Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾ

Recommended Video

cmsvideo
    'അമിട്ടടി', കുമ്മനടിക്ക് ശേഷം BJP വക പുതിയ 'വാക്ക്' | Oneindia Malayalam

    കഴിഞ്ഞ ദിവസം പിണറായിയില്‍ കൂടി കടന്നുപോയ ബിജെപി ജനരക്ഷായാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തില്ല. പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിതം ആയിരുന്നു അമിത് ഷായുടെ പിന്‍മാറ്റം.

    പിണറായി വിജയന്റെ നാട്ടില്‍ വരാന്‍ അമിത് ഷാ ഭയന്നു എന്നൊക്കെ ആയിരുന്നു സോഷ്യല്‍ മീഡിയ സംഖാക്കളുടെ പരിഹാസം. എന്നാല്‍ ഒരുപടി കൂടി കടന്നായിരുന്നു ട്രോളന്‍മാരുടെ പ്രതികരണം.

    കൊച്ചി മെട്രോയില്‍ ക്ഷണിക്കാതെ കയറിയ കുമ്മനം രാജശേഖരെ ട്രോളിയത് പോലെ തന്നെ വരാമെന്ന് പറഞ്ഞ് വരാതിരുന്ന അമിത് ഷായേയും ട്രോളി!!! പുതിയൊരു വാക്കും സംഭാവന ചെയ്തു... അമിട്ടടി!!!

    പിണറായിയിൽ എത്തിയപ്പോള്‍

    പിണറായിയിൽ എത്തിയപ്പോള്‍

    പയ്യന്നൂര്‍ വരെ ഒപ്പമുണ്ടായിരുന്ന ആളാണ്. പിണറായിയില്‍ എത്തിയപ്പോള്‍ കാണാനില്ല. എന്താണ് വിളിക്കുക!

    അമിട്ടടി

    അമിട്ടടി

    കുമ്മനടിക്ക് ശേഷം ബിജെപി നേതാക്കള്‍ ട്രോളന്‍മാരുടെ പദാവലിയിലേക്ക് സംഭാവന ചെയ്ത പുതിയ വാക്ക്... അമിട്ടടി!

    ഇപ്പ പോയി

    ഇപ്പ പോയി

    ഇത്രയും നേരം അവിടെ ഉണ്ടായിരുന്നു. ഇപ്പോ പോയി. അമിട്ടടി എന്നല്ലാതെ എന്ത് വിളിക്കും!

    അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍

    അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍

    അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശ നീലിമയില്‍ അവന്‍ അമിട്ടടിച്ചു! കണ്ണന്താനവും യോഗിയും തള്ളി മറിച്ചു... സുരുവിന്റെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു ഷാനി!!!

    വല്യ ധാരണയില്ലായിരുന്നല്ലേ

    വല്യ ധാരണയില്ലായിരുന്നല്ലേ

    കേരളത്തിലെ ട്രോളന്‍മാരെ കുറിച്ച് അമിത് ഷായ്ക്കും യോഗിക്കും വലിയ ധാരണ ഇല്ലായിരുന്നല്ലേ... അമിത് ഷായ്‌ക്കെങ്കിലും ഓര്‍മ കാണേണ്ടതായിരുന്നു!

    ഷാജി പാപ്പന്‍ സോങ്

    ഷാജി പാപ്പന്‍ സോങ്

    ഷാജി പാപ്പന്റെ ഇന്‍ട്രോ സോങ് പോലെ ഒരെണ്ണം അമിത് ഷാ ജിയ്ക്കും കൂടി എടുത്താലോ എന്നാണ് ട്രോളേഴ്‌സിന്റെ ആലോചന.

    അമിട്ടടിക്കും

    അമിട്ടടിക്കും

    ഇതിപ്പോള്‍ വന്ന് വന്ന് കുമ്മനടിയേക്കാള്‍ ഹിറ്റ് ആകുമോ എന്നാണ് സംശയം. ഉപയോഗം കൂടുതല്‍ ഇതിനായിരിക്കുമല്ലോ

    ബലിയിടുമ്പോഴും അമിട്ടണം

    ബലിയിടുമ്പോഴും അമിട്ടണം

    ബലിയിടുമ്പോള്‍ വെള്ളത്തില്‍ മൂന്ന് തവണ മുങ്ങി നിവരണമല്ലോ... അതിന് അമിട്ടാന്‍ പറഞ്ഞാല്‍ മനസ്സിലാകുമോ ആവോ

    സന്തോഷിച്ചാട്ടേ...

    സന്തോഷിച്ചാട്ടേ...

    സത്യം പറഞ്ഞാല്‍ കുമ്മനം സന്തോഷിക്കുകയല്ലേ വേണ്ടത്. കുമ്മനടി മാറി അമിട്ടടി വന്നില്ലേ

    കുമ്മനടിയും അമിട്ടടിയും

    കുമ്മനടിയും അമിട്ടടിയും

    ഇതൊരു വല്ലാത്ത കോമ്പിനേഷന്‍ ആയിപ്പോയി. ഒരു സ്ഥലത്ത് കുമ്മനടി, അപ്പുറത്ത് അമിട്ടടി!

    അമിട്ടി വിദഗ്ധര്‍

    അമിട്ടി വിദഗ്ധര്‍

    ഇനി മുതല്‍ മുങ്ങല്‍ വിദഗ്ധര്‍ അമിട്ടടി വിദഗ്ധര്‍ എന്ന് അറിയപ്പെടുമോ ആവോ.... പാവം അമിത് ഷാ!

    ട്രോളിങ് പരിണാമം

    ട്രോളിങ് പരിണാമം

    ഇത്രയും നാള്‍ കുമ്മനടിയായിരുന്നു സൂപ്പര്‍ ഹിറ്റ്. ഇനിമുതല്‍ അത് മാറിയല്ലോ... അതാണ് ട്രോളിന്റെ പരിണാമം!

    എല്ലാത്തിനും ചേരും

    എല്ലാത്തിനും ചേരും

    അവിടെ മുങ്ങി, വേറെ എവിടേയെങ്കിലും പൊങ്ങിയാല്‍ അമിട്ടടിയും ഉപയോഗിക്കാം കുമ്മനടിയും ഉപയോഗിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞതുപോലെ

    അപ്പോ തന്നെ കിട്ടി

    അപ്പോ തന്നെ കിട്ടി

    കുമ്മന്‍ജിയുടെ പേരിന് പുതിയ അര്‍ത്ഥമൊക്കെ കിട്ടി എന്ന് പറഞ്ഞതേയുള്ളൂ. അടുത്ത ആള്‍ക്കും കിട്ടി പേരിന് പുതിയ അര്‍ത്ഥം.

    കല്യാണക്കഥ

    കല്യാണക്കഥ

    കല്യാണക്കാര്യത്തില്‍ ആയിരുന്നല്ലോ കുമ്മനടി ഏറ്റവും ഹിറ്റ് ആയത്. ഇപ്പോഴിതാ അമിട്ടടിയും കല്യാണത്തില്‍ വന്നുകഴിഞ്ഞു.

    ഫ്രീക്ക് പേര്

    ഫ്രീക്ക് പേര്

    മുങ്ങുന്നതിനൊക്കെ ഇപ്പോള്‍ ഫ്രീക്ക് പേരായല്ലോ എന്നാണ് പല ചങ്ക് ബ്രോസും ആലോചിക്കുന്നത്. ട്രോളുകള്‍ കാണുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

    ട്രോളല്ലേ ചേട്ടാ

    ട്രോളല്ലേ ചേട്ടാ

    ഇനിയിപ്പോള്‍ കേരളത്തിലെ പരിപാടികള്‍ക്ക് അമിത് ഷായെ കൊണ്ടുവന്നാല്‍ അണികള്‍ ഇങ്ങനെ ചോദിക്കുമോ... അമിട്ടൊക്കെ വെറുതേ ട്രോളല്ലേ ചേട്ടാ എന്ന്!

    ഷാജി എവിടെ

    ഷാജി എവിടെ

    വല്യ പ്രതീക്ഷയില്‍ ആയിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം. എല്ലാം അമിട്ടടയില്‍ പോയില്ലേ...

    ബാക്കി ട്രോളന്‍മാര്‍ പറയും

    ബാക്കി ട്രോളന്‍മാര്‍ പറയും

    എന്റെ പേര് അമിത്... ശരിയാ, ബാക്കി ഇവിടത്തെ ട്രോളന്‍മാര്‍ പറയും. ഒരു നേതാക്കള്‍ക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ ട്രോള്‍ ദൈവങ്ങളേ

    അമിട്ടടിച്ച് കയറിയപ്പോള്‍

    അമിട്ടടിച്ച് കയറിയപ്പോള്‍

    ജനരക്ഷായാത്രയ്ക്കിടെ ഒന്ന് അമിട്ടടിച്ച് രാമലീല കാണാന്‍ കയറിയതാ... പേരിന് പോലും ഇല്ല ഒരു കാവിക്കൊടി!!!

    ഇത്രയ്ക്കും വേണോ

    ഇത്രയ്ക്കും വേണോ

    മുങ്ങുക എന്നതിന് അമിട്ടടി എന്നൊക്കെ പറയാം. എന്നാല്‍ മുങ്ങിമരിക്കുന്നതിനെ ഒക്കെ ഇങ്ങനെ ട്രോളുന്നത് ശരിയാണോ എന്നും ചോദിക്കുന്നുണ്ട് ചിലര്‍.

    തോമസുകുട്ടീ...

    തോമസുകുട്ടീ...

    തോമസുകൂട്ടീ... വിട്ടോടാ! ഈ ഡയലോഗ് മലയാളികള്‍ ഒരുകാലത്തും മറക്കില്ല. ഇനിയിപ്പോള്‍ തോമസുകുട്ടീ, അമിട്ടിക്കോടാ എന്നെങ്ങാനും ആക്കിമാറ്റുമോ എന്നാണ് സംശയം.

    അമിട്ട്!!!

    അമിട്ട്!!!

    ക്ലാസില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പോലും ഇനി ആ പേര് കേള്‍ക്കാം. ഒന്നല്ല, പലതവണ. മുങ്ങുന്നവര്‍ ഇഷ്ടം പോലെ കാണുമല്ലോ

    രണ്ട് പേര്‍

    രണ്ട് പേര്‍

    വിളിക്കാത്ത സ്ഥലത്ത് പൊങ്ങും- കുമ്മനടി. വിളിച്ചിടത്ത് നിന്ന് മുങ്ങും- അമിട്ടടി.

    വിപരീത പദം

    വിപരീത പദം

    കുമ്മനടിക്ക് ഒരു വിപരീത പദത്തിനായുള്ള കാത്തിരിപ്പില്‍ ആയിരുന്നു ട്രോളേഴ്‌സ്. അമിത് ഷാ സഹായിച്ച് അതും സാധിച്ചു!

    ഏതാ ആ പടക്കം

    ഏതാ ആ പടക്കം

    കടയില്‍ നിന്ന് കുറേയേറെ പടക്കങ്ങളുമായി വീട്ടിലെത്തി. നോക്കിയപ്പോള്‍ അതില്‍ ഒരു പടക്കം മാത്രം മിസ്സിങ്. ഏതായിരിക്കും അത്!

    പാട്ടും ആയി കേട്ടോ

    പാട്ടും ആയി കേട്ടോ

    വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ 'അമിട്ടടിക്കരുതേ;... അമിട്ടടിച്ചാലോ ഞങ്ങടെ പരാതി തീരൂല്ല!! ഈ പാട്ട് ഇപ്പോള്‍ ആരായിരിക്കും പാടുന്നുണ്ടാവുക

    അതിലും കഷ്ടമാണ്

    അതിലും കഷ്ടമാണ്

    വരാമെന്ന് പറഞ്ഞിട്ട് വരാതിരിക്കുന്നത് ശരിക്കും കഷ്ടമാണ് അല്ലേ... എന്നാല്‍ അതിലും കഷ്ടമാണ് വിളിക്കാത്തിടത്ത് കയറിച്ചെല്ലുന്നത് എന്ന്!

    മികച്ച അമിട്ടടി

    മികച്ച അമിട്ടടി

    മലയാള സിനിമ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച അമിട്ടടി ഏതാണെന്ന് പറയാന്‍ പറ്റുമോ! ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഈ അമിട്ടടി ആണത്രെ അത്!

    അപ്പോഴേക്കും

    അപ്പോഴേക്കും

    ഒന്ന് കാണാന്‍ വേണ്ടി കുമ്മനടിച്ച് വന്നതാ... അപ്പോഴേക്കും അവള്‍ അമിട്ടടിക്കുന്നത് എന്തൊരു കഷ്ടമാണ്!!!

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+