Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പ്രതികരിച്ചു... സിനിമയെ ബലാത്സംഗം ചെയ്യില്ല

കൊച്ചി: പ്രേമം വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കയര്‍ത്ത് സംസാരിച്ച അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ തന്റെ നിലപാട് വ്യക്തമാക്കാത്തത് എന്താണെന്നായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ന്ന പ്രധാന ചോദ്യം. എന്നാലിതാ അല്‍ഫോണ്‍സ് തന്റെ നിലപാട് ഫേസ്ബുക്കില്‍ തന്നെ വ്യക്തമാക്കിയിരിയ്ക്കുന്നു.

പതിനായിരം ബില്യണ്‍ കോടി രൂപ തരാമെന്ന് പറഞ്ഞാലും താന്‍ സിനിമയെ ബലാത്സംഗം ചെയ്യില്ലെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിയ്ക്കുന്നത്. തനിയ്ക്ക് നേരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളോടും ഉള്ള മനസ്സ് തുറന്ന മറുപടിയാണത്.

Even if you give me 10000 billion crores of any currency... I wouldn't rape cinema.

Posted by Alphonse Puthren onThursday, July 9, 2015

രണ്ട് പോസ്റ്റുകളാണ് അള്‍ഫോണ്‍സ് പുത്രന്റെ പേരില്‍ പുറത്ത് വന്നത്. രണ്ടാമത്തെ പോസ്റ്റിന്റെ കാര്യമാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ തന്റെ ദേഷ്യവും വിഷമവും ഒക്കെ പ്രതിഫലിപ്പിയ്ക്കുന്നതാണ് മറ്റേ പോസ്റ്റ്.

തന്നെ സ്‌നേഹയിക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എല്ലാവരും തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. പ്രേമത്തിന്റെ വിജയം പോലും ആഘോഷിയ്ക്കാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല താന്‍. ചില ആളുകളാണ് അതിന് കാരണം എന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നു.

To all my friends and well wishers and people who love me ....please do pray for my health. I'm also not able to enjoy my film and my success because of few people. Please pray . take care friends

Posted by Alphonse Puthren onThursday, July 9, 2015

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് അല്‍ഫോണ്‍സ് കയര്‍ത്ത് പ്രതികരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് ശേഷമാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+