Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയായിരിക്കെ അഖില്‍ മാരാർ ഭാര്യയെ തല്ലിയോ? ഗോപിക പറഞ്ഞത് നുണയോ? ഭാര്യ വെളിപ്പെടുത്തുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് സംവിധായകനായ അഖില്‍ മാരാർ. എന്നാല്‍ താരത്തിന്റെ പല പ്രസ്താവനകളും ബിഗ് ബോസ് വീടിന് അകത്തും പുറത്തും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ പരമാർശിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ മോഹന്‍ലാല്‍ തന്നെ ഇടപെട്ട് മാപ്പ് ചോദിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഭാര്യയെ തല്ലിയിട്ടുണ്ടെന്ന അഖില്‍ മാരാറുടെ പ്രസ്താവനയും വിവാദമാവുന്നത്. ശോഭയുമായുള്ള വാക്ക് തര്‍ക്കത്തിനിടെയായിരുന്നു താന്‍ തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞത്. ഇതോടൊപ്പം തന്നെയാണ് കഴിഞ്ഞ വീക്കില്‍ പുറത്തായ ഗോപികയും മാരാർക്കെതിരെ സമാന ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് വരുന്നത്. അഖില്‍ താന്‍ ഭാര്യയെ ഗര്‍ഭിണിയായിരിക്കെ തല്ലിയെന്ന് പറഞ്ഞുവെന്നായിരുന്നു ഗോപികയുടെ വെളിപ്പെടുത്തല്‍.

 gopika

'പോസിറ്റീവുകള്‍ ഉണ്ടെങ്കിലും അഖില്‍ മാരാറെ എനിക്ക് ഒരിക്കലും ഇനി സ്നേഹത്തോടെ കാണാന്‍ പറ്റില്ല. ആദ്യ ദിവസം തന്നെ ഞങ്ങള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ആള്‍ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. അത് ഇപ്പോഴും എന്റെ മനസ്സിലൂണ്ട്. ഭാര്യ ഗർഭിണി ആയിരുന്നപ്പോള്‍ തല്ലിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ഒരു സിറ്റുവേഷനിലൂടെ കടന്ന് വന്ന ആളായതുകൊണ്ട് തന്നെ അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.'- എന്നായിരുന്നു അഭിമുഖങ്ങളില്‍ ഗോപിക പറഞ്ഞത്.

അവിടെയുള്ള പലരും അത് കേട്ടുകൊണ്ടിരിക്കുകയല്ലാതെ അതില്‍ പ്രതികരിച്ചില്ല. അപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് ഇനി ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങളെ തല്ലും എന്ന് പറഞ്ഞ് എഴുന്നേറ്റ് പോരുന്നത്. ആ ഡയലോഗ് എനിക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. അങ്ങനെ ഉള്ള ഒരാളെ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഗോപിക കുട്ടിച്ചേർത്തു.

Vastu Tips: ഉറങ്ങുമ്പോള്‍ തല ഏത് ഭാഗത്തേക്ക് വെക്കണം: വീട്ടില്‍ ഐശ്വര്യവും ആരോഗ്യവും വർധിക്കാന്‍ ചെയ്യേണ്ടത്

ഈ വിവാദം കത്തി നില്‍ക്കെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അഖിലിന്റെ ഭാര്യ രാജലക്ഷ്മി തന്നെ മുന്നോട്ട് വരുന്നത്. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതെ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങള്‍ക്ക് ഇടയിലും ഉണ്ടാകാറുണ്ടെങ്കിലും എന്റെ ഗര്‍ഭകാലത്ത് എന്നെ എന്റെ അണ്ണന്‍ അടിച്ചു എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റ് തികച്ചും പൊള്ളയാണെന്നുമാണ് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അവരുടെ കുറിപ്പിന്രെ പൂർണ്ണ രൂപം ഇങ്ങനെ..

എന്താണ് സുഹൃത്തുക്കളേ ഇങ്ങനെ. ഒരു സാധാരണ കുടുംബം തന്നെയാണ് എന്റേയും. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതെ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങള്‍ക്ക് ഇടയിലും ഉണ്ടാകാറുണ്ട്. എന്ന് കരുതി അത് വലിയ സംഭവം ആക്കി മാറ്റണ്ട ആരും. ഞങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ പോലും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ആണ് എന്റെ അണ്ണന്‍.

 akhil

കാരണം എനിക്ക് എന്റേതായ ഒരു വ്യക്തിത്വം ഉണ്ട് എന്നും അതിലേക്ക് മറ്റാരേയും കൈ കടത്തരുതെന്നും പഠിപ്പിച്ച മനുഷ്യന്‍. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നവരാണ്. എന്റെ അണ്ണന്‍ ഏറ്റവും നന്നായി, ഒരു കുഞ്ഞിനെ പോലെ നോക്കിയിരുന്ന സമയമാണ് ഞങ്ങളുടെ ഗര്‍ഭകാലം.

പിന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടും പ്രഗ്നന്‍സി സമയത്ത് ഉണ്ടാക്കുന്ന ദേഷ്യവും വാശിയും ഒക്കെ എന്നെ മാനസികമായി തളര്‍ത്തിയപ്പോഴും എന്റെ അണ്ണന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നു. ഒരു വാക്കു പോലും വഴക്ക് പറഞ്ഞില്ല എന്നെ. എപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍. നമ്മുടെ കുഞ്ഞ്.

സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കുകള്‍ക്ക് ഇടയില്‍ ഞങ്ങള്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുന്ന ചെറിയ തള്ളുകളും മറ്റും ആരും വലിയ സംഭവം ആക്കണ്ട. എല്ലാവരുടേയും വീട്ടില്‍ നടക്കുന്നതാണ് അതും.

അഖില്‍ മാരാര്‍ ഒരു മനുഷ്യനാണ്. എന്റെ ഗര്‍ഭകാലത്ത് എന്നെ എന്റെ അണ്ണന്‍ അടിച്ചു എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റ് തികച്ചും പൊള്ളയാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ആവശ്യം ഇല്ലാത്തത് പറയരുത്. അത് വീട്ടില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് ആലോചിക്കണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+