Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയ വാര്യരൊക്ക ചെര്‍ത്.. ഒറ്റ സിനിമ കൊണ്ട് ഹിറ്റായവര്‍ വേറെയും; എല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യില്‍

ഒരൊറ്റ സീന്‍ കൊണ്ടോ സിനിമ കൊണ്ടോ പ്രശസ്തിയുടെ പരകോടിയില്‍ ഒരു സുപ്രഭാതത്തില്‍ എത്തിയവരുടെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ആലീസിന്റെ അത്ഭുതലോകത്ത് എത്തിയ പോലെ എന്നൊക്കെ പറയാവുന്ന അവസ്ഥ. സോഷ്യല്‍ മീഡിയയുടെ ശക്തി എത്രയെന്നു അടുത്തിടെ നടന്ന ചില ട്രെന്‍ഡിംഗ് വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. അതിലെ ഏറ്റവും ഒടുവിലത്തെ ആളാണ്‌ പ്രിയ വാര്യര്‍. ഇന്നലെവരെ അധികമാരും അറിയാത്തൊരു പെണ്‍കുട്ടി നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയത്.

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്ക മലരായ പൂവീ' എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയതും കണ്ണിറുക്കുന്ന വേഗത്തിലാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരൊറ്റ സീന്‍ കൊണ്ട് പ്രിയയെ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. പ്രിയ പോലും ചിന്തിക്കാത്ത വേഗത്തിലാണ് പ്രിയയെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 21 ലക്ഷം പേരാണ് ദിവസങ്ങള്‍ക്കു മുന്‍പ് ഏകദേശം രണ്ടായിരം പേര്‍ മാത്രം ഫോളോ ചെയ്തിരുന്ന പ്രിയയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. ഇതിനു മുന്‍പ് റെക്കോര്‍ഡ്‌ ആരാധകരുമായി മുന്നേറിയ ദുല്‍ക്കറിനെ വരെ പ്രിയ ദിവസങ്ങള്‍ കൊണ്ട് തോല്പിച്ചു

അഭിനിയിക്കുന്ന എല്ലാവരും ഇന്നു താരമാണ്

അഭിനിയിക്കുന്ന എല്ലാവരും ഇന്നു താരമാണ്

പണ്ടൊക്കെ സിനിമയില്‍ അവസരം ലഭിച്ചു, ആ സിനിമ തിയറ്ററുകളില്‍ എത്തിയാല്‍ പോലും പലപ്പോഴും താരങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രചാരം ഏറിയതോടെ സിനിമയില്‍ ഒന്ന് തലകാണിച്ചാല്‍ പോലും പ്രശസ്തി നേടാന്‍ കഴിയുന്ന അവസ്ഥയാണ്. നല്ല നടന്‍ അല്ലെങ്കില്‍ നടി എന്നൊക്കെ പേരെടുത്താല്‍ മാത്രമായിരുന്നു പണ്ടൊക്കെ ചുറ്റും ആരാധകര്‍ കൂടുക. എന്നാല്‍ ഇന്നോ? സിനിമയില്‍ അഭിനിയിക്കുന്ന എല്ലാവരും ഇന്നു താരമാണ്. അതാണ്‌ ഈ സോഷ്യല്‍ മീഡിയയുടെ ഗുട്ടന്‍സ്. ഒറ്റ പാട്ടില്‍ അല്ലെങ്കില്‍ സിനിമ കൊണ്ട് ഹിറ്റായ നടീനടന്മാര്‍ വേറെയുമുണ്ട്. എന്നാല്‍ ആദ്യത്തെ പ്രഭയ്ക്ക് ശേഷം പിന്നെ അവരില്‍ പലരും എങ്ങോട്ട് പോയെന്നു അറിയാന്‍ ഒന്ന് തിരക്കേണ്ടി വരും. കാരണം സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ പ്രശസ്തി മാത്രം പോര അതിനു കഴിവും കഠിനാധ്വനവും കൂടി ആവശ്യമാണ്.

മേരിയും മലരും ലിച്ചിയും

മേരിയും മലരും ലിച്ചിയും

ഇതിനു മുന്പ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായവരാണ് പ്രേമത്തിലെ അനുപമയും , സായ് പല്ലവിയും, അങ്കമാലി ഡയറിയിലെ രേഷ്മയുമെല്ലാം. ഒരുപക്ഷെ പ്രേമത്തിലെ മേരിയ്ക്ക് ശേഷം ഇത്രയധികം സോഷ്യല്‍ മീഡിയ ആഘോഷിച്ച നടി പ്രിയ വാരിയര്‍ തന്നെയാകും. ഇതില്‍ സായ് പല്ലവിക്ക് മാത്രമാണ് അന്നും ഇന്നും പ്രേക്ഷകരുടെ ഇഷ്ടതാരമായി നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. മേരിയേയും ലിച്ചിയെയും എല്ലാം ആദ്യത്തെ ആവേശം കഴിഞ്ഞപ്പോള്‍ പതിയെ സോഷ്യല്‍ മീഡിയ തഴഞ്ഞു. പുതിയ വാര്‍ത്തകള്‍ക്കും താരങ്ങള്‍ക്കുമൊപ്പം മനപൂര്‍വ്വം അല്ലെങ്കില്‍ പോലും അവര്‍ ഒരല്‍പം പിന്നിലായി.

പ്രൊമോഷനു ഇനി കോടികള്‍ മുടക്കേണ്ട

പ്രൊമോഷനു ഇനി കോടികള്‍ മുടക്കേണ്ട

എന്തായാലും സിനിമയ്ക്ക് വേണ്ടി കോടികള്‍ പ്രൊമോഷന്‍ ജോലികള്‍ നടത്തി പൊടിക്കുന്നതില്‍ നിന്നും അഡാര്‍ ലവ്വിന്റെ സംവിധായകനും നിര്‍മ്മാതാവും രക്ഷപെട്ട് എന്ന് തന്നെ പറയാം. കാരണം ആദ്യത്തെ പോസിറ്റീവ് വരവേല്‍പ്പിനു ശേഷം ആവോളം നെഗറ്റീവ് വിമര്‍ശനങ്ങളും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മതവികാരം വൃണപ്പെടുത്തി എന്ന് വരെ പഴി കേള്‍ക്കേണ്ടി വന്നു മാണിക്ക മലരായ പൂവേ എന്ന ഗാനത്തിന്. ഇതെല്ലാം പ്രയോജനം ചെയ്യാന്‍ പോകുന്നതും സിനിമയെ തന്നെയാണ് എന്ന് എടുത്തുപറയേണ്ടല്ലോ. മിയ ഖലീഫയെ കൊണ്ട് വരുന്നുവെന്നും ഹണി റോസിന്റെ ബിക്കിനി രംഗം ഉണ്ടെന്നുമൊക്കെ പറഞ്ഞു ഇനി മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആലോചിക്കേണ്ട ആവശ്യമേ ഒമര്‍ ലുലുവിനു മിക്കവാറും വേണ്ടി വരില്ല. ഇനി അഡാര്‍ ലവ് നല്ല സിനിമയോ അല്ലയോ എന്ന് തീര്‍പ്പ്കല്‍പ്പിക്കേണ്ടത് തിയറ്ററുകളില്‍ പ്രേക്ഷകരാണ്.

ആളെ സ്റ്റാറാക്കുന്ന സോഷ്യല്‍ മീഡിയ

ആളെ സ്റ്റാറാക്കുന്ന സോഷ്യല്‍ മീഡിയ

സൈബര്‍ സെന്‍സേഷന്‍ ഉണ്ടാക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷെ ഒന്ന് ക്ലിക്കായാല്‍ പിന്നെ എല്ലാം സൈബര്‍ ലോകം നോക്കിക്കോളും..നമ്മള്‍ വെറുതെ ഇരുന്നുകൊടുത്താ മതി. ലോകം മുഴുവന്‍ നിങ്ങളെ അന്വേഷിച്ചു തുടങ്ങും. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരത്തില്‍ സെലിബ്രിറ്റികളായവര്‍ നിരവധിയാണ്. അതിപ്പോള്‍ സിനിമ എന്നല്ല വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എല്ലാം ഇതിലുണ്ട്. അവസരങ്ങളുടെ ഒരു വലിയ വാതിലാണ് പിന്നെ നിങ്ങള്ക്ക് മുന്നില്‍ തുറക്കുന്നത്.

വൈ ദിസ്‌ കൊലവെറിയും ജിമുക്കി കമ്മലും

വൈ ദിസ്‌ കൊലവെറിയും ജിമുക്കി കമ്മലും

വൈ ദിസ്‌ കൊലവെറി എന്ന ഒറ്റപാട്ട് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ധനുഷ് നായകനായ ശ്രുതിഹാസന്റെ അരങ്ങേറ്റചിത്രമായ 3 തമിഴില്‍ വിജയിച്ചത്. ലോകമൊന്നടങ്കം കൊലവെറി ഏറ്റുപാടി. അതുപോലെ തന്നെയായിരുന്നു മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമുക്കികമ്മലും കത്തികയറിയത്. പടം വിജയിച്ചാലും ഇല്ലെങ്കിലും ഒരു പാട്ടോ സീനോ വൈറലാകുക എന്നാല്‍ പിന്നെ അത് ലോകം ഏറ്റെടുത്തു എന്നാണര്‍ത്ഥം. കോടികളാണ് വൈ ദിസ്‌ കൊലവെറി എന്ന ഒറ്റ പാട്ട് യുട്യൂബില്‍ നിന്നും വാരിയത്. ഖന്നം സ്റ്റൈല്‍ പാടി കൊറിയയില്‍ നിന്നുമെത്തി നമ്മുടെ ഗ്രാമങ്ങളില്‍ പോലും സുപരിചിതനായ സൈ എന്ന പാട്ടുകാരനെയും അയാളുടെ നൃത്തവും മറന്നിട്ടുണ്ടാവില്ല നമമള്‍.

ഒരു പെണ്ണ് കണ്ണിറുക്കി കാണിച്ചതിന് ഇത്ര ഓളമോ?

ഒരു പെണ്ണ് കണ്ണിറുക്കി കാണിച്ചതിന് ഇത്ര ഓളമോ?

ഇതിലിപ്പോ എന്താ ഉള്ളത് ഒരു പെണ്ണൊന്നു കണ്ണിറുക്കി ഇതിനിത്ര കോലാഹലമോ എന്ന് അതിശയിക്കുന്നവരും കുറവല്ല. പ്രേമത്തിലെ മേരിയെയും മലര്‍ മിസ്സിനെയും ഇന്നും നമ്മള്‍ സിനിമ കണ്ടില്ലെങ്കിലും ഇടക്കിടെ ഓര്‍ക്കുന്നത് സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് കൂടിയല്ല. അതിനു നമ്മള്‍ നന്ദി പറയേണ്ടത് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജുകള്‍ക്കാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇവരെ ഇപ്പോഴും വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുന്നതിനു ഈ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് പോലും പങ്കുണ്ട്.അതാണ്‌ സോഷ്യല്‍ മീഡിയയുടെ ശക്തി. വാട്ട്‌സാപ്പിന്റെ പുതിയ അപ്ഡേറ്റില്‍ പോലും പ്രിയ വാരിയര്‍ കടന്നു വന്നെന്ന വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുമ്പോള്‍ നന്ദി പറയേണ്ടത് സമൂഹമാധ്യമങ്ങള്‍ക്കാണ്. കാരണം ഈ കണ്ണിറുക്കിനെ വാനോളം ഉയര്‍ത്തിയത് മറ്റാരുമല്ല. എന്തായാലും സിനിമ ഇറങ്ങും മുന്‍പ് തന്നെ സൂപ്പര്‍ നായികയായ പ്രിയ മുന്നോട്ടുള്ള അഭിനയജീവിതത്തിലും ഈ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+