'അഖിലിനെതിരെ ജുനൈസ് അല്ല, പകരം നാദിറ, നടക്കാനിരിക്കുന്ന നീചമായ കുതന്ത്രം, ഇത് പൈശാചികം'; വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 5 ൽ വീണ്ടും ഒരു വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. സംവിധായകനായ ഒമർ ലുലുവാണ് മത്സരാർത്ഥി.ഒമറിന്റെ വരവ് ബിഗ് ബോസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് ആരാധക വിലയിരുത്തൽ.
ബിഗ് ബോസിൽ എത്തിയ പിന്നാലെ അഖിൽ മാരാർക്കെതിരെ ഒമർ ഒരുക്കുന്ന തന്ത്രം ഇതിന്റെ സൂചനയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം മത്സരാർത്ഥികളായ നാദിറ, ജുനൈസ്, സാഗർ എന്നിവരുമായി അഖിലിനെതിരെ മത്സരം മുറുക്കണമെന്ന ലക്ഷ്യത്തോടെയുള്ള ചില ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ ഈ ചർച്ച യഥാർത്ഥത്തിൽ അഖിൽ മാരാർക്കെതിരെ പ്രയോഗിക്കാൻ പോകുന്ന നീചമായ തന്ത്രമാണ് വെളിവാക്കുന്നതെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ എന്തുകൊണ്ട് ആണ് ഈ തന്ത്രം നീചമാകുന്നതെന്നും ആരാധകൻ വിശദീകരിക്കുന്നുണ്ട്.
കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്-'കഴിഞ്ഞ ദിവസത്തെ ഒമർ ലുലു,നാദിറ , ജുനൈസ് , സാഗർ എന്നിവർ തമ്മിലുണ്ടായ ഒരു സംസാരത്തിൽ പറയുന്നത് നാദിറയെ മുൻനിർത്തി മാരാരോട് ഫൈറ്റ് ചെയ്യണം എന്നാണ്. ബോധമുള്ളവർക്ക് മനസിലാക്കാം ഒന്ന് പറഞ്ഞു രണ്ടാമതിനു പ്രകോപിതനായയി റെനീഷയെ നടുവിരൽ കാണിച്ച നാദിറയെക്കാൾ സംസാരിക്കാൻ മിടുക്കൻ ജുനൈസ് തന്നെയാണ്.അവിടെയാണ് ഇതിലെ ഏറ്റവും നീചമായ തന്ത്രം ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട് നാദിറ? എന്തുകൊണ്ട് ജുനൈസ് ഇല്ല?', എന്നാണ് ആരാധകൻ ചോദിക്കുന്നത്.

'ആദ്യമേ തന്നെ ഈ ഗാങ് ഒന്ന് നോക്കുക നാദിറ, ഒമർ ലുലു, ജുനൈസ് ആൻഡ് സാഗർ, ഇവർക്ക് മാരാർ ക്കെതിരെ ഉള്ള അജണ്ട എന്തെന്ന് അല്പം ബോധമുള്ള ആർക്കും മനസിലാക്കാം.ഇങ്ങനെയൊരു നീചമായ കുതന്ത്രം ഇതിനു മുൻപ് കേട്ടുകേൾവി പോലുമുള്ളത് മഹാഭാരത യുദ്ധത്തിലാണ്.
മാരാർ ഒരു നല്ല വ്യക്തിയാണെന്ന് ഞാൻ പറയില്ല,കാലാകാലങ്ങളായി സീസൺഡ് ആയ ഒരു മനസാണ് അയാളുടേത്, സാധാരണ ഒരാൾ എതിർത്താൽ ഉദാഹരണത്തിന് റെനീഷ അല്ലെങ്കിൽ സാഗർ എതിർത്താൽ അയാൾ കൂടിപ്പോയാൽ ഒരു തെറി പറയും, അത് തെറ്റാണ് എന്നിരുന്നാൽ കൂടി അത് കാരണം അയാളെ അവിടെ നിന്ന് പുറത്താക്കാൻ പറ്റില്ല .
അവിടെയാണ് നാദിറയുടെ റോൾ ,പെട്ടെന്ന് പ്രകോപിതനാകുന്ന മാരാർക്കെതിരെ വരുന്നത് നാദിറ ആണെങ്കിൽ ഉറപ്പായും അയാളുടെ വായിൽ നിന്ന് പൊളിറ്റിക്കൽ കറക്ടനെസ്/ ഫെമിനിസം/ സമത്വം തുടങ്ങി എന്തിനെയെങ്കിലും അവഹേളിച്ചുള്ള ഒരു പ്രസ്താവന പുറത്ത് വരും, അത് ഒരിക്കലും ശെരിയല്ല, പക്ഷെ അതിനു ഉപയോഗിക്കാൻ പോകുന്ന തന്ത്രം തീരെ നീചവും പൈശാചികവുമാണ്', ആരാധകൻ കുറിച്ചു.
'ഒന്ന് മാത്രമേ പറയാനുള്ളു സമൂഹത്തിൽ വീക്ക് ആയവരെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല, അങ്ങനെ ചെയ്താൽ അത് അങ്ങേയറ്റം തെറ്റുമാണ്, പക്ഷെ എടുത്ത് പറയണ്ട മറ്റൊരു കാര്യം ഇതിന്റെ പ്രിവിലേജുകൾ ഉപയോഗിച്ച് ഇരവാദം ചെയ്യാനുള്ള അവസരം മനഃപൂർവം ഉണ്ടാക്കുന്നത് അതിലും വലിയ തെറ്റാണ്.ഇതിൽ കൂടുതൽ വ്യക്തമായി പറഞ്ഞാൽ പ്രശ്നമാവും എന്നത് കൊണ്ട് നിർത്തുന്നു, ആലോചിച്ച് നോക്കുക, വരാനിരിക്കുന്നത് വലിയ തിന്മയാണ്...!'പോസ്റ്റിൽ പറയുന്നു.
അതേസമയം പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണത്തെ റോബിനാണ് അഖിൽ മാരാർ എന്നാണ് പലരുടേയും കമന്റുകൾ. 'അവിടെ ഏറ്റവും സിമ്പിൾ ആയി പ്രൊവോക്ക് ചെയ്യാൻ പറ്റുന്നത് മാരാരെ ആണ്. അതിന് വേണ്ടി ഇവര് എന്തിനാ ഇത്രയും പ്ലാൻ ചെയ്യുന്നതെന്നാണ് മനസിലാകത്തത്. നല്ല ഒരു ഫിസിക്കൽ ടാസ്കിന്റെ ഇടയിൽ പിരി കേറ്റി വിട്ടാൽ മാരാർ കഴിഞ്ഞ തവണ റോബിൻ പോയ പോലെ പുറത്ത് പോകുകയും ചെയ്യും', എന്നാണ് ഒരാൾ കുറിച്ചത്. മാരാർ ഒരിക്കലും മാറാൻ പോകുന്നില്ലെന്നും അയാളുടെ വായിൽ നിന്നും ദിവസവും വന്ന് കൊണ്ടിരിക്കുന്ന മോശം വാക്കുകൾ തന്നെ അത് വ്യക്തമാക്കുന്നുണ്ടെന്നും ചിലർ കുറുക്കുന്നു.












Click it and Unblock the Notifications