കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയിലോ ക്ഷേത്രങ്ങളിലോ പ്രവേശിച്ചാല്‍ ദൈവത്തിന് അസ്വസ്ഥതയുണ്ടാകില്ല'

ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും വിഷമമില്ലെന്നും ഐശ്വര്യ

Google Oneindia Malayalam News
sabarimala

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ഐശ്വര്യ രാജേഷ്. മികച്ച കഥാപാത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചൊക്കെ താരം പ്രതികരണങ്ങള്‍ നടത്തിയിരുന്നു. താന്‍ ആദ്യമായി സിനിമയിലേക്ക് വന്നപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എന്നാല്‍ ഇപ്പോഴിതാ ഐശ്വര്യയുടെ ഏറ്റവും പുതിയ ചില പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്ര പ്രവേശനം വിലക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാകില്ല

ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാകില്ല


ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാകില്ല. ഇതൊക്കെ മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്ന് ഐശ്വര്യ പറയുന്നു. ആര്‍ത്തവമുള്ള സ്ത്രീകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കിയത്.

ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല

ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല

ക്ഷേത്രപ്രവേശന നിഷേധവും ശബരിമലയിലെ സ്ത്രീ പ്രവേശനവും സമാനമായ വിവേചനമാണെന്ന് ഐശ്വര്യ പറയുന്നു. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല, മറിച്ച് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാണെന്നും ഐശ്വര്യ വ്യക്തമാക്കി. ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ല. ആളുകള്‍ക്ക് ക്ഷേത്രത്തില്‍ എത്താന്‍ ഒരു ദൈവവും ഒരു മാനദണ്ഡവും നിശ്ചയിച്ചിട്ടില്ല.

ഒരു ദൈവവും പറഞ്ഞിട്ടില്ല

ഒരു ദൈവവും പറഞ്ഞിട്ടില്ല

ഇതൊക്കെ മനുഷ്യ നിര്‍മ്മിത നിയമങ്ങളാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീ പ്രവേശനത്തില്‍ ഒരു ദൈവമോ ദേവതയോ വിവേചനം കാണിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യര്‍ സൃഷ്ടിച്ചതാണെന്നും ഐശ്വര്യ പറഞ്ഞു.

ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല

ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല

മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍


ഈ വ്യത്യാസവുമായി ദൈവത്തിന് ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും വിഷമമില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. മലയാള ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്കിടെയാണ് ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളത്തില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രമാണ് തമിഴില്‍ ഐശ്വര്യ രാജേഷ് ചെയ്യുന്നത്.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്

'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ

അതേസമയം, നേരത്ത സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഐശ്വര്യ നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമയില്‍ അവസരം ചോദിച്ച് വരുന്ന പുതിയ നടിമാരെ ഉറക്ക അറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു.

പുരുഷന്മാര്‍ ഒന്നോര്‍ക്കണം

പുരുഷന്മാര്‍ ഒന്നോര്‍ക്കണം

താന്‍ ആദ്യമായി സിനിമയിലേക്ക് വന്നപ്പോള്‍ ഇത് അനുഭവിച്ചതാണെന്നും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയിരുന്നു. അവസരം തേടിയെത്തുന്ന നടിമാരുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒന്നോര്‍ക്കണം. തന്റെ അടുത്ത് കിടക്കുന്നുത് തന്റെയൊരു മകളാണെന്ന ബോധം അവര്‍ക്കുണ്ടാകണമെന്നും അഭിമുഖത്തില്‍ ഐശ്വര്യ രാജേഷ് വ്യക്തമാക്കിയിരുന്നു.

English summary
Aishwarya Rajesh Says God will not be disturbed if menstruating women enter Sabarimala or temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X