മോശം സ്ത്രീ ആയിരുന്നെങ്കില്‍ എന്തിന് വിവാഹം ചെയ്തു; ആദിത്യന്റെ ആരോപണങ്ങള്‍ മറുപടിയുമായി അമ്പിളി
സീരിയല്‍ താരങ്ങളായ ആദിത്യന് ജയന്-അമ്പിളി ദേവി എന്നിവരുടെ വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത്.
ആദിത്യന് മറ്റൊരു ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അമ്പിളി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്. പിന്നാലെ അമ്പിളിക്കെതിരെ ആരോപണവുമായി ആദിത്യനും രംഗത്തെത്തി. ഇപ്പോഴിതാ ആദിത്യന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമ്പിളി.

എന്തിന് കല്യാണം കഴിച്ചു
താന്‍ ഇത്ര മോശം സ്ത്രീ ആണെങ്കില്‍ എന്തിന് തന്നെ കല്യാണം കഴിച്ചെന്നാണ് അമ്പിളി ഇപ്പോള്‍ ചോദിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ മോശം സ്ത്രീയാണെന്ന് അറിയുമായിരുന്നില്ലേ, ഇക്കാര്യം അന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്നും അമ്പിളി ചോദിക്കുന്നു.

ഉപദ്രവിച്ചു
ആദിത്യനില്‍ നിന്ന് തനിക്ക് ശാരീരികമായി ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. ഗര്‍ഭിണി ആയിരുന്നപ്പോഴും ഉപദ്രവിച്ചുണ്ട്. കേള്‍ക്കാന്‍ അറയ്ക്കുന്ന അത്ര മോശം വാക്കുകളാണ് അദ്ദേഹം വിളിക്കുന്നതെന്നും അമ്പിളി പറയുന്നു. സൂരജ് പാലാക്കാരനോടാണ് അമ്പിളി ഇക്കാര്യം വ്യക്തമാക്കിയത്.

അറിയാവുന്ന ബന്ധം
എനിക്ക് മറ്റൊരു റിലേഷന്‍ ഉണ്ടായിരുന്നു. അത് ആദിത്യനുമായുള്ള വിവാഹത്തിന് മുന്‍പ് ആലോചന വന്നതാണ്. എന്റെ വിവാഹമോചനത്തിന് ശേഷം ആ ആലോചന വന്നത്. എന്റെ ഡാന്‍സ് ടീച്ചര്‍ വഴി വന്ന ആലോചനയാണ്. യൂകെയില്‍ നിന്നായിരുന്നു. അച്ഛനും അമ്മയ്ക്കും, ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനും എല്ലാം അറിയാവുന്ന ഒരു ബന്ധമാണെന്നും അമ്പിളി വ്യക്തമാക്കുന്നു.

മകനെ കൊണ്ടു പോകാനാകില്ല
മകനെ കൊണ്ടു പോകാന്‍ സാധിക്കാത്ത ഒരു വിഷയമുണ്ടായിരുന്നു. എനിക്ക് എന്റെ മകനെ വിട്ടിട്ട് പോകാന്‍ സാധിക്കില്ലായിരുന്നു. അത് ഇനി എത്ര നല്ല ബന്ധം ആയിരുന്നാലും അവരെ കളഞ്ഞിട്ടുള്ള ബന്ധം തനിക്കില്ലെന്നും അമ്പിളി പറയുന്നു.
Recommended Video

അവിടെ വച്ച് കട്ട് ചെയ്തു
കുഞ്ഞിനെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന ഒരു ലീഗല്‍ ഇഷ്യൂ വന്നപ്പോള്‍ ആ ആലോചവന അവിടെ വച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലേക്ക് എത്തും എന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയതാണ്. പക്ഷേ അത് കല്യാണത്തിലേക്ക് ഒരിക്കലും എത്തില്ല എന്ന് അറിയാമായിരുന്നെന്നും അമ്പിളി പറയുന്നു.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം










Click it and Unblock the Notifications