വീഡിയോ സ്ട്രീമിംഗ്: യൂട്യൂബല്ല അവസാനവാക്ക് ആമസോണിനും പറയാനുണ്ട്.

വാഷിംഗ്ടണ്‍: വീഡിയോ സ്ട്രീംമിംഗിലെ അതികായകനായ യൂട്യൂബിനെ വെല്ലാന്‍ വീഡിയോ സ്ട്രീമിംഗ് പുറത്തിറക്കുമെന്ന് ആമസോണ്‍. ആമസോണ്‍ വീഡിയോ ഡയറക്ട് എന്ന പേരിലാവും വീഡിയോ സ്ട്രീമിംഗ് സേവനം അവതരിപ്പിക്കുക. ഇന്നലെയാണ് ആഗോളതലത്തില്‍ ആമസോണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

വീഡിയോ നിര്‍മ്മിക്കുന്ന ആര്‍ക്കും നേരിട്ട് ചാനലിലേക്ക് അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആമസോണ്‍ വീഡിയോ ഡയറക്ടില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ നിശ്ചിത തുകയ്ക്ക് വാങ്ങാനും അല്ലാത്തപക്ഷം വാടകക്ക് ഉപയോഗിക്കാനമുള്ള സൗകര്യവും ആമസോണ്‍ ഒരുക്കുന്നു. പരസ്യങ്ങള്‍ഉള്‍പ്പെട്ട രീതിയില്‍ സൗജന്യമായി കാണാവുന്ന സൗകര്യവുമുണ്ട്. വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നതോ വാടകക്ക് എടുക്കുന്നവര്‍ക്ക് ആകെ ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനമാണ് ആമസോണില്‍ നിന്ന് ലഭിക്കുക. എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി അപ് ലോഡ് ചെയ്യുന്നവര്‍ക്ക് പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം നല്‍കും.

amazon

ആമസോണില്‍ അക്കൗണ്ടുള്ള ആര്‍ക്കും വീഡിയോകള്‍ അപ് ലോഡ് ചെയ്യാം. മറ്റൊരു മാനദണ്ഡം വീഡിയോകള്‍ എച്ച്ഡി ഫോര്‍മാറ്റിലുള്ളതും ക്യാപ്ഷനുകള്‍ ഉള്‍പ്പെടുത്തിയവയുമായിരിക്കണം എന്നുള്ളതാണ്. എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ നേരിട്ട് കിന്‍ഡലില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു ഇതിന് സമാനമാണ് വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെ പ്രവര്‍ത്തന രീതിയും.

ലോകത്തെമ്പാടുമായി രണ്ട് ബില്യണ്‍ ഉപയോക്തക്കളാണ് യൂട്യൂബിനുള്ളത്. ഇതിനെ മറികടക്കാനുള്ള ശ്രമമാണ് ആമസോണിനുള്ളത്. ഇതിനായി സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളും സ്മാര്‍ട്ട് ടിവിയും പുറത്തിറക്കുമെന്ന് ആമസോണ്‍ അറിയിച്ചു. വെബ്ബില്‍ ഈ സേവനം ലഭിക്കുന്നതിനായി ഫയര്‍ ടിവി സ്റ്റിക്കും ടാബ്‌ലറ്റുകളും പ്രത്യേകമായി പുറത്തിറക്കും. ആദ്യഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായിരിക്കും ആമസോണ്‍ വീഡിയോ ഡയക്ടിന്റെ സേവനം ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+