മുകേഷിന് പിന്നാലെ സണ്ണി വെയ്‌നും ഓഡിയോയില്‍ കുടുങ്ങി?
രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ സിനിമാ താരം മുകേഷ് ഫോണില്‍ തെറി പറയുന്ന ഓഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ആഴ്ചയിലെ താരം. മുകേഷിന്റെ ഫോണ്‍കോളുകള്‍ക്ക് പിന്നാലെ അതിനെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ ചെറിയൊരു ആഘോഷം തന്നെ നടത്തി. മുകേഷിന്റെ തന്നെ സിനിമ ഡയലോഗുകള്‍ വെച്ചായിരുന്നു പണി.
മുകേഷിന്റെ ഓഡിയോ ഹിറ്റായതിന് പിന്നാലെ മറ്റൊരു സിനിമാ താരത്തിന്റെ പേരിലും ഓഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ന്യൂ ജെനറേഷന്‍ താരമായ സണ്ണി വെയ്‌നിന്റെ പേരിലാണ് പുതിയ ക്ലിപ്. തന്റെ ഫോണിലേക്ക് ജാഡ എന്ന് വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ച ഒരാളെ സണ്ണി വെയ്ന്‍ വിളിച്ച് ഉപദേശിക്കുന്നതാണ് ഓഡിയോയില്‍ ഉള്ളത്.

ജാഡയെന്ന് വിളിക്കരുത്
താന്‍ ഒരു സാധാരണക്കാരനാണ് എന്നാണ് സണ്ണി വെയ്ന്‍ ആരാധകനോട് പറയുന്നത്. എല്ലാ മെസേജുകളും നോക്കാനും മറുപടി അയക്കാനും പറ്റി എന്ന് വരില്ല. അതുകൊണ്ട് തന്നെ ജാഡയെന്ന് വിളിക്കരുത് എന്നും സണ്ണി വെയ്ന്‍ പറയുന്നത് കേള്‍ക്കാം.

ഇതിന് പിന്നിലാര്
സണ്ണി വെയ്‌നിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതാര് എന്നത് വ്യക്തമല്ല. 4 മിനുട്ട് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ഓഡിയോ ആണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്നത്.

സണ്ണി വെയ്ന്‍ അല്ലേ
അതേസമയം ഇത് സണ്ണി വെയ്ന്‍ അല്ല സംസാരിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കാണാം. എന്നാല്‍ താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച പോസ്റ്റുകളൊന്നും കാണാനില്ല.

സ്റ്റാറായത് മുകേഷ്
അസമയത്ത് വിളിച്ച് ശല്യം ചെയ്ത ആരാധകനെ ചീത്ത പറഞ്ഞെങ്കിലും മുകേഷിന് പിന്തുണ നല്‍കാന്‍ ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ടായിരുന്നു.


Click it and Unblock the Notifications
