Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൈം വരുന്നു.. ആമസോണില്‍ ഇനി അണ്‍ലിമിറ്റഡ് വീഡിയോയും ഫോട്ടോ സ്‌റ്റോറേജും

വാഷിംഗ്ടണ്‍: ആമസോണ്‍ ഉപയോക്താക്കള്‍ക്കിനി സുവര്‍ണ്ണകാലം. പ്രതിവര്‍ഷ റീച്ചാര്‍ജ്ജില്‍ സൗജന്യമായി സിനിമകളും ടിവി ഷോകളും കാണാന്‍ സൗകര്യമൊരുക്കുന്നതാണ് ആമസോണിന്റെ പ്രൈം സേവനങ്ങള്‍. ലോകത്ത് വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ച പ്രൈം സേവനം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ഒരു വര്‍ഷത്തേക്ക് 999 രൂപയ്ക്കുള്ള പാക്കേജാണ് ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രൈം സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ 60 ദിവസത്തേക്ക് 499 രൂപയ്ക്ക് സൗജന്യ സേവനമായിരിക്കും ആമസോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. അണ്‍ലിമിറ്റഡ് വീഡിയോ സ്ട്രീമിംഗ്, അണ്‍ലിമിറ്റഡ് ഇ-ബുക്ക്‌സ്, ഫോട്ടോ സ്‌റ്റോറേജ് എന്നിങ്ങനെയുള്ള സേവനങ്ങളും ആമസോണ്‍ പ്രൈമില്‍ ലഭിക്കും.

amazon

ആമസോണിലെ സ്ഥിരം ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസത്തേക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഓരോ ഉല്‍പ്പന്നത്തിനും 100 രൂപയുടെ ഗെറ്റ് ബാക്ക് ഓഫറുകളും ലഭിക്കും. മുംബൈ, ദില്ലി, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലുള്ളവര്‍ക്കായിരിക്കും ഈ സേവനം ലഭിക്കുക. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 30 മിനിറ്റ് നേരത്തെ എത്തിക്കുന്ന ലൈറ്റ്‌നിംഗ് ഡീലും കമ്പനി ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിര്‍മ്മാണ കമ്പനികളുടേതുള്‍പ്പെടെയുള്ള വീഡിയോകളും സിനിമകളും, ടിവി പരിപാടികളും എപ്പോള്‍ മുതലാണ് പ്ലാറ്റ് ഫോമില്‍ ലഭ്യമാകുന്നത് എന്നു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+