അമ്മ അറുവഷളൻ ആൾക്കൂട്ടം... താരരാജാക്കൻമാരേയും സിനിമാക്കാരേയും 'പൂട്ടാൻ' ഉറച്ച് അഡ്വ ഹരീഷ് വാസുദേവൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കേരള മനസ്സാക്ഷിയെ അത്രയേറെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു. അങ്ങനെയുള്ള കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ദിലീപ്. അന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. ഇപ്പോള്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവച്ചത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയും ഇപ്പോള്‍ ഇത് തന്നെയാണ്.
ഈ സാഹചര്യത്തില്‍ ആണ് അഡ്വ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ മലയാള സിനിമ വ്യവസായത്തിലെ ആ അറുവഷളന്‍ ആള്‍ക്കൂട്ടമാണ് അമ്മ എന്ന പേരില്‍ സംഘടിച്ചിരിക്കുന്നത് എന്നാണ് ഹരീഷ് പറയുന്നത്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

അറുവഷളന്‍ ആള്‍ക്കൂട്ടം
അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ ആ അറുവഷളൻ ആൾക്കൂട്ടമാണ് AMMA എന്ന പേരിൽ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങൾക്ക് മേൽ പാട്രിയാർക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാർക്കിച്ചു തുപ്പുന്നത്. ഇവരെ പേർത്തും പേർത്തും കണ്ടും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പണം കൊടുത്തും മിന്നുന്ന 'താരങ്ങൾ ആക്കിയ നമ്മൾ പ്രേക്ഷകരുടെ മുഖത്താണ് ഇപ്പോൾ ആ തുപ്പൽ വീഴുന്നത്.

അതിന്‍റെ ഭാഗമാകാന്‍ ഇല്ല
ആ കൂട്ടായ്മയുടെ നെറികേടിന്റെ ഭാഗമാകാൻ ഇനി ഞങ്ങളില്ല എന്ന് ചില മുൻനിര നടിമാർക്ക് പരസ്യമായി പറയേണ്ടി വന്നത്, അവരുടെ കൂലിതർക്കങ്ങളുടെ പേരിലോ സ്വാർത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തിൽ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴിൽ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാർക്ക് പിന്തുണ കൊടുത്തില്ലെങ്കിൽ, ഇന്ന് നാം മൗനം പാലിച്ചാൽ, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും.

അമ്മയുടെ ഭാഗമായവരുടെ സിനിമകള്‍ ബഹിഷ്കരിക്കും
ഒരൽപം വൈകാരികമാവാം, എന്നാലും എനിക്ക് എന്റെ പരിമിതികളിൽ നിന്ന് ചെയ്യാവുന്ന ഒരു കാര്യം ഞാൻ തീരുമാനിച്ചു. 'അമ്മ' എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഞാൻ കാണില്ല. പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്കരണം തുടങ്ങാൻ എന്നാൽ കഴിയുംവിധം ഞാൻ നിര്‍ബന്ധിക്കും. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഞാൻ ഇനി സഹകരിക്കില്ല. അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങൾ മാത്രമാവും ഞാൻ ഇനി കാണുക, പ്രോത്സാഹിപ്പിക്കുക.

താരരാജാക്കന്‍മാരേയും
തീർന്നില്ല, ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റർ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാർക്കിങ് സ്‌പേസ് മുതൽ നികുതിയടവ് വരെ അവരുടെ മറ്റു പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങൾ ആരംഭിക്കും. താരരാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല.

തെറ്റ് തിരുത്തും വരെ
അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തിൽ ഉറച്ചു നിൽക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തിൽ ഒന്നുമല്ലായിരിക്കാം, എന്നാൽ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്. സംഭവിച്ചത് നിങ്ങളുടെ പെങ്ങൾക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കിൽ നിങ്ങൾ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തിൽ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാം.
പോസ്റ്റ് വായിക്കാം
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications