കല്യാണ്‍ ജ്വല്ലറി; ഐശ്വര്യയ്ക്ക് സ്വര്‍ണക്കുപ്പായം
പരസ്യ രംഗത്ത് കല്യാണ്‍ ജ്വല്ലറി പുതുമകള്‍ സൃഷ്ടിക്കുകയാണ്. ഏറെ പ്രശസ്തമായ വിശ്വാസം സീരീസ് പരസ്യത്തിന് വേണ്ടി നടി മഞ്ജുവാര്യരെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിച്ച കല്യാണ്‍ ഇനി ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പോകുന്നത് ഐശ്വര്യ റായിയെ പരസ്യനായികയായിക്കിക്കൊണ്ടാണ്.
ഐശ്വര്യ ഏത് പരസ്യത്തിന് മോഡലായാലും അത് വലിയ വാര്‍ത്തയാണ്. പക്ഷേ ഇവിടെ ഐശ്വര്യയും കല്യാണും മാത്രമല്ല താരങ്ങള്‍. പരസ്യത്തിന് വേണ്ടി ഐശ്വര്യ അണിയുന്ന വസ്ത്രമാണ് ഏറ്റവും വലിയ താരം. പൂര്‍ണമായും സ്വര്‍ണാഭരണങ്ങള്‍കോര്‍ത്തുണ്ടാക്കിയ വസ്ത്രമാണ് താരം പരസ്യത്തില്‍ അണിയുന്നത്. ശരിയ്ക്കും പറഞ്ഞാല്‍ കല്യാണ്‍ സ്വര്‍ണ്ണംകൊണ്ട് തീര്‍ത്ത ഒരു ഗോള്‍ഡന്‍ ഗൗണിലാണ് ഐശ്വര്യ പരസ്യത്തിലെത്തുന്നത്.
സ്വര്‍ണവളകള്‍ കോര്‍ത്തുണ്ടാക്കിയ ഗൗണില്‍ കൂടുതല്‍ സുന്ദരിയായിട്ടാണ് ഐശ്വര്യ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രസവത്തെത്തുടര്‍ന്ന് ശരീരഭാരം കൂടിയതിനെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന ഐശ്വര്യ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്നത്രയും സുന്ദരിയായിട്ടാണ് തിരിച്ചെത്തിയിരിക്കുന്നത്.
തനിയ്ക്ക് ചുറ്റും വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും സ്വര്‍ണവളകള്‍ എടുത്ത് കോര്‍ത്ത് സ്വയമൊരുക്കുന്ന സ്വര്‍ണവസ്ത്രമണിയുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സ്വര്‍ണം പലരീതിയില്‍ അണിയുന്നത് നമ്മള്‍ പല ജ്വല്ലറി പരസ്യങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സ്വര്‍ണക്കുപ്പായപ്പരസ്യം വരുന്നത് ഇതാദ്യമായിട്ടാണ്.
സെപ്റ്റംബര്‍ 22ന് ലുധിയാനയില്‍ തുടങ്ങുന്ന കല്യാണ്‍ ജ്വല്ലറിയുടെ ഷോറൂം ഉത്ഘാടനം ചെയ്യുന്നത് ഐശ്വര്യയാണ്.



Click it and Unblock the Notifications
