ആലിയ ഭട്ടിന്റെ ഫേവറിറ്റ് പൊസിഷനാണ് ഇപ്പോള്‍ താരം... സെക്‌സിനെക്കുറിച്ച് കൂടുതൽ നടിമാര്‍ പറയുന്നു!

കാര്യം വളരെ പുരോഗമന വാദികളെന്ന് നടിക്കുമെങ്കിലും ലൈംഗികത എന്ന് കേട്ടാല്‍ ചെറുതായിട്ടെങ്കിലും ഒന്ന് ഞെട്ടുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. എന്നാല്‍ എല്ലാവരും അങ്ങനെയാണ് എന്ന് കരുതരുത് കേട്ടോ. സെക്‌സിനെക്കുറിച്ചും വിവാഹപൂര്‍വ്വ ലൈംഗികതയെക്കുറിച്ചും ചോദിച്ചാല്‍ കൃത്യം കൃത്യമായി മറുപടി പറയുന്നവരും കൂട്ടത്തില്‍ ഉണ്ട്.

Read Also: ഹോട്ട് വീഡിയോ മുതൽ അവിഹിത ബന്ധം വരെ.. ലക്ഷ്മി നായരെക്കുറിച്ച് ആളുകൾ പറഞ്ഞുനടക്കുന്നത് ഇതൊക്കെയാണ്!

ബോളിവുഡ് സെന്‍ഷേനായ ആലിയ ഭട്ടാണ് അടുത്തിടെ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സെക്‌സോ അയ്യേ എന്ന മട്ടില്‍ മുഖം തിരിക്കുന്ന നടികള്‍ക്കിടയിലാണ് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ വരെ കൂളായി വെളിപ്പെടുത്തി ആലിയ താരമായിരിക്കുന്നത്. ലൈംഗികത മുതല്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വരെയുള്ള അഭിപ്രായം തുറന്നുപറഞ്ഞവരില്‍ പ്രിയങ്ക ചോപ്ര മുതല്‍ നമ്മുടെ മഞ്ജു വാര്യര്‍ വരെയുണ്ട്. കാണൂ...

മിഷണറി പൊസിഷനാണ് ഇഷ്ടം

മിഷണറി പൊസിഷനാണ് ഇഷ്ടം

ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനേതാണ് എന്ന് ചോദിച്ചാല്‍ നാണം കൊണ്ട് മുഖം ചുവക്കാതെ ഉത്തരം പറയുന്ന എത്ര നടിമാര്‍ നമുക്കുണ്ട്. എന്തായാലും ഒരു ആലിയ ഭട്ട് ഉണ്ടെന്ന് ധൈര്യമായി പറയാം. ക്ലാസിക് മിഷണറി പൊസിഷനാണ് തനിക്ക് ഇഷ്ടമെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. സുപ്രസിദ്ധ ഫാഷന്‍ മാഗസിനായ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇത് പറഞ്ഞത്. അതിനൊരു കാരണവുമുണ്ട്.

സിംപിളാണ് ഈ പൊസിഷന്‍

സിംപിളാണ് ഈ പൊസിഷന്‍

ലോകത്ത് ഏറ്റവും പോപ്പുലര്‍ ആയ സെക്‌സ് പൊസിഷനാണ് മിഷണറി. സിംപിളുമാണ്. ഏറ്റവും സുരക്ഷിതവും ലൈംഗികാനന്ദം കൂടുതല്‍ നല്‍കുന്നതുമാണ് ഈ പൊസിഷനെന്ന് പറയപ്പെടുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് ആലിയ ഭട്ട് ഈ പൊസിഷന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള ഉത്തരം ഇങ്ങനെ - ഞാന്‍ വളരെ സിംപിളാണ്. ക്ലിയറല്ലേ കാര്യങ്ങള്‍.

ഞെട്ടിത്തരിച്ച് ആരാധകര്‍

ഞെട്ടിത്തരിച്ച് ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ടിന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലാണ് സിനിമാ ലോകത്തും ആരാധകരിലും ഉണ്ടാക്കിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ട്വിറ്ററിലും ഫേസ്ബുക്കിലും ഇഷ്ടം പോലെ ഫോളോവേഴ്‌സുള്ള നടിയാണ് ആലിയ ഭട്ട്. ആലിയയുടെ തമാശകളും ഓണ്‍ലൈന്‍ ലോകത്ത് വന്‍ ഹിറ്റാണ്.

വോഗിന്റെ സ്ഥിരം പണിയാണ്

വോഗിന്റെ സ്ഥിരം പണിയാണ്

പേജ് ത്രീ ഐറ്റംസ് വില്‍പനയ്ക്ക് വെച്ച് വിവാദമുണ്ടാക്കല്‍ വോഗ് മാഗസിന്റെ സ്ഥിരം പണിയാണ്. മുമ്പ് പത്തുവയസുകാരിയെ കവര്‍പേജ് ഗേള്‍ ആക്കി പുറത്തിറങ്ങിയ വോഗ് മാഗസിന്‍ പതിപ്പ് വലിയ വിവാദമായിരുന്നു. പത്തുവയസ്സുകാരിയുടെ പ്രകോപനപരമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി സദാചാരലംഘനം നടത്തിയ വോഗിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു.

പ്രിയങ്ക ചോപ്രയുടെ ഫോണ്‍ സെക്‌സ്

പ്രിയങ്ക ചോപ്രയുടെ ഫോണ്‍ സെക്‌സ്

വിവാഹം കഴിക്കുന്നത് വരെ സിംഗിളാണ് എന്നതാണ് ബോളിവുഡ് റാണി പ്രിയങ്ക ചോപ്രയുടെ കണ്‍സപ്റ്റ്. നല്ലതാണ്. കോഫീ വിത്ത് കരണ്‍ എന്ന സെലിബ്രിറ്റി ഷോയിലാണ് പ്രിയങ്ക വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. പൂര്‍വ്വകാമുകനുമായി ഫോണ്‍ സെക്‌സ് ചെയ്തതിനെപ്പറ്റിയും ഉമ്മവെച്ചതിനെപ്പറ്റിയും പീസി എന്ന പ്രിയങ്ക ചോപ്ര ഒരു കൂസലും കൂടാതെ പറഞ്ഞു.

സ്വയംഭോഗം മുതല്‍ കോണ്ടം വരെ

സ്വയംഭോഗം മുതല്‍ കോണ്ടം വരെ

സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്‍ഡ് പാപ്പ എന്ന ഫിക്ഷണല്‍ സീരിസ് പുറത്തിറക്കുന്നതിനിടെയാണ് ബോളിവുഡ് നടിയായ ഉര്‍വശി റൗതേല സെക്‌സ് എജുേേക്കഷനെക്കുറിച്ച് മനസ് തുറന്നത്. കുട്ടികളായിരിക്കേ തന്നെ സെക്‌സ എജുക്കേഷന്‍ കൊടുക്കണം. താരങ്ങളായ തങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. സ്വയംഭോഗം മുതല്‍ കോണ്ടം വരെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ഈ സീരിസ്.

ശ്രദ്ധ കപൂറും വിവാഹപൂര്‍വ്വ സെക്‌സും

ശ്രദ്ധ കപൂറും വിവാഹപൂര്‍വ്വ സെക്‌സും

വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുന്നതില്‍ തനിക്ക് കുഴപ്പമൊന്നും തോന്നുന്നില്ല എന്ന അഭിപ്രായമാണ് ആഷിക്കി നായികയായ ശ്രദ്ധ കപൂറിന്. ലിവ് ഇന്‍ റിലേഷനില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുകയും രണ്ടുപേരും സന്തോഷമായിരിക്കുകയും ചെയ്യുന്നതാണ് പ്രധാനം എന്നാണ് ശ്രദ്ധയുടെ അഭിപ്രായം.

ഖുശ്ബു പറഞ്ഞതും ഇത് തന്നെ

ഖുശ്ബു പറഞ്ഞതും ഇത് തന്നെ

വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരുകാലത്ത് തെന്നിന്ത്യയിലെ സ്വപ്‌നറാണിയായിരുന്ന ഖുശ്ബു പറഞ്ഞത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് ഖുശ്ബുവിനെതിരെ കേസിന് വരെ പോയി ആളുകള്‍. രാഷ്ട്രീയത്തിലിറങ്ങിയതിന് ശേഷവും ഖുശ്ബുവിനെ അടിക്കാനുള്ള വടിയായി ഇതിനെ ഉപയോഗിക്കുന്നവരുണ്ട്.

മഞ്ജു വാര്യരുടെ അഭിപ്രായം

മഞ്ജു വാര്യരുടെ അഭിപ്രായം

പുരുഷന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ ഒന്നും തോന്നല്ലേ എന്ന് പേടിച്ച് നടക്കാനുളളതല്ല സ്ത്രീകളുടെ ജീവിതം എന്നാണ് മലയാളത്തിലെ സൂപ്പര്‍ ലേഡി മഞ്ജുവാര്യര്‍ പറയുന്നത്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് സമൂഹത്തിലെ ഓരോരുത്തരും പഠിക്കണം. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തമന്ന, ശ്രേയ ശരണ്‍ തുടങ്ങിയ താരസുന്ദരികള്‍ക്കൊപ്പം ഇരുന്ന പറയാനുള്ളത് കൃത്യമായി പറഞ്ഞ് മഞ്ജു വാര്യര്‍ കയ്യടി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+