ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചോ, പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍

തന്റെ പേഴ്‌സണല്‍ ലൈഫ് മുതല്‍ സിനിമ ജീവിതത്തിലെ നടിയുടെ തീരുമാനം വരെയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഐശ്വര്യ റായ് യ്ക്ക് ഇപ്പോള്‍ മോശം സമയമാണോ? ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്ന ഐശ്വര്യ റായ് ഇപ്പോള്‍ ഗോസിപ്പുകളിലെ സ്ഥിരം വാര്‍ത്തായകുകയാണ്. തന്റെ പേഴ്‌സണല്‍ ലൈഫ് മുതല്‍ സിനിമ ജീവിതത്തിലെ നടിയുടെ തീരുമാനം വരെയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് അഭിഷേകുമായി പിണക്കത്തിലാണെന്ന് വാര്‍ത്തകള്‍ മുതല്‍ എയ് ദില്‍ ഹയ് മുഷ്‌കിലിലെ റണ്‍ബീറുമായുള്ള നടിയുടെ അസ്ലീലത കലര്‍ന്ന രംഗം വരെ ഗോസിപ്പുകളായി പടര്‍ന്നു.

ഇപ്പോഴിതാ ആ വിവാദങ്ങള്‍ തണുത്തതോടെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐശ്വര്യ റായ് ആത്മഹത്യയക്ക് ശ്രമിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് വാര്‍ത്തകളില്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പൂര്‍ണസന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് ഐശ്വര്യ എന്ന് ബച്ചന്റെ കുടുംബം പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ചെറിയ ഇടവേള

ചെറിയ ഇടവേള

2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷ് എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായ് അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. മകള്‍ ആരധനയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കനാണ് ഈ ബ്രേക്ക് എന്നും നടി പറഞ്ഞിരുന്നു. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ജബ്‌സ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ തിരിച്ചെത്തിയത്.

എയ് ദില്‍ ഹയ് മുഷ്‌കില്‍

എയ് ദില്‍ ഹയ് മുഷ്‌കില്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. റണ്‍ബീര്‍ കപൂറിന്റെ നായിക വേഷമായിരുന്നു ചിത്രത്തില്‍. ഒക്ടോബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി.

ചില രംഗങ്ങള്‍ വിവാദത്തിലേക്ക്

ചില രംഗങ്ങള്‍ വിവാദത്തിലേക്ക്

മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ റണ്‍ബീറുമായുള്ള ചില രംഗങ്ങള്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ സമയത്തായിരുന്നു ഇത്. ചിത്രത്തിലെ റണ്‍ബീറുമായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചത് അമിതാഭ് ബച്ചന് ഇഷ്ടപ്പെട്ടില്ലെന്നും ആ രംഗം ഒഴിവാക്കാനായി അദ്ദേഹം ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഭിഷേകുമായി പിണക്കത്തിലോ

അഭിഷേകുമായി പിണക്കത്തിലോ

അടുത്തിടെയാണ് ഐശ്വര്യയും അഭിഷേകുമായി പിണക്കത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത്. പൊതുവേദിയില്‍ വച്ചുണ്ടായ സംഭവമായിരുന്നു അതിന് കാരണമായി പറഞ്ഞത്.

 ആത്മഹത്യ വാര്‍ത്ത

ആത്മഹത്യ വാര്‍ത്ത

അതിന് പിന്നാലെയാണ് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബച്ചന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+