നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഇടിച്ചു,പൈലറ്റിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍,വീഡിയോ
റെനോ: രണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യുഎസിലെ നെവാഡ സംസ്ഥാനത്തെ റെനോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
സെപ്റ്റംബര്‍ 18 നായിരുന്നു അപകടം. റെനോ നാഷ്ണല്‍ ചാംപ്യന്‍ഷിപ് വ്യോമാഭ്യാസ പരിപാടിക്കിടെയാണ് വിമാനം ഇടിച്ചത്. തോം റിച്ചാര്‍ഡ് എന്ന പൈലറ്റ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വിമാനത്തിന്റെ കോക്പിറ്റില്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പിന്നീട് വീഡിയോ യുട്യൂബില്‍ പോസറ്റ് ചെയ്തു. സാങ്കേതിക തകരാറുകള്‍ മൂലം റണ്‍വേയില്‍ ഇറക്കിയ വിമാനത്തിലാണ് മറ്റൊരു വിമാനം ഇറക്കിയത്. എന്നാല്‍ ഈ വിവരം മറ്റു മത്സരാര്‍ത്ഥികളെ അറിയിക്കാന്‍ സാധിച്ചില്ല. ഇതാണ് അപകടത്തിന് കാരണമായത്.
വീഡിയോ കാണൂ..
കൂടുതല്‍ വാര്‍ത്തകള്‍:
പാകിസ്താന്‍ ഇന്ത്യയെ ഭയക്കുന്നു; വിമാനങ്ങള്‍ റദ്ദാക്കി, സേനയെ സജ്ജമാക്കി
ആശാറാം ബാപ്പുവിനുവേണ്ടി വിമാനം 2 മണിക്കൂര്‍ വൈകിപ്പിച്ചതായി ആരോപണം
കാത്തിരിപ്പ് അവസാനിച്ചു; എയര്‍ഫോഴ്‌സ് വിമാനത്തിലെ 29 പേരും മരിച്ചതായി സ്ഥിരീകരണം












Click it and Unblock the Notifications