മൂക്കയെ പുറത്തെങ്ങാനും വച്ച് ഉപ്പൂപ്പാ എന്ന് മകള്‍ വിളിക്കുമോ എന്നാണത്രെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേടി. ഫാന്‍സുകാര്‍ എങ്ങാനും കേട്ടാല്‍ തീര്‍ന്നില്ലേ കാര്യങ്ങള്‍!

ആരായാലും

ആരായാലും

ഇനിയിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പോലും പൊങ്കാല കാണാം. ലാലേട്ടന്‍ പോലും മമ്മൂക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയെ വാപ്പച്ചി എന്ന് വിളിക്കാന് മാത്രം ധൈര്യം ഉണ്ടോ ദുല്‍ഖര്‍ സല്‍മാന്!!!

മമ്മൂട്ടിയേയും തള്ളി ഫാൻസ്!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസിനിടയിലും വിള്ളൽ

''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം'

ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Adamant fans made Parvathy to write Mammootty Sir, and social media criticse fans for their blind attack.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്