പല്‍വാല്‍ദേവന്റെ പന!!! മഹേന്ദ്രന്റെ ചാട്ടം!!! ബാഹുബലിക്ക് വീണ്ടും കൊല്ലുന്ന ട്രോളുകള്‍... പാവം മൗലി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞുപോയിരിക്കുന്നു. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നതിന്റെ ഉത്തരവും എല്ലാവര്‍ക്കും കിട്ടിക്കഴിഞ്ഞു. എന്നിട്ടും ബാഹുബലി ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല.

മകിഴ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് പുറത്തുള്ള പനകളാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ പ്രധാന ഇര. ആ പനകള്‍ ഉപയോഗിച്ചായിരുന്നല്ലോ മകന്‍ ബാഹുബലി കോട്ടയ്ക്കത്ത് കയറിയത്.

സര്‍ ഐസക് ന്യൂട്ടന്റെ ചലന സിദ്ധാന്തങ്ങളെല്ലാം കാറ്റില്‍ പറത്തിയ ബാഹുബലിയെ പിന്നെ ട്രോളാതെ എന്ത് ചെയ്യാനാണ് അല്ലേ...

രമണനില്ലാതെ എന്ത്

രമണനില്ലാതെ എന്ത്

ട്രോള്‍ എന്തുമായിക്കൊള്ളട്ടെ... രമണന്‍ ഇല്ലാതെ ഒന്നും നടക്കില്ല. പാവം രമണന്‍ ക്ഷത്രിയനായി ജനിച്ചിട്ടും കാര്യമുണ്ടായില്ല. പനയില്‍ കയറി എത്തിയത് ഇവിടെയാണല്ലോ!!!

ബേബിച്ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍

ബേബിച്ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍

ബേബിച്ചേട്ടനും മഹേഷും ബാഹുബലിയുടെ എതിര്‍ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ സംഗതി സിപിള്‍ ആയേനെ. ഒടുവില്‍ ഇങ്ങനെ എഴുതിക്കാണിച്ചാല്‍ മതി... എ ഫിലിം ബൈ എസ്എസ് രാജമൗലി ആന്റ് ദിലീഷ് പോത്തന്‍!!

ആ പേരൊന്ന് മാറ്റിക്കിട്ടിയാല്‍

ആ പേരൊന്ന് മാറ്റിക്കിട്ടിയാല്‍

രാജാവാണ് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. പാസ്‌പോര്‍ട്ടിലെ പേര് മാറ്റിയില്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ശിവ എന്ന പേര് പാസ്‌പോര്‍ട്ടിലെങ്കിലും മഹേന്ദ്ര ബാഹുബലി എന്നാക്കിക്കിട്ടിയാല്‍ മതിയായിരുന്നു.

അങ്ങ് ബഹിരാകാശത്ത്

അങ്ങ് ബഹിരാകാശത്ത്

മകിഴ്മതി കീഴടക്കാന്‍ കൂടെയുണ്ടായിരുന്ന ഭടനാ... പിന്നെ യുദ്ധം ചെയ്യാന്‍ പോകുമ്പോഴെല്ലാം ഇതാണ് വേഷം. ശ്വാസമെങ്കിലും കിട്ടണ്ടേ...

ഇതാണ് പൊതുഗതാഗതം

ഇതാണ് പൊതുഗതാഗതം

മകിഴ്മതിയിലെ പൊതുഗതാഗത വകുപ്പ് എത്ര സിംപിളാണെന്ന് നോക്കിയേ... ഓരോ സ്ഥലത്തേക്കും പോകാന്‍ ഓരോ പനയില്‍ കയറിയാല്‍ മതി.

തൊരപ്പന്‍ കൊച്ചുണ്ണി

തൊരപ്പന്‍ കൊച്ചുണ്ണി

പന വളച്ച് ഭടന്‍മാരെ കൊട്ടാരത്തിനകത്തേക്ക് എത്തിച്ച ബാഹുബലി മാസ് ആണെങ്കില്‍ രണ്ട് കിടക്കമാത്രം വച്ച് 12 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സുരക്ഷിതമായ ലാന്റ് ചെയ്ത തൊരപ്പന്‍ കൊച്ചുണ്ണി മരണമാസ് അല്ലേ!

അങ്ങ് ഗള്‍ഫിലെത്തി

അങ്ങ് ഗള്‍ഫിലെത്തി

ബാഹുബലിയുടെ ലൊക്കേഷന്‍ ആണ് എന്നറിയാതെ പനയുടെ മുകളില്‍ കയറിയതാ... ഇപ്പോ അങ്ങ് ദുബായിലെത്തി.

തെങ്ങ് ചതിക്കില്ല... പനയോ

തെങ്ങ് ചതിക്കില്ല... പനയോ

തെങ്ങ് ചതിക്കില്ല എന്നൊക്കെ പറയാം. പക്ഷേ പനയുടെ കാര്യത്തില്‍ അങ്ങനെ ഒരു ഉറപ്പും പറയാന്‍ പറ്റില്ല. പല്‍വാല്‍ ദേവാന്‍ വച്ച പനകളാണല്ലോ ഒടുക്കം പണികൊടുത്തതും.

 ജയ് മകിഴ്മതി

ജയ് മകിഴ്മതി

ഓരോ ഭാഷകളിലെ സിനിമളില്‍ നിന്ന് ഓരോ രീതിയിലാണ് വില്ലന്‍മാര്‍ അങ്ങ് ചന്ദ്രനില്‍ വരെ എത്താറുള്ളത്. ഇതിപ്പോള്‍ വിശദീകരണം ഒന്നും വേണ്ട... ജയ് മകിഴ്മതി എന്ന ഒറ്റ മുദ്രാവാക്യം കൊണ്ട് ആളെ തിരിച്ചറിയാം.

അത്ര പരിശീലനം കിട്ടിയില്ല

അത്ര പരിശീലനം കിട്ടിയില്ല

ബാഹുബലി പനയില്‍ കയറ്റി വിട്ടവരൊക്കെ നല്ല പരിശീലനം കിട്ടിയവരായിരിക്കും അല്ലേ... അത്രയ്ക്ക് പരിശീലനം ഒന്നും കിട്ടാതെ പന വഴി കോട്ടയില്‍ എത്തിയ ഒരു പാവം ഭടന്‍!!!

 ഇങ്ങനെ പോകാം

ഇങ്ങനെ പോകാം

പനയില്‍ നിന്ന് തെറിച്ച് പോകുന്ന ഒരു ഭടന്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. ഇനിയിപ്പോള്‍ ശൂന്യാകാശത്തെവിടെയെങ്കിലും വച്ച് കാണാം.

നട്ടെല്ല് റബ്ബറാക്കും

നട്ടെല്ല് റബ്ബറാക്കും

പല്‍വാല്‍ദേവന്റെ പറമ്പിലെ പന എന്ത് തെറ്റ് ചെയ്തിട്ടാണോ ഇങ്ങനെ!!! എല്ലാവരും കൂടി റബ്ബര്‍ വളക്കുന്നതുപോലെ അല്ലെ പന വളച്ചത്.

 ബോധം വന്നപ്പോള്‍

ബോധം വന്നപ്പോള്‍

ആവേശത്തിന് പനയുടെ മുകളില്‍ കയറി തെറിച്ചതാ... ബോധം വന്നപ്പോള്‍ എവിടെഎത്തി എന്ന് പോലും ഓര്‍മയില്ല.

സബാഷ്!!!

സബാഷ്!!!

കോട്ടയുടെ മുകളിലെത്താന്‍ വേണ്ടി പന വലിച്ചുവച്ച് വിട്ടതാ... എത്തിയതാകട്ടെ പല്‍വാല്‍ ദേവന്റെ കാട്ടുപോത്തിന്റെ മുന്നില്‍. സബാഷ്!!!

സര്‍ക്കാര്‍ ജോലി ഉണ്ടോ

സര്‍ക്കാര്‍ ജോലി ഉണ്ടോ

കട്ടപ്പനയിലെ ആ അമ്മച്ചിയെ ഓര്‍മയില്ലേ... ഇനിയിപ്പോള്‍ ശിവകാമി ദേവി തന്റെ മകന് വേണ്ടി കല്യാണം ആലോചിച്ചാല്‍ പോലും സര്‍ക്കാര്‍ ജോലി ഉണ്ടോ എന്ന് ചോദിച്ച് കളയും!

മഹിഷ്മതി മനോരമ

മഹിഷ്മതി മനോരമ

മഹേന്ദ്ര ബാഹുബലി പല്‍വാല്‍ദേവനെ തോല്‍പിച്ചതിന്റെ പിറ്റേന്ന് ഇറങ്ങിയ മനോരമ പത്രം ഏതാണ്ട് ഇങ്ങനെ ഇരിക്കും. മകിഴ്മതിയില്‍ മനോരമ ഇല്ലാതിരിക്കുമോ!

ആട്ടി വിടും.. ഫാ!!!

ആട്ടി വിടും.. ഫാ!!!

ബാഹുബലി പനയില്‍ കെട്ടിവലിച്ച് വിട്ട ഭടന്‍ ആയിരുന്നു. കുന്തവും ആയുധങ്ങളും എടുക്കാന്‍ വിട്ടുപോയി... ചെന്ന് വീണതാകട്ടെ പല്‍വാല്‍ദേവന്റെ മുന്നിലും. പിന്നത്തെ കാര്യം പറയേണ്ടല്ലോ!

അന്ന് ചെയ്തവന്

അന്ന് ചെയ്തവന്

അന്ന് ദേവസേനയെ മോചിപ്പിക്കാന്‍ പോയപ്പോള്‍ മകിഴ്മതിയുടെ കോട്ടമതിലൊക്കെ സിംപിളായി ചാടിക്കടന്നവനാണ് മഹേന്ദ്ര ബാഹുബലി. പിന്നെ എന്തിനാണാവോ രണ്ടാം ഭാഗത്തില്‍ പനയുടെ സഹായം തേടിയത്?

പാവം പല്‍വാല്‍ ദേവന്‍

പാവം പല്‍വാല്‍ ദേവന്‍

തന്റെ കോട്ടയ്ക്ക് ചുറ്റും വച്ച് വളര്‍ത്തിയ പന ഇങ്ങനെ ഒരു പണി തരും എന്ന് പല്‍വാല്‍ ദേവന്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

ആരോട് പറയാന്‍

ആരോട് പറയാന്‍

പന വലിച്ച് വിട്ടതൊക്കെ ശരി തന്നെ. ഭടന്‍മാരൊക്കെ എവിടെ എത്തി എന്ന് ആര്‍ക്കെങ്കിലും അറിയാമോ? ആരോട് പറയാന്‍... ആര് കേള്‍ക്കാന്‍...

 അനുഗ്രഹിക്കണം

അനുഗ്രഹിക്കണം

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പിള്ളേച്ചന്‍ പറഞ്ഞതുപോലെ പറയേണ്ടി വരും. പല്‍വാല്‍ദേവന്‍ ആരാ മോന്‍...

അപ്പോള്‍ നാലാമന്‍

അപ്പോള്‍ നാലാമന്‍

നാല് പേരെ ഒരുമിച്ച് പനയില്‍ കയറ്റി വിട്ടതായിരുന്നു. ഒരുത്തന്‍ അങ്ങ് ചന്ദ്രനില്‍ എത്തി എന്നാണ് തോന്നുന്നത്.

English summary
Again Social Media mock Bahubali 2 with trolls
Please Wait while comments are loading...