കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക കുറ്റവാളികള്‍ക്ക് പോക്കെമോന്‍ കളിക്കുന്നതിന് വിലക്ക്!!! കാരണമറിയണ്ടേ....

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റകൃത്യങ്ങളില്‍പ്പെടുന്നവര്‍ക്ക് അമേരിക്ക പോക്കെമോന്‍ ഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി 3000 ഓളം കുറ്റവാളികള്‍ക്കാണ് വിലക്കുള്ളത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൂമോയാണ് പരോളിലിറങ്ങുന്ന കുറ്റവാളികള്‍ പോക്കെമോന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കളിക്കുന്നതും തടയാന്‍ ഈ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. രാജ്യത്ത് പോക്കെമോന്‍ കളിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നീക്കമാണ് അമേരിക്കയുടേത്.

റിയോ ഒളിംപിക്‌സ്: സിറിയയില്‍ നിന്ന് ഒളിംപിക്‌സിലേക്കുള്ള പെണ്‍ പോരാട്ടം

അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ നിയാന്റിക് വികസിപ്പിച്ച ഗെയിം സിരീസ് കുറ്റവാളികളെ സഹായിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അമേരിക്കയിലെ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണിത്. നിയാന്റികിനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് മേയര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

pokmongo

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും കുട്ടികളെ ഇരകളാക്കുമെന്നുള്ള കണ്ടെത്തലും ഇതിന് പിന്നിലുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ളവയില്‍ ഉള്‍പ്പെടുന്നവരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ ശേഖരിക്കുന്നത് 2008 മുതല്‍ അമേരിക്ക നിര്‍ബന്ധമാക്കിയിരുന്നു. ഇത് കുറ്റവാളികള്‍ക്ക് വിലങ്ങിടുന്നതിന് സഹായിക്കും.

English summary
New York Bars Sex Offenders From Pokemon Go to ensure child security in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X