ദയവായി ജയനെ പിന്നെയും പിന്നെയും കൊല്ലരുത്; ഇത് ഒരു രോഗം, ഉമയ്ക്ക് മറുപടിയുമായി ജയന്റെ സഹോദര പുത്രൻ
Recommended Video

പ്രശസ്ത സീനിയർ നടി ഉമ നായർക്ക് മറുപടിയുമായി നടനും ജയന്റെ സഹോദര പുത്രനുമായ ആദിത്യൻ ജയൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഉമ നായർ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യം എല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഉമ നായരുമായി സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നോടും ഉമ ജയന്റെ ബന്ധുവാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാൻ എതിർത്തിട്ടില്ല. ഉമ ചിലപ്പോൾ ബന്ധുവായിരിക്കാം, അല്ലാതിരിക്കാം. എന്നിരുന്നാലും ജനങ്ങൾ കാണുന്ന ഒരു പരിപാടിയിൽ വന്നിരുന്നുകൊണ്ട് ജയൻ എന്റെ വല്ല്യച്ഛനാണെന്ന് പറയുന്നത് ശരിയല്ലെന്നും ആദിത്യൻ ജയൻ പറയുന്നു.
എന്റെ അമ്മൂമ്മയ്ക്ക് ഒരു സഹോദരിയും നാല് സഹോദരങ്ങളുമാണുള്ളത്. അമ്മൂമ്മയുടെ സഹോദരിയുടെ പേര് സരസ്വതി എന്നാണെന്നും ആദിത്യൻ പറയുന്നു. ഇവരുടെയൊക്കെ പേരും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇവരുടെയൊന്നും ചെറുമോളല്ല ഉമ നായരെന്നും ആദിത്യൻ തന്റെ എഫ്ബി അക്കൗണ്ടിലിട്ട വീഡിയോയിലൂടെ പറയുന്നു. തന്റെ അനുജത്തി ലക്ഷ്മിയുടെ വിവാഹത്തിന് എല്ലാവരും വന്നിരുന്നു അപ്പോഴും ഉമയെ കണ്ടിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമയെ താൻ മോശക്കാരിയായി ചിത്രീകരിക്കുന്നതല്ല, ഉമ ചിലപ്പോൾ ബന്ധുവായിരിക്കാം പക്ഷേ അത് പറയുന്നതിൽ ഒരു മര്യാദവേണമെന്ന് ആദിത്യൻ ജയൻ പ്രതികരിച്ചു. 27 വർഷത്തെ പക്വത ഉമ നായർ കാണിക്കണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുവാണെന്നോ അല്ലെന്നോ പറയുന്നില്ല
തൃശ്ശൂരിലുള്ള വിളിച്ച് പറഞ്ഞത് അച്ഛന്റെ കുടുംബമായ പഴവൂർ കുടുംബത്തിൽ നിന്നാണെന്നും. ആരാണ് ഈ കുട്ടിയെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നും ആദിത്യൻ പറയുന്നു. ഇതിനോട് പ്രതികരിക്കേണ്ടതില്ല എന്നാണ് വിചാരിച്ചത്. എന്നാൽ ഉമ വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും ആദിത്യൻ ജയൻ പറയുന്നു. ഉമ ബന്ധുവാണെന്നും അല്ലെന്നും പറയുന്നില്ല. അകന്ന ബന്ധുവായിരിക്കാം, എന്തു തന്നെയായാലും ജയന്റെ സഹോദരന്റെ മകളല്ല ഉമ നായർ എന്നും അദ്ദേഹം വ്യക്തമാക്കി.

ചാനലിനോ റിമി ടോമിക്കോ എതിരല്ല...
ചാനലിനെയോ റിമി ടോമിയെയോ ഇതിൽ വലിച്ചിഴക്കാൻ എനിക്ക് താൽപ്പര്യമില്ല. അവർ ആരും തന്നെ ഇക്കാര്യം അറിഞ്ഞിട്ടുപോലുമുണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു. ആദിത്യന്റെ അനുജത്തി ലക്ഷ്മി ഉു നായരുടെ ഈ പരാമർശത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാൽ ലക്ഷ്മിക്ക് മറുപടിയുമായി ഉമ നായരും മറ്റൊരു പോസ്റ്റുമായി രംഗത്ത് വരികയായിരുന്നു.

പലരും രംഗത്ത് വരാറുണ്ട്
പലപ്പോഴും വല്ല്യച്ഛന്റെ(ജയൻ) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയിൽ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാൾ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് ലക്ഷ്മി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവർ സത്യവസ്ഥ അറിയാമെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എല്ലാ നവംബർ 16നും വല്ല്യച്ഛനെ ഇഷ്ടപ്പെടുന്നവർ വീട്ടിൽ വരാറുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് ലക്ഷ്മി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ക്ലാരിറ്റി വേണം
ബന്ധങ്ങൾ ആരോപിക്കുമ്പോൾ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇൻസൾട്ട് ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണെ എന്ന് കരുതിയാണെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു. എന്നാൽ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയൽ നടി ഉമ നായർ രംഗത്ത് എത്തുകയായിരുന്നു. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം എന്ന് പറഞ്ഞാണ് ഉമ പ്രതികരിച്ചത്.
ഉമയുടെ പ്രതികരണം
താന്‍ പറഞ്ഞത് മുഴുവന്‍ വ്യക്തമായി കേള്‍ക്കാതെയാണ് പെണ്‍കുട്ടി വന്നതെന്നും തന്റെ അച്ഛമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ഛനാണെന്നുമാണ് താന്‍ പറഞ്ഞത്. എന്ന വിശദീകരണവുമായാണ് ഉമ നായർ പറഞ്ഞത്. പ്രശസ്ത് സീരിയൽ താരമാണ് ഉമ നായർ. തമിഴിലടക്കം പല സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്. ദൂർദർശനിലിൽ ബാല താരമായാണ് ഉമ നായർ സജീവമായത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications