'പന്തളക്കുമ്മനം'!!! എന്നിട്ടരിശം തീരാഞ്ഞവനാ... പന്തളം ശ്രീജിത്തിന് വീണ്ടും വെടിക്കെട്ട് ട്രോളുകള്‍

  • Written By: Desk
Subscribe to Oneindia Malayalam

ദളിത് ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്ന് വച്ച് ഫേസ്ബുക്കില്‍ ലൈവിലെത്തിയ ശ്രീജിത്ത് പന്തളം എന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിനെ ആരും മറന്നുകാണില്ല. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇത്രയധികം ആരേയും ട്രോളിയിട്ടുണ്ടാവില്ല.

കട അടപ്പിക്കാന്‍ വരുന്നവരുടെ കാല് തല്ലി ഒടിക്കും എന്നൊക്കെ പറഞ്ഞ കക്ഷി, അവസാനം പോലീസിന്റെ പിടിയിലും ആയി. പോലീസ് കൊണ്ടുപോകുമ്പോള്‍ പറഞ്ഞതാകട്ടെ, കടയിലെ ലൈറ്റും ഫാനും കംപ്യൂട്ടറും ഒക്കെ ഓഫ് ചെയ്യണം എന്നും.

എന്തായാലും പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇറങ്ങിയ ശ്രീജിത്ത് ജി രണ്ടും കല്‍പിച്ച മട്ടാണ്. ഈ പൊങ്കാല കൊണ്ടൊന്നും താന്‍ തീരില്ലെന്നാണ് വീണ്ടും ഫേസ്ബുക്ക് ലൈവില്‍ വന്ന് വെല്ലുവിളി. ഇതും കൂടി ആയപ്പോള്‍ പിന്നെ ട്രോളന്‍മാരുടെ കൈത്തരിപ്പ് മാറ്റാന്‍ വേറെ വഴി അന്വേഷിച്ച് പോകേണ്ട ആവശ്യമേ വന്നില്ല എന്നതാണ സത്യം. പന്തളക്കുമ്മനം എന്ന പേരും കിട്ടിയിട്ടുണ്ട്!

പേരൊക്കെ മാറി

പേരൊക്കെ മാറി

പണ്ടൊക്കെ ശരിക്കും ഉള്ള പേര് പറഞ്ഞാല്‍ മതിയായിരുന്നു. ഇപ്പോള്‍ പന്തളം ജി വന്നതിന് ശേഷം കംപ്യൂട്ടറിന് വരെ ശ്രീജിത്ത് എന്നാണ് വിളിപ്പേര്!

തിരിച്ചും മറിച്ചും

തിരിച്ചും മറിച്ചും

ശ്രീജിത്ത് എന്ന പേര് കംപ്യൂട്ടറിന് ആണെങ്കില്‍ ഫാനിന് പേര് മാറ്റിക്കൊടുക്കും. പന്തളം എന്നാണത്രെ ഇപ്പോള്‍ ഫാനിനെ ഒക്കെ വിളിക്കുന്നത്. ഇനിയിപ്പോള്‍ ലൈറ്റിനെ എന്ത് വിളിക്കും എന്നാണ് അറിയേണ്ടത്!

ഇത്രേം ഗതികേടുള്ളവര്‍

ഇത്രേം ഗതികേടുള്ളവര്‍

സ്ഥലപ്പേരിന്റെ കാര്യത്തില്‍ ഇത്രയും ഗതികേടുള്ളവര്‍ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു കുമ്മനംകാര്‍. എന്തായാലും ശ്രീജിത്ത് ജി വന്നതോടെ പന്തളംകാരും അതേ അവസ്ഥയില്‍ ആയിട്ടുണ്ട്!

പ്രത്യേകിച്ച് പറയണ്ട

പ്രത്യേകിച്ച് പറയണ്ട

എന്തായാലും ശ്രീജിത്ത് ജിയുടെ സ്റ്റുഡിയോയില്‍ ഇനി വരുന്നവരോട് സ്‌മൈല്‍ പ്ലീസ് എന്ന് പ്രത്യേകം പറയേണ്ട ഒരു കാര്യവും ഉണ്ടാവില്ല. വന്ന ചിരി ഒന്ന് നിര്‍ത്തിക്കിട്ടാന്‍ എന്ത് ചെയ്യും എന്നാണത്രെ പലരും ആലോചിക്കുന്നത്!

അറപ്പ് മാറാന്‍

അറപ്പ് മാറാന്‍

ഇപ്പോള്‍ ഫേസ്ബുക്കിലെ താരങ്ങള്‍ കുമ്മനംജിയും പന്തളംജിയും ആണല്ലോ... കുമ്മനം എത്ര സീരിയസ് ആയി പോസ്റ്റ് ഇട്ടാലും ആ കളിയാക്കല്‍ സ്‌മൈലി അല്ലേ കൂടുതല്‍ കിട്ടുന്നത്. അതുപോലെ ഒരു അയ്യായിരം റിയാക്ഷന്‍ കിട്ടിയിരുന്നെങ്കില്‍ അറപ്പ് മാറിക്കിട്ടിയേനെ എന്ന്!

അത്രേ പറഞ്ഞുള്ളൂ....

അത്രേ പറഞ്ഞുള്ളൂ....

ഒരു ഹര്‍ത്താലിന് എന്‌റെ സ്റ്റുഡിയോ തുറന്നപ്പോളാണ് ഈ ചോദ്യം ആയിമായി കേട്ടത്. ആരാണ് നീ, നിനക്ക് എന്തര് വേണം എന്ന്! ഞാന്‍ പറഞ്ഞു, എനിക്ക് കട തുറക്കണം എന്ന്. അതോട് തീര്‍ന്നുകിട്ടി!

വിശാലഹൃദയനായ ആശാന്‍!

വിശാലഹൃദയനായ ആശാന്‍!

ഈ പാവം സ്വയം സേവകനേയും അമൃത സ്റ്റുഡിയോയേയും ലോക പ്രശസ്തമാക്കിയ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും നമോവാകം- സ്‌റ്റേഷനില്‍ നിന്നിറങ്ങിയ പന്തളംജിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു. എന്താല്ലേ... തന്നെ ട്രോളിയവരോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു!

ശരിക്കും ചാണകം!

ശരിക്കും ചാണകം!

ചാവാന്‍ കിടക്കുകയാണെങ്കിലും മുസ്ലീം സഹോദരന്‍ തരുന്ന വെള്ളം കുടിക്കില്ല എന്നൊക്കെയല്ലേ ഇങ്ങേര് തട്ടിവിട്ടിരിക്കുന്നത്. ചാണകസംഘി എന്നൊക്കെ വിളിക്കണമെങ്കില്‍ ഇങ്ങേരെ തന്നെ വിളിക്കണം എന്നാണ് ട്രോളന്റെ അഭിപ്രായം!

ഹര്‍ത്താലിന് മാത്രം

ഹര്‍ത്താലിന് മാത്രം

ഒരു പ്രമുഖ സ്ഥലത്തെ പ്രമുഖ സ്റ്റുഡിയോയിലേക്ക് ഫോട്ടോ എടുക്കാന്‍ എത്തുന്ന പെണ്‍കുട്ടി... ആ പെണ്കുട്ടിയോട് അവിടെ ഉള്‌ലവര്‍ പറഞ്ഞുകൊടുത്തത് ഇങ്ങനെ ആണത്രെ! ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം തുറക്കുന്ന സ്റ്റുഡിയോ!

പന്തളത്തിന്റെ പേര് മാറ്റാന്‍

പന്തളത്തിന്റെ പേര് മാറ്റാന്‍

ഇത്രയും നാണക്കേടുണ്ടാക്കിയ സ്ഥിതിക്ക് സ്ഥലത്തിന്റെ പേര് മാറ്റാന്‍ ജില്ലാ കളക്ടറും നാട്ടുകാരും കൂടി ഇറങ്ങിയത്രെ... കാണാന്‍ ചെന്നത് മുഖ്യമന്ത്രിയേയും; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

ഐസിയു ഗ്രൂപ്പില്‍!!!

ഐസിയു ഗ്രൂപ്പില്‍!!!

ഒടുവില്‍ ആ രണ്ട് സ്ഥലപ്പേരുകള്‍ ഐസിയു ഗ്രൂപ്പില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നത്രെ. ഏതൊക്കെയാണ് ആ സ്ഥലങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഇങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ പിന്നെ എത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

ഒരു പേര് മാത്രമല്ല

ഒരു പേര് മാത്രമല്ല

ലോകത്ത് ബിജെപിക്കാര്‍ക്ക് ശ്രീജിത്ത് എന്ന് മാത്രമൊന്നും അല്ലല്ലോ പേരുള്ളത്. ബാക്കിയുള്ള പേര് കാരും ഒന്ന് കരുതിയിരുന്നോ.... ശ്രീജിത്ത് എന്ന പേരുള്ളവര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റിന്നില്ലാത്രെ!

കളിയാക്കുന്ന സ്‌മൈലി

കളിയാക്കുന്ന സ്‌മൈലി

ഇപ്പോള്‍ പ്രധാനമായും ഫേസ്ബുക്കില്‍ കളിയാക്കുന്ന സ്‌മൈലി ഇടുന്ന സ്ഥലം കുമ്മനം രാജശേഖരന്റെ ലൈവോ പോസ്‌റ്റോ ഒക്കെ ആണ്. എന്തായാലും ശ്രീജിത്ത് ജി വന്നതിന് ശേഷം മറ്റൊരു സ്ഥലം കൂടി കണ്ടെത്തിയ സന്തോഷത്തിലാണ് ട്രോളന്‍മാര്‍!

അങ്ങനേയും പണികിട്ടി

അങ്ങനേയും പണികിട്ടി

വിശദമായ ഒരു ലൈവിന് മുമ്പായി ഒരു ചെറിയ ഫേസ്ബുക്ക് ലൈവും ശ്രീജിത്ത് പന്തളത്തിന്റേതായി ഉണ്ായിരുന്നു. അതില്‍ പക്ഷേ, വെല്ലുവിളി ഒന്നും ആയിരുന്നില്ലത്രെ. എന്തായാലും സംഗതി ഡിലീറ്റ് ചെയ്തിട്ടുണ്ട്!

വെറും ജിത്ത്?

വെറും ജിത്ത്?

ഇപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ സ്ഥലപ്പേര് പറയാന്‍ പന്തളം സ്വദേശികള്‍ക്ക് വിഷമമാണ്. പക്ഷേ, പോലീസ് ചോദിച്ചാല്‍ പേര് പറയാതിരിക്കാന്‍ പറ്റില്ലല്ലോ! ശ്രീജിത്ത് എന്ന് പേരുള്ളവരൊക്കെ വെറും ജിത്ത് എന്നാണത്രെ ഇപ്പോള്‍ പറയുന്നത്!

ഏപ്രില്‍ 1 ഉം ശ്രീജിത്ത് ജിയും!

ഏപ്രില്‍ 1 ഉം ശ്രീജിത്ത് ജിയും!

സംഗതി ഏപ്രില്‍ ഒന്നിന് ആണത്രെ, പന്തളം ശ്രീജിത്ത് ജിയുടെ ജന്മദിനം. ഈ തിരക്കിനിടയില്‍ പലരും അദ്ദേഹത്തെ ആശംകള്‍ അറിയിക്കാന്‍ വിട്ടുപോയിരുന്നു. ഇപ്പോള്‍ ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസിന്റെ ബഹളമാണെന്ന്!

ഒരേ ദിനം

ഒരേ ദിനം

സംഗതി ശ്രീജിത്ത് ജി മാത്രമല്ലല്ലോ ഏപ്രില്‍ 1 ന് ജനിച്ചത്. അദ്ദേഹത്തിന്റെ നേതാവും അങ്ങനെ തന്നെ അല്ലേ... ഇതില്‍പരം സന്തോഷിക്കാന്‍ ട്രോളന് വേറെ എന്തെങ്കിലും കാരണം വേണോ!

ഇനിയും അനുവദിച്ചാല്‍

ഇനിയും അനുവദിച്ചാല്‍

സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെ ആക്രമണം ഏറ്റവും അധികം അനുഭവിക്കുന്ന ആളുകളാണ് കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും. അതും ഒരു ജനസമ്മതിയായി കണക്കാക്കുന്നവരുണ്ട്... എന്തായാലും ശ്രീജിത്ത് ജിയെ ഇനിയും വളരാന്‍ അനുവദിച്ചുകൂടത്രെ!

ഭയങ്കര സീരിയസ്... എന്നിട്ടും

ഭയങ്കര സീരിയസ്... എന്നിട്ടും

കുമ്മനം രാജശേഖരന്‍ ആയാലും ശ്രീജിത്ത് പന്തളം ആയാലും കാര്യങ്ങള്‍ പറയുന്നത് വളരെ ഗൗരവത്തില്‍ ആണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം, കേള്‍ക്കുന്നവര്‍ ഇങ്ങനെ പൊട്ടിച്ചിരിക്കുകയല്ലേ! ഇങ്ങനെയാണ് പന്തളക്കുമ്മനം എന്ന പേര് വരെ കിട്ടിത്!

അടയാളം കിട്ടി

അടയാളം കിട്ടി

ഹര്‍ത്താല്‍ ദിനത്തില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടിയ്ക്ക് സഹായം എത്തിക്കാനുള്ള ബുദ്ധിമുട്ട് അറിയാമോ? ഇതിപ്പോള്‍ എളുപ്പമായല്ലോ... ഇതിലും വലിയ ലാന്‍ഡ് മാര്‍ക്ക് വേറെ എന്താണ് പറയാനുള്ളത്!

നാറ്റിച്ചല്ലോ...

നാറ്റിച്ചല്ലോ...

വര്‍ഷങ്ങള്‍ കൊണ്ട് തമാശ പറഞ്ഞ് പേരുണ്ടാക്കിയ ആളാണ് ഉല്ലാസ് പന്തളം. പക്ഷേ, ഒറ്റ ദിവസം കൊണ്ട് ആ പേര് മുഴവന്‍ നാറ്റിച്ചല്ലോ എന്ന്! സത്യത്തില്‍ ഇനിയിപ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ ഉല്ലാസ് പന്തളം തമാശ പോലും പറയേണ്ട കാര്യമില്ല, സ്ഥസപ്പേര് മാത്രം പറഞ്ഞാല്‍ പോരെ!

ഇങ്ങനേയും മാറ്റുമോ

ഇങ്ങനേയും മാറ്റുമോ

പന്തളത്തുള്ള ശ്രീജിത്ത് ജിയുടെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ പോകുന്നവരൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ കിട്ടുന്ന ഫോട്ടോ ഇങ്ങനെ ആയിരിക്കുമത്രെ!

ഒരമ്മ പെറ്റ അളിയന്‍മാര്‍

ഒരമ്മ പെറ്റ അളിയന്‍മാര്‍

ഫേസ്ബുക്കില്‍ കിട്ടുന്ന റിയാക്ഷനുകളുടെ ബലത്തില്‍ ആണ് പറയുന്നതെങ്കില്‍ ഇതങ്ങ് സമ്മതിക്കാം. അല്ലാതെ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ പറയുന്നത് ഇത്തിരി കഷ്ടം തന്നെയാണ്!

പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...

വിടി ബല്‍റാമിന്റെ കോമഡി ഷോ!!! ആദര്‍ശവാദിയുടെ നുണപറച്ചിൽ പൊളിച്ചടുക്കി പ്രമോദ് രാമൻ; കെറുവിച്ച് ബൽറാം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Again Social Media trolls mocking Sreejith Pandalam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്