അംഗരക്ഷകന്‍റെ വിവാഹത്തിന് എത്തിയ ഐശ്വര്യ റായിയെ വധു ചുംബിയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, വധു മലയാളി?
മുംബൈ: അന്നും ഇന്നും ബോളിവുഡിന് ഒരു താര സുന്ദരിയേ ഉള്ളൂ ഐശ്വര്യ റായ്. സൗന്ദര്യമുള്ളവരുടെ സ്വഭാവം പക്ഷേ അത്രത്തോളം സുന്ദരമാകണം എന്നില്ല. എന്നാല്‍ ഇതിലും വ്യത്യസ്തയാവുകയാണ് ഐശ്വര്യ. തന്റെ അംഗരക്ഷകന്റെ വിവാഹത്തിന് തിരക്കുകളെല്ലാം മാറ്റിവച്ച് ഐശ്വര്യ എത്തി.
ദക്ഷിണേന്ത്യന്‍ രീതിയില്‍ നടന്ന വിവാഹത്തില്‍ താരജാഡകള്‍ ഏതുമില്ലാതെയാണ് ഐശ്വര്യ പങ്കെടുത്തത്. വരന്റേയും വധുവിന്റെയും ബന്ധുക്കളോട് സംസാരിയ്ക്കുകയും ഫോട്ടോ എടുക്കാന്‍ അനുവദിയ്ക്കുകയും ചെയ്തു.
തന്റെ ജീവനക്കാരന്റെ വിവാഹത്തിന് എത്തുകയും സാധാരണക്കാരിയായ അതിഥിയായി പെരുമാറുകയും ചെയ്ത ഐശ്വര്യ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ വീണ്ടും ഞെട്ടിയ്ക്കുകയായിരുന്നു. എന്നാല്‍ അതിലും വലിയ ഞെട്ടില്‍ സമ്മാനിച്ചത് വധുവായിരുന്നു...

അംഗരക്ഷകന്റെ വിവാഹത്തിന്
തന്റെ അംഗരക്ഷകന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ളതാണ് വിവാഹം

ജാഡയില്ലാതെ
താരജാഡകള്‍ ഒന്നുമില്ലാതെയാണ് ഐശ്വര്യ എല്ലാവരോടും പെരുമാറിയത്

സന്തോഷം കൊണ്ടാ....
വിവാഹത്തിനെത്തിയ ഐശ്വര്യയെ ആരധാനയോടെ വധു ചുംബിയ്ക്കുന്ന രംഗങ്ങളും പുറത്ത് വന്നു. ലോകസുന്ദരി വരെയായ താരം വധുവിന്റെ ഈ പെരുമാറ്റത്തെ സ്‌നേഹ പ്രകടനമായി തന്നെയാണ് കണ്ടത്.

കുടുംബ സമേതമല്ല
ഐശ്വര്യ മാത്രമാണ് ചടങ്ങിനെത്തിയത്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും എത്തിയില്ല

തിരിച്ച് വരവ്
അഭിനയത്തോട് താത്ക്കാലികമായി വിട പറഞ്ഞ ഐശ്വര്യ വീണ്ടും സജീവമാവുകയാണ്

ബോളിവുഡില്‍
ബോളിവുഡില്‍ എത്ര താരങ്ങള്‍ വന്ന് പോയാലും ഐശ്വര്യയ്ക്ക് കിട്ടുന്ന സ്വീകാര്യത എന്നും ഉണ്ടാകും.


Click it and Unblock the Notifications
