ശ്രീദേവിയെ കൊത്തി പറിച്ചില്ലേ.. ഇനി ഞങ്ങളില്‍ ആരൊക്കെയാണ് മാധ്യമങ്ങളെ നിങ്ങളുടെ ഇര

Recommended Video

cmsvideo
    ശ്രീദേവിയുടെ മരണം, ആഞ്ഞടിച്ച് പ്രമുഖ നടി | Oneindia Malayalam

    നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരിയുടെ മകന്‍ മോഹിത് മേവാറിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ പോയപ്പോഴായിരുന്നു അപ്രതീക്ഷിത മരണം. ആദ്യം ഹൃദയാഘാതമാണെന്നും പിന്നീട് മുങ്ങി മരണമാണെന്നും വാര്‍ത്തകള്‍ വന്നു. ഇതിനിടയില്‍ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ഏറുന്നെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിട്ടു. അവരുടെ സൗന്ദര്യ മോഹങ്ങളും അതിന് വേണ്ടി ചെയ്ത പ്ലാസ്റ്റിക് സര്‍ജറികളുമാണ് മരണത്തിന് കാരണമായതെന്നായി പിന്നീട് വാര്‍ത്ത. മദ്യപാനമാണ് മരണകാരണമെന്നും പിന്നീട് കൊലപാതകമായിരുന്നെന്നും മാധ്യമങ്ങള്‍ വിധിയെഴുതി.

    അവസാനം മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ബാത്ത് ടബ്ബില്‍ നിന്ന് വെള്ളം ശ്വാസ കോശത്തില്‍ കയറിയായിരുന്നു മരണം എന്നും വ്യക്തമാക്കി ദുബൈ പോലീസ് തന്നെ രംഗത്തെത്തി. എന്നാല്‍ അപ്പോഴേക്കും മാധ്യമങ്ങള്‍ ശ്രീദേവിയെന്ന് സെലിബ്രിറ്റിയേയും അവരുടെ മരണത്തേയും കൊത്തിപ്പറിച്ച് കാശാക്കിയിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ ആണെന്ന് ഒറ്റ കാരണത്താല്‍ മരണത്തില്‍ പോലും ഇങ്ങനെ മാധ്യമങ്ങള്‍ അപഹാസിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അമല അക്കിനേനി. ഇതിനെതിരെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ആഞ്ഞടിച്ചത്.

    ആകുലപ്പെടാതെ

    ആകുലപ്പെടാതെ

    എന്‍റെ ശരീരത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ആകുലപെടാതെ എന്നെ സമാധാന പൂര്‍ണമായ വാര്‍ധക്യത്തില്‍ എത്താന്‍ നിങ്ങള്‍ സഹായിക്കുമോയെന്ന ചോദ്യത്തോടെയാണ് അവരുടെ കുറിപ്പ് തുടങ്ങുന്നത്.

    കണ്ണട ചില്ല് വരുത്തിയ കറുപ്പ്

    കണ്ണട ചില്ല് വരുത്തിയ കറുപ്പ്

    എന്‍റെ കണ്‍തടങ്ങളിലെ കറുപ്പ് എന്‍റെ കണ്ണട ചില്ലുകള്‍ വരുത്തിയതാണ്. എന്‍റെ തടിച്ചു വീര്‍ക്കുന്ന ശരീരത്തെ കുറിച്ച് എനിക്ക് അപകര്‍ഷത തോന്നാത്ത വിധം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും നിങ്ങള്‍ എന്നെ അനുവദിക്കണം

    എന്നെ കേള്‍ക്കുമോ

    എന്നെ കേള്‍ക്കുമോ

    ചൂടന്‍ പരദൂഷണങ്ങളെ കുറിച്ചും ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും എന്നെ ചോദിച്ച് ബുദ്ധിമുട്ടിക്കാതെ ഞാന്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ ക്ഷമയോടെ കേള്‍ക്കുമോയെന്നും മാധ്യമങ്ങളോട് അമല പോസ്റ്റില്‍ ചോദിക്കുന്നു.

    എന്നെ അനുവദിക്കുമോ

    എന്നെ അനുവദിക്കുമോ

    മരിക്കുന്നതിന് മുന്‍പ് എനിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകൾക്ക് പങ്കെടുക്കാതെ, കടന്നു പോകാൻ നിങ്ങൾ എന്നെ നിങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയുമോയെന്നായിരുന്നു ഒരു ചോദ്യം. സെലിബ്രിറ്റികള്‍ എന്ന ഒറ്റ കാരണം കൊണ്ട് സ്വകാര്യത നഷ്ടപ്പെടുന്ന താരങ്ങള്‍ പിന്നെ എന്ത് ചോദിക്കും.

    ടിആര്‍പി യുദ്ധങ്ങളില്‍ നിന്ന് മോചിപ്പിക്കൂ

    ടിആര്‍പി യുദ്ധങ്ങളില്‍ നിന്ന് മോചിപ്പിക്കൂ

    ടിആര്‍പി റേറ്റിങ്ങിനായി മാധ്യമങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. നിങ്ങളുടെ ടിആര്‍പി ഭ്രാന്തുകളില്‍ നിന്നും ബോക്സ് ഓഫീസ് ഹിറ്റുകളില്‍ നിന്നും അങ്ങനെയുള്ള കെണികളില്‍ നിന്നും നിങ്ങള്‍ എന്നെ മോചിപ്പിക്കണമെന്നാണ് അവര്‍ പറയുന്നത്.

    ജീവിക്കാന്‍ അനുവദിക്കൂ

    ജീവിക്കാന്‍ അനുവദിക്കൂ

    സമയത്തിന്‍റെ പ്രശസ്തിയുടെ കൂട്ടില്‍ എന്നെ തളച്ചിടാതെ ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ എന്നും അവര്‍ കുറിപ്പില്‍ പറയുന്നു. സ്വകാര്യത തരൂ. മൺമറഞ്ഞു പോയവരെ ബഹുമാനിച്ചു കൊണ്ട്, സത്യസന്ധമായും കരുണാർദ്രമായും പ്രവർത്തിക്കാൻ ദയവ് ചെയ്ത് എന്നെ അനുവദിക്കൂ എന്ന കുറിപ്പോടെയാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+