ദൃശ്യം 2 ആമസോണ്‍ വാങ്ങിയ തുക കേട്ട് ഞെട്ടരുത്; അമ്പരപ്പിക്കുന്ന കണക്കുകള്‍, പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടി

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ദൃശ്യം 2 മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടുള്ള വിജയമാണ് നേടിയത്. തീയേറ്ററില്‍ റീലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയ ദിവസം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

ആദ്യ ഭാഗത്തെ പോല തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം ഒടിടി റിലീസായി എത്തിയത് സിനിമ മേഖലയില്‍ നിന്ന് ചില വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം എത്ര കോടി രൂപയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന് കണക്ക് പുറത്തുവിട്ടിരിക്കുകയാണ്.

മികച്ച സിനിമ അനുഭവം

മികച്ച സിനിമ അനുഭവം

ആദ്യ ഭാഗത്തെ പോലെ തന്നെ മികച്ച സിനിമ അനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ജീത്തു ജോസഫിന്റെ മികച്ച തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ചിത്രത്തിന് അകര്‍ഷണമായി മാറിയതെന്ന് വേണം പറയാന്‍. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ക്ലൈമാക്‌സായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.

നിര്‍മ്മാണം

നിര്‍മ്മാണം

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം 2 നിര്‍മ്മിച്ചത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച ചില താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളും സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്ന താരങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല.

തീയേറ്റര്‍ അനുഭവം

തീയേറ്റര്‍ അനുഭവം

ചിത്രം ഒടിടിയിലൂടെ കണ്ടതിന് ശേഷം തീയേറ്റര്‍ അനുഭവം നഷ്ടപ്പെട്ട സങ്കടം പല പ്രേക്ഷകരും പങ്കുവച്ചിരുന്നു. ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാലും റാണിയായി മീനയും പതിവ് പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ രണ്ടാം പകുതിയാണ് ദൃശ്യം 2 കണ്ട മിക്കവര്‍ക്കും ഇഷ്ടപ്പെട്ടത്.

വിജയത്തിന് കാരണം ട്വിസ്റ്റുകള്‍

വിജയത്തിന് കാരണം ട്വിസ്റ്റുകള്‍

പ്രേക്ഷകര്‍ക്ക് ഒരു ക്ലൂ പോലും കൊടുക്കാത്ത ട്വിസ്റ്റുകളാണ് രണ്ടാം ഭാഗത്തിലുണ്ടായിരുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ ഫെബ്രുവരി 19നാണ് ചിത്രം ആമസോണില്‍ ഒടിടി റീലീസായി എത്തിയത്.

താരങ്ങള്‍

താരങ്ങള്‍

മോഹന്‍ലാല്‍, മീന എന്നിവര്‍ക്കൊപ്പം അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

ദൃശ്യത്തിന്റെ ആദ്യഭാഗം

ദൃശ്യത്തിന്റെ ആദ്യഭാഗം

2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. 100ദിവസത്തിന് മുകളില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം 50 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം എന്ന് വേണം പറയാന്‍. അന്ന് തന്നെ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു.

 ആറ് ഭാഷകളിലേക്ക്

ആറ് ഭാഷകളിലേക്ക്

കുടുംബ പ്രേക്ഷകരായിരുന്നു ചിത്രം ആദ്യം തന്നെ തീയേറ്ററുകളില്‍ ഏറ്റെടുത്തത്. തീയേറ്ററിലെ വിജയത്തിന് ശേഷം ചിത്രം ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. അതേസമയം, ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് ജീത്തു ജോസഫ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

 വാങ്ങിയ തുക

വാങ്ങിയ തുക

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എത്ര രൂപയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന ചര്‍ച്ച പ്രേക്ഷകരുടെ ഇടയില്‍ ഉടവെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ എത്ര രൂപയ്ക്കാണ് സിനിമ നല്‍കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല.

 കണക്കുകള്‍ പുറത്ത്

കണക്കുകള്‍ പുറത്ത്

എന്നാല്‍ ഇപ്പോഴിതാ എത്ര രൂപയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുളള വാര്‍ത്തകളും വിവരങ്ങളും പങ്കുവെക്കുകയും സര്‍വ്വേകള്‍ നടത്തുകയും ചെയ്യുന്ന ഗ്ലോബല്‍ ഒടിടി എന്ന പേജാണ് ദൃശ്യം 2വിന് ലഭിച്ച തുകയെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

 തുക കേട്ട് ഞെട്ടരുത്

തുക കേട്ട് ഞെട്ടരുത്

30 കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ വാങ്ങിയതെന്നാണ് ഗ്ലോബല്‍ ഒടിടി പറയുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ നല്ല സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തിരിക്കുന്നു.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+